Connect with us

kerala

എഎ റഹീമിന്റെ ഇടപെടല്‍ സംശയകരം; ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തിന് സിപിഎമ്മിനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു

Published

on

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ് എംപി. സിപിഎം എന്തിനാണ് ഭയക്കുന്നത്. ആര് തെറ്റ് ചെയ്താലും കര്‍ശനമായ നടപടിയുണ്ടാകണം. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.

തിരുവനന്തപുരം എസ്പി രാഷ്ട്രീയ ചായ്‌വോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി തവണ വകുപ്പു തല നടപടി നേരിട്ടയാളാണ് എസ്പി. അദ്ദേഹം നേരിട്ടാണ് വെഞ്ഞാറമൂട് സ്‌റ്റേഷന്‍ ഭരിക്കുന്നത്. സിപിഎമ്മാണ് ഇദ്ദേഹത്തെ എസ്പിയാക്കിയത്. ഇപ്പോള്‍ സിപിഎമ്മിന്റെ വക്താവായാണ് എസ്പി പ്രവര്‍ത്തിക്കുന്നത്. എസ്പി വന്നതിന് ശേഷമാണ് ഇത് രാഷ്ട്രീയക്കൊലപാതകമായത്. എസ്പിയെ മാറ്റിനിര്‍ത്തി കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം.

ഡി കെ മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷമാണ് ഇരട്ടക്കൊലയ്ക്ക് തുടക്കമായതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും പൊലീസ് സ്‌റ്റേഷനില്‍ നടന്നിട്ടുണ്ട്. കൃത്യം നടന്നതിന് പിന്നാലെ രാത്രി രണ്ടുമണിയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ ചെന്നത് എന്തിനെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ഷഹീന്റെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് റഹിം അവിടെയെത്തിയത്.മൊഴിയെടുത്തുകൊണ്ടിരുന്ന ഷഹീനെ വിളിച്ചിറക്കി അരമണിക്കൂറോളമാണ് റഹിം സംസാരിച്ചത്. വിശദമായ സ്റ്റഡി ക്ലാസാണ് ഷഹീന് നല്‍കിയതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു

ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു

Published

on

മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു. വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്കാണ് പരിക്കേറ്റത്. വീടിന്റെ ഓട് തകര്‍ത്ത് കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലില്ലാപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ക്രഷര്‍ യൂനിറ്റില്‍ നിന്നുമാണ് അപകടമുണ്ടായത്. ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു

Published

on

കണ്ണൂര്‍ കാക്കയങ്ങാടില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റിയത്. പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. പുലിയെ ജനവാസ മേഖയില്‍ തുറന്നുവിടുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുള്ളത്.

രണ്ടുതവണയോളം മയക്കുവെടി വെച്ചതിന് ശേഷമാണ് പുലി മയങ്ങിയത്. പുലിയെ ആറളം ആര്‍ആര്‍ടി കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു ഇരിട്ടി കാക്കയങ്ങാട് -പാലാ റോഡിലെ വീട്ടുപറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ പുലി കുടുങ്ങിയത്.

Continue Reading

kerala

പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണം, ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് നാണമില്ലേ; വിഡി സതീശന്‍

കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു

Published

on

പറവൂര്‍: കൊല്ലാനും കൊല്ലിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമാണ് സി.പി.എം. പെരിയയില്‍ രണ്ട് കുട്ടികളെ കൊന്ന ക്രിമിനലുകളെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്തൊരു പാര്‍ട്ടിയാണിത്? കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണ് ജയിലിന് മുന്നില്‍ സ്വീകരിച്ചത്. പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് നാണമില്ലേ ? ഇവര്‍ ഏത് യുഗത്തിലാണ്ജീവിക്കുന്നത്? ഈ നൂറ്റാണ്ടിലാണോ ഇവര്‍ ജീവിക്കുന്നത്? സി.പി.എം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊലയാളികള്‍ക്ക് പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. വി.ഐ.പി ട്രീറ്റ്‌മെന്റാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ജയില്‍മുറി കൂടി എ.സിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

Trending