Connect with us

kerala

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളി; സംസ്ഥാനത്ത് ആഗസ്റ്റില്‍ മാത്രം 35,651 പുതിയ കോവിഡ് രോഗികള്‍

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു

Published

on

തിരുവനന്തപുരം: മെയ് 24 മുതല്‍ കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ആകെ ബാധിതരുടെ 30 ശതമാനത്തില്‍ താഴെയായി നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്.

മെയ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ ആകെ 60,870 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 48,522 കേസുകളും സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതായത്, ഇക്കാലയളവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 79.71% ഓഗസ്റ്റില്‍ മാത്രമുണ്ടായതാണ്. ഓഗസ്റ്റ് 1 മുതല്‍ 26 വരെ രോഗം ബാധിച്ചത് 35,651 പേര്‍ക്കായിരുന്നു. ജൂലൈയില്‍ അത് 12,603 മാത്രമായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പര്‍ക്ക ബാധിതരില്‍ ഈ മാസമുണ്ടായത് മൂന്നിരട്ടിയോളം വര്‍ധനയാണ്. സെപ്റ്റംബറില്‍ പ്രതിദിന കേസ് 10,000 വരെയെത്താമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും ആ എണ്ണവും ഏറെയും സമ്പര്‍ക്കത്തിലൂടെയായിരിക്കുമെന്ന കൃത്യമായ സൂചനയുമുണ്ട്. ഒരുപക്ഷേ സമ്പര്‍ക്ക കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരുന്നതും സെപ്റ്റംബറിലായിരിക്കാമെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക ബാധിതരുണ്ടായത് ഓഗസ്റ്റിലാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ തിരുവനന്തപുരത്തും. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. നിലവില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് എറണാകുളമാണ്. ആലപ്പുഴയാണ് നാലാമത്.അഞ്ചാം സ്ഥാനത്ത് കോഴിക്കോടാണ്.

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 26നു മാത്രം ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ 10 ജില്ലകളിലും നൂറിനു മുകളിലാണ് കോവിഡ് സമ്പര്‍ക്ക കേസുകള്‍. അതില്‍ത്തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ കുതിച്ചുകയറ്റവും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ കോവിഡ് ക്ലസ്റ്ററുകളുടെ സൂചനയാണ് ഇവ നല്‍കുന്നത്.

 

 

 

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

on

നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Continue Reading

Trending