Connect with us

kerala

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കും

പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്

Published

on

കോട്ടയം: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന.പാലാ സീറ്റ് ലഭിക്കുന്നതിനാണ് ഈ നീക്കം.
ജോസ് കെ മാണിയെ സംബന്ധിച്ച് പാല സീറ്റ് അഭിമാനപ്രശ്‌നമാണ്. എന്നാല്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്.

പാലയും കുട്ടനാടും മോഹിച്ച് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരേണ്ടെന്നായിരുന്നു എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇടത് മുന്നണി പ്രവേശനം സാധ്യമായാലും സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് മുന്‍പ് ഘടക കക്ഷികളുടെ പ്രശ്‌നങ്ങള്‍ കൂടി സിപിഎം പരിഹരിക്കേണ്ടിവരും.

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവാദങ്ങളില്‍ മൗനം തുടര്‍ന്ന് വി.ശിവന്‍കുട്ടി

എംഎസ് സൊല്യൂഷന്‍സ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സൈലത്തെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയില്ല. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. എംഎസ് സൊല്യൂഷന്‍സ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും കടന്നിരിക്കുകയാണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തു. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.

Continue Reading

kerala

ചൂരല്‍ മലയിലെ ദുരന്ത ബാധിതര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കി കെഎസ്എഫ്ഇ

കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്

Published

on

വയനാട്; ദുരന്ത ബാധിതര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കി കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങളോട് അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശിച്ചാണ് നോട്ടീസ് ലഭിച്ചത്.

കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസ്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 % പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു അടക്കേണ്ടത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരായ 1458 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ കോളേജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആണ് ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിട്ടുള്ളത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങി.

പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Continue Reading

Trending