Connect with us

Health

കോവിഡിന് അഞ്ച് പുതിയ ലക്ഷണങ്ങള്‍ കൂടി

ഇറ്റലിയില്‍ കോവിഡ് ബാധിച്ച 88 പേരില്‍ പഠനങ്ങള്‍ നടത്തിയ ത്വക് രോഗ വിദഗ്ധന്‍ 20 ശതമാനം പേരിലും ത്വക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തി.

Published

on

പനി, ചുമ, ശ്വാസതടസ്സം, പേശീവേദന, തലവേദന, രുചിയില്ലായ്മ തുടങ്ങിയവയാണ് കോവിന്റെ ലക്ഷണങ്ങളെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നതോടെ പുതുതായി അഞ്ച് ലക്ഷണങ്ങള്‍ കൂടി ഈ കൂട്ടത്തിലേക്ക് ചേര്‍ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. തുടര്‍ച്ചയായ ഇക്കിള്‍ കോവിഡിന്റെ ലക്ഷണമാവാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ രണ്ട് കോവിഡ് രോഗികളിലാണ് ഇക്കിള്‍ പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

കോവിഡ് രോഗികളില്‍ അത്ര സാധാരണമല്ലാത്ത ഒരു ലക്ഷണമാണ് മുടികൊഴിച്ചില്‍. കോവിഡ് രോഗമുക്തിക്ക് ശേഷം രണ്ട് മാസങ്ങള്‍ കഴിഞ്ഞും ചില രോഗികളില്‍ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില യുവാക്കളിലും ടീനേജുകാരിലും പ്രത്യക്ഷപ്പെട്ട മറ്റൊരു കോവിഡ് ലക്ഷണമാണ് കാല്‍പാദത്തിലും വിരലുകളിലുമൊക്കെ കണ്ട ചുവന്നതും മാന്തളിര്‍നിറത്തിലുമൊക്കെയുള്ള തിണര്‍പ്പ്. ശീതകാലത്തുണ്ടാകുന്ന ശരീരവീക്കത്തിന് സമാനമായ ഈ ലക്ഷണത്തെ കോവിഡ് ടോ എന്നാണ് വിദഗ്ധര്‍ വിളിക്കുന്നത്.

ഇറ്റലിയില്‍ കോവിഡ് ബാധിച്ച 88 പേരില്‍ പഠനങ്ങള്‍ നടത്തിയ ത്വക് രോഗ വിദഗ്ധന്‍ 20 ശതമാനം പേരിലും ത്വക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തി. ചുവന്ന തിണര്‍പ്പ്, ചിക്കന്‍ പോക്സിന്റേതിന് സമാനമായ കുരുക്കള്‍, തൊലി ചുവന്നു തടിക്കല്‍ പോലുള്ള ലക്ഷണങ്ങള്‍ ഈ കോവിഡ് രോഗികളില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ക്ക് തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ലോകമെമ്പാടും നിരവധി ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതോടെ ഈ ലക്ഷണങ്ങളെ സംബന്ധിച്ച് സ്ഥീരീകരണം ലഭിക്കുമെന്നാണ് കരുതുന്നത്.

 

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Trending