Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്; 2111 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2111 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 1059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

നാല് പേരാണ് ഇന്ന് കോവിഡ്-19 മൂലം മരണപ്പെട്ടത്. ഓഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

 

 

 

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; എംടിക്ക് ആദരമായി പ്രധാനവേദിയുടെ പേര് എംടി-നിള

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും. ഭാരതപ്പുഴ എന്ന പേരിനെ എംടി-നിള എന്നാക്കി പുനര്‍നാമകരണം ചെയ്തു.

63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. നഗരത്തിലെ 25 വേദികളിലായി ഏകദേശം പതിനായിരം കുട്ടികള്‍ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങള്‍ അരങ്ങേറും.

 

Continue Reading

kerala

‘കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് മണിക്കൂറുകള്‍’; മൃദംഗ വിഷനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടികളെ മണിക്കൂറുകളോളം സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിരുന്നതായും കുടിക്കാന്‍ വെള്ളം പോലും നല്‍കാനുള്ള ക്രമീകരണം ഒരുക്കിയില്ലെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം ലഭിക്കുമെന്ന സംഘാടകര്‍ വാഗ്ദാനം നല്‍കിയതായും അധ്യാപകര്‍ സമ്മതിച്ചു. കുട്ടികളില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങിയതായും സംഘാടകര്‍ തന്നെ സമ്മതിക്കുന്ന തെളിവുകള്‍ പുറത്തുവന്നു.

പരിപാടിക്ക് വേണ്ടി 12,500 സാരികള്‍ സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയെന്നും എന്നാല്‍ ഒരു സാരിക്ക് തങ്ങള്‍ 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും കല്യാണ്‍ സില്‍ക്‌സും വിശദീകരണം നല്‍കി. എന്നാല്‍ സാരി ഒന്നിന് സംഘാടകര്‍ 1600 രൂപ വാങ്ങിയതായും കല്യാണ്‍ സില്‍ക്‌സ് വിശദീകരിച്ചു.

അതേസമയം, കേസില്‍ പ്രതികള്‍ക്കുമേല്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി.

Continue Reading

kerala

ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകര്‍ പൊലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്

മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Published

on

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മുഖ്യസംഘാടകര്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

പരിപാടിയില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. പകടകരമായ രീതിയിലാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാന്‍ കാരണമായെന്നും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഘടകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്‌തെന്ന ബിഎന്‍എസ് 110 വകുപ്പുകള്‍ ആണ് ചേര്‍ത്തിരുക്കുന്നത്. തുടര്‍ന്ന് സംഘാടകര്‍ കീഴടങ്ങണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

ഉമാതോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതില്‍ സംഘാടകര്‍ക്കെതിരെ നരഹത്യാകുറ്റത്തിനാണ് കേസ്. മൂന്ന് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തത്. നടി ദിവ്യാ ഉണ്ണി, നടന്‍ സിജോയ് വര്‍ഗീസ് എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Continue Reading

Trending