Connect with us

india

ഇന്ത്യന്‍ റീട്ടെയില്‍ മേഖല കീഴടക്കാനൊരുങ്ങി അംബാനി; ബിഗ് ബസാര്‍ അടക്കം നിരവധി ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസുകള്‍ റിലയന്‍സിന് സ്വന്തം

അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്റ് ഫാഷന്‍ ലൈഫ് സ്‌റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും

Published

on

മുംബൈ: ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ തന്നെ ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്റെ പേരിലാണ് 24,713 കോടിയുടെ ഈ വാങ്ങല്‍ നടന്നത്. ഇന്ത്യന്‍ റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ബ്രാന്റ് ഫാക്ടറി, ഫുഡ് ഹാളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ 420 നഗരങ്ങളിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളത്. ഇത് ഇനിമുതല്‍ റിലയന്‍സിന് സ്വന്തമാകും.

ജിയോ മാര്‍ട്ട് എന്ന ബ്രാന്റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പ്രശസ്തമായ ബ്രാന്റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്.

അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്റ് ഫാഷന്‍ ലൈഫ് സ്‌റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും. ഫ്യൂച്ചര്‍ഗ്രൂപ്പിന്റെ ഹോള്‍ സെയില്‍ വെയര്‍ ഹൗസ് വിഭാഗം കൈകാര്യം ചെയ്യുക ആര്‍ആര്‍വിഎല്‍ ആയിരിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഝാര്‍ഖണ്ഡില്‍ തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

സന്താല്‍ പര്‍ഗാന തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.

ഘോര്‍മാരയില്‍ നിന്നുള്ള അര്‍ണവ് കുമാര്‍ (28) ഞായറാഴ്ച രാത്രി ഒരു തുറന്ന മണ്ഡപത്തില്‍ തണുത്ത കാറ്റ് വീശുന്നതിനെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു, 8 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില വധുവായ അങ്കിത, ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പരമ്പരാഗത ഉത്സവ ആവേശത്തില്‍ വധുവിന്റെ കുടുംബം എത്തിയിരുന്നു. ‘വര്‍ മാല’ (മാല കൈമാറ്റം) ഉള്‍പ്പെടെയുള്ള പ്രാരംഭ ചടങ്ങുകള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു.

‘രണ്ടു കുടുംബങ്ങളിലെയും അതിഥികള്‍ വര്‍മ്മ ചടങ്ങിന് ശേഷം അത്താഴം കഴിച്ചു, ദമ്പതികള്‍ തുറന്ന മണ്ഡപത്തില്‍ തുടര്‍ന്നു,’ സുഖരി മണ്ഡല് ബാങ്ക്വറ്റ് ഹാളിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. പുരോഹിതന്‍ ഫെറസിന് മുമ്പായി വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നാടകീയമായി മാറി.
പിന്നീട്, ഒരു പ്രാദേശിക ഡോക്ടര്‍ വരനെ പരിശോധിച്ചു. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്ത് വിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

 

Continue Reading

india

അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

 

 

Continue Reading

india

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

Published

on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

ഈ വര്‍ഷം ഓഗസ്റ്റ് 6 ന്് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കേസിലെ പ്രതിയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സന്ദീപ് ഘോഷിനും കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ദിവസങ്ങള്‍ക്കു മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്നാരോപിച്ച് കൊല്‍ക്കത്തയിലെ അഞ്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ സംഘടനയായ WBJPD പത്തുദിവസത്തെ കുത്തിയിരിപ്പ് സമരവും പ്രഖ്യാപിച്ചു. ഈ മാസം 26 വരെ സമരം ഉണ്ടാകും.

കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയാണ് കേസിലെ പ്രധാനപ്രതി. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ പുലര്‍ച്ചെ പ്രതികൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

Trending