Connect with us

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത;രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലും കൊല്ലം ജില്ലയില്‍ സെപ്റ്റംബര്‍ രണ്ടിനുമാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ കേരളത്തില്‍ ശരാശരി മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. സെപ്റ്റംബര്‍ നാല് മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

2020 മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 1624 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 8% കുറവാണ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാള്‍ 77% കുറവ് മഴയാണ്.

29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 29 മുതല്‍ 30 വരെ വടക്ക് കിഴക്ക് അറബിക്കടല്‍, വടക്ക് മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 31ന് വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസ്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 % പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു അടക്കേണ്ടത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരായ 1458 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ കോളേജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആണ് ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിട്ടുള്ളത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങി.

പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്‌

സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല

Published

on

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്‌. ഇന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നും ഡിഡിഇ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച അധ്യാപകരുടെയും മൊഴിയെടുത്തു. മുന്‍പരീക്ഷകളിലും ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അധ്യാപകര്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയമായ എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തില്ല.

Continue Reading

kerala

പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ കുറ്റവാളി പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ (37) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജിജോയെ നാടുകടത്തിത്. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Continue Reading

Trending