Connect with us

News

മെസിയുടെ പിതാവ് മാഞ്ചസ്റ്ററില്‍; നമ്പര്‍ 10 പിന്‍വലിച്ച് സിറ്റി താരം അഗ്യൂറോ

ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്.

Published

on

മാഞ്ചസ്റ്റര്‍: പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലേര്‍പ്പെട്ടതായി ഉറപ്പിക്കുന്ന സൂചനകള്‍ പുറത്ത്. ബാഴ്സലോണ മാനേജ്മെന്റിന് ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് നല്‍കിയ സൂപ്പര്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നതായുള്ള സൂചനകള്‍ ശക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താരത്തിന്റെ അഭ്യര്‍ത്ഥന സംബന്ധിച്ച് ബാഴ്സലോണ ഉന്നതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററില്‍ എത്തിയെന്നും സിറ്റി മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്നുമുള്ള റിപ്പോര്‍്ട്ടുകള്‍ സ്പാനിഷ്, ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി മാഞ്ചസ്റ്ററിലുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയ്ല്‍ പറയുന്നു. രണ്ടുവര്‍ഷ കരാര്‍ സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതെന്നും അര്‍ജന്റീനാ താരത്തിനായി റെക്കോര്‍ഡ് തുക മുടക്കാന്‍ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.Man Utd have reportedly made contact with Lionel Messi over a transfer

 

Image

അതേസമയം, ഒരു ലോകോത്തര താരവുമായി കരാര്‍ ഒപ്പുവെച്ചതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. പിന്നാലെ, ഫുട്‌ബോള്‍ ലോകത്ത് മെസിയെ അറിയപ്പെടുന്ന ഗോട്ട് സ്‌മൈലിയും, ഇതെന്തൊരു കരാര്‍ എന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

https://twitter.com/ManCity/status/1298606851119095808

ഇതിന് പിന്നാലെ, സിറ്റിയുടെ സൂപ്പര്‍ താരവും അര്‍ജന്റീനയിലെ മെസിയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറുമായ സെര്‍ജിയോ അഗ്യൂറോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ പ്രൗഫൈല്‍ നെയിമില്‍ നിന്നും നമ്പര്‍ പത്ത് എടുത്തുമാറ്റുകയും ഉണ്ടായി. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ജേഴ്‌സി നമ്പര്‍ പത്തില്‍ കളിക്കുന്ന താരമാണ് അഗ്യൂറോ. ഇത് മെസിയുടെ വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തമാക്കുന്നു.

ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായിരുന്നു. ബാഴ്സലോണയുമായുള്ള കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് മെസ്സി ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ ട്രാന്‍സ്ഫര്‍ തുക നല്‍കാതെ തന്നെ മെസ്സിക്ക് സിറ്റിയില്‍ ചേരാനാകും.

പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. കൂടുതല്‍ ട്രോഫികള്‍ ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണിവര്‍.

Messi has a close relationship with Pep Guardiola, who he enjoyed success with at Barcelonaമെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ നടപ്പാകണമെങ്കില്‍ ജൂണ്‍ മാസത്തിനു മുമ്പുതന്നെ മെസ്സി അറിയിക്കണമെന്ന സാങ്കേതികവാദം ബാഴ്സ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍, 630 ദശലക്ഷം പൗണ്ട് (6100 കോടി രൂപ) എന്ന റിലീസ് ക്ലോസ് നല്‍കി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ സിറ്റി ഒരുക്കമാണെന്നും ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലീസ് ക്ലോസ് നല്‍കാതെ എത്തുകയാണെങ്കില്‍ മെസ്സിക്ക് 94 ദശലക്ഷം പൗണ്ട് (920 കോടി) എന്ന ഭീമന്‍ തുകയാവും പ്രതിവര്‍ഷ വേതനമായി സിറ്റി നല്‍കുക. ഒരു ഫുട്ബോള്‍ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാവും ഇത്. സിറ്റി കുപ്പായത്തില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടുകയാണെങ്കില്‍ പ്രതിഫലത്തുക ഇനിയും കൂടുമെന്നും ഡെയ്ലി മെയ്ല്‍ പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റി വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. പെപ്-മെസി സഖ്യത്തിന് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സിറ്റിയുടെ ഉടമകള്‍ വിശ്വസിക്കുന്നു.

 

 

kerala

എവിടെ പോയി ബാലേട്ടാ..; എ കെ ബാലനെ ട്രോളി വി കെ ശ്രീകണ്ഠൻ

പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

Published

on

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ കെ ബാലനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എം പി. ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’ എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’.

ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലെ കരണകുറ്റിക്ക് അടികിട്ടുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

 

Continue Reading

kerala

ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ബിജെപിയെ സഹായിച്ച് സിപിഎം സ്വയം തകരുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കരുത്തില്ല. എല്‍ഡിഎഫിന്റെ അക്രമ,അഴിമതി രാഷ്ട്രീയത്തെയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണുള്ളത്.

സിപിഎമ്മും ബിജെപിയും ചേര്‍ന്ന് പ്രചരിപ്പിച്ച എല്ലാ വര്‍ഗീയതയെയും ജനം തള്ളിക്കളഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മികച്ച വിജയം സര്‍ക്കാരിനെതിരായ ജനവികാരത്തിന് തെളിവാണ്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ നേട്ടമാണ്.

ചേലക്കരയില്‍ എല്‍ഡിഎഫിന്റെത് പ്രഭമങ്ങിയ വിജയമാണ്. വയനാട് രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി നേടില്ലെന്ന് സിപിഎം വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് നേടിയ ഭൂരിപക്ഷം മറികടന്ന് പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Continue Reading

kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു: എംഎം ഹസന്‍

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനായതും ചേലക്കരയില്‍ എല്‍ഡിഎഫിന്റെ മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയില്‍ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്.

കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദിയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Continue Reading

Trending