Connect with us

india

കോവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി

കൊവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം എന്നിവ രാജ്യത്തെ വേട്ടയാടി. ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കി, മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിര്‍മ്മാതാക്കളാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പല കാര്യങ്ങളെയും ബാധിച്ചെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും. 130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു, മോദി പറഞ്ഞു.

ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണ്. രോഗമുക്തി നിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം എന്നിവ രാജ്യത്തെ വേട്ടയാടി. ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കി, മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിര്‍മ്മാതാക്കളാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടു.

കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികള്‍ ഇപ്പോള്‍ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങിയെന്നും മോദി പറഞ്ഞു. ഈ ഗുണങ്ങളെല്ലാമുളള രാജ്യമായ ഇന്ത്യ ഇപ്പോള്‍ നിക്ഷേപത്തിന്റെ പ്രധാന ആകര്‍ഷണമായി മാറുകയാണെന്നും ലോകം നമ്മില്‍ വിശ്വസിക്കുന്നതായും മോദി അവകാശപ്പെട്ടു

india

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്സില്‍ നിന്ന് പുറത്ത്

2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്.

Published

on

97ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലാപതാ ലേഡീസ് ചറെയ്സില്‍ നിന്ന് പുറത്ത്. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനൂജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റിലുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.

ഐആം സ്റ്റില്‍ ഹീയര്‍ – ബ്രസീല്‍, യൂണിവേഴ്സല്‍ ലംഗ്വേജ് – കാനഡ, വേവ്‌സ് -ചെക്ക് റിപ്പബ്ലിക്, ദ ഗേള്‍ വിത്ത് നീഡില്‍ – ഡെന്‍മാര്‍ക്ക്, എമിലിയ പെരെസ് – ഫ്രാന്‍സ്, ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി, ടെച്ച് – ഐസ്ലാന്‍ഡ്, ക്നക്യാപ് – അയര്‍ലാന്റ്, വെര്‍മിലിയന്‍ – ഇറ്റലി, ഫ്‌ലോ -ലാത്വിയ, അര്‍മാന്‍ഡ് – നോര്‍വേ, ഫ്രം ഗ്രൗണ്ട് സീറോ – പാലസ്തീന്‍, ഡഹോമി- സെനഗള്‍, ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്റ്മാ ഡൈസ് – തായ്ലന്‍ഡ്, സന്തോഷ് – യുകെ എന്നിവയാണ് ഓസ്‌കാര്‍ ഷോര്‍ട് ലിസ്റ്റില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്.

 

 

Continue Reading

india

വിദ്വേഷ പ്രസംഗം: ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കി; ജസ്റ്റിസ് യാദവിനെ ശാസിച്ച് സുപ്രിംകോടതി

പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കോടതി വ്യക്തമാക്തി.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ശാസിച്ച് സുപ്രീംകോടതി. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കോടതി വ്യക്തമാക്തി.

കഴിഞ്ഞ ദിവസം ജസ്റ്റിസ് യാദവ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയിത്തിന് മുന്നില്‍ ഹാജരായിരുന്നു. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് യാദവിന്റെ പരാമര്‍ശം. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്നും ജസ്റ്റിസ് യാദവ് പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തില്‍ ജസ്റ്റിസ് യാദവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ടുക്കൊണ്ട് സുപ്രീംകോടതിക്ക് കത്തുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു.

 

Continue Reading

india

സഹായിക്കേണ്ട സമയത്ത് പണം ചോദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

Published

on

രക്ഷപ്രവര്‍ത്തനത്തിനായി കേരളത്തോട് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിച്ചതിന് ഹൈകോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. അതേസമയം കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകളാണ്് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനെയാണ് േൈഹക്കാടതി വിമര്‍ശിച്ചത്.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.

 

Continue Reading

Trending