Connect with us

kerala

സ്വര്‍ണം വിലകുറഞ്ഞു കിട്ടണോ? വാങ്ങല്‍ രീതി ഈ വിധം മാറ്റൂ

ആപ് വഴി SafeGold ല്‍ നിന്ന് 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. അതും ഓണ ദിനങ്ങളിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

Published

on

കൊച്ചി: PhonePe വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് കമ്പനി രംഗത്ത്. ഫോണ്‍പേ ആപ് വഴി SafeGold ല്‍ നിന്ന് 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. അതും ഓണ ദിനങ്ങളിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

സെപ്റ്റംബര്‍ 2 വരെ ആദ്യത്തെ 12000 ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്. ഫോണ്‍പേ ഡിജിറ്റല്‍ ഗോള്‍ഡ് വിപണിയില്‍ പ്രവേശിച്ചിരിക്കുന്നത് SafeGold എന്ന സ്ഥാപനവുമായി സഹകരിച്ചാണ്. വാലറ്റിലൂടെ വാങ്ങുന്ന സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിയ്ക്കും.

അതിനായി നിങ്ങള്‍ ഫോണ്‍പേ ഡൗണ്‍ലോഡ് ചചെയ്യുക. അപ്പോള്‍തന്നെ സ്വര്‍ണ്ണ വില ആപ്പില്‍ ലഭിക്കും. തുടര്‍ന്ന് എത്ര സ്വരണമാണ് വേണമെന്ന് നല്‍കി അതിന്റെ വില ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് നല്‍കാം.

അതുപോലെതന്നെ ഫോണ്‍പേയെ കൂടാതെ ആമസോണ്‍ പേ, പേടിഎം എന്നീ വാളറ്റുകളിലൂടെയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം ഡിജിറ്റലായി വാങ്ങാന്‍ കഴിയും.

 

kerala

കെ സുരേന്ദ്രന്‍ പുറത്ത്; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും

കേരളത്തിലെ ബിജെപിയെ ഒരു വനിത നയിക്കുമോ അതോ അഞ്ച് വര്‍ഷമായി സ്ഥാനത്തിരിക്കുന്ന കെ.സുരേന്ദ്രന് സ്ഥാനം നീട്ടിക്കിട്ടുമോ എന്ന ചര്‍ച്ചയായിരുന്നു സജീവമായിരുന്നത്.

Published

on

പടലപ്പിണക്കങ്ങളേയും ഗ്രൂപ്പുകളേയും അവഗണിച്ച് ബിജെപിക്ക് കോര്‍പ്പറേറ്റ് നേതൃത്വം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. മല്‍സരം ഒഴിവാക്കി കേന്ദ്രം പ്രഖ്യാപിക്കുന്ന വ്യക്തി നോമിനേഷന്‍ നല്‍കുന്ന രീതിയാണ് ബിജെപിയ്ക്ക്. അതിനാല്‍ ഊഹാപോഹങ്ങളെല്ലാം ഒഴിവാക്കി രാജീവ് ചന്ദ്രശേഖര്‍ മാത്രമാകും നോമിനേഷന്‍ നല്‍കുക

തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കേരളത്തിലെ ബിജെപിയെ ഒരു വനിത നയിക്കുമോ അതോ അഞ്ച് വര്‍ഷമായി സ്ഥാനത്തിരിക്കുന്ന കെ.സുരേന്ദ്രന് സ്ഥാനം നീട്ടിക്കിട്ടുമോ എന്ന ചര്‍ച്ചയായിരുന്നു സജീവമായിരുന്നത്. സീനിയര്‍ നേതാക്കളെ എല്ലാം പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖര്‍ നേതൃത്വത്തിലെത്തുന്നത്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നിന്നെത്തും. അദ്ദേഹമായിരിക്കും നോമിനേഷന്‍ സ്വീകരിക്കുക.

കെ മുരളീധരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പിനേയും എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കിയത് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാക്കും. നിലവില്‍ പുകഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ അസംതൃപ്തി പുറത്തെത്തുകയാണെങ്കില്‍ അത് സംഘടനാ തലത്തില്‍ തന്നെ ബിജെപിയ്ക്കു പരിഹരിക്കേണ്ടി വരും

സംഘപരിവാറിന്റെ സംഘടനാ പരിചയമില്ലാത്ത ഒരാള്‍ കേരളത്തില്‍പാര്‍ട്ടി നേതൃത്വത്തിന്റെ തലപ്പത്ത് എത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനത്തിലുപരി പാര്ട്ടിക്കുള്ളിലെ ചരടുവലികളാണ് രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി ഏല്‍പ്പിച്ചുകൊടുക്കാന്‍ കാരണമാകുന്നത്

Continue Reading

kerala

കോഴിക്കോട് എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.

Continue Reading

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending