Connect with us

News

മെസി പിഎസ്ജിയില്‍ ചേരില്ല; കാരണം ഇതാണ്

ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 10,000 കോടിയോളം രൂപ ഒഴുക്കിയ ടീമാണ് പിഎസ്ജി. നേരത്തെ ബാഴ്‌സയില്‍ നിന്നും 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ പാരീസിലേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളായതോടെ വന്‍ വിലപിടിപ്പുള്ള താരമായി മാറിയ എമ്പാപ്പെക്കും ക്ലബ് വലിയ രീതില്‍ ചെലവാക്കുന്നുണ്ട്.

Published

on

ലിസ്ബണ്‍: പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നതായ വാര്‍ത്ത വന്നതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. അതേസമയം ലോകത്തര താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന ഇറ്റലിയന്‍ ലീഗിലെ ഇന്റര്‍മിലാനും മെസിക്കായി രംഗത്തുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍ തോമസ് ടച്ചലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിഎസ്ജിക്ക് മെസി അങ്ങനെ പെട്ടെന്ന് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ലോകോത്തര താരങ്ങളായ നെയ്മറും, എമ്പാപ്പെയും ഉള്‍ക്കൊള്ളുന്ന ടീമാണ് പിഎസ്ജി. മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ ഇനിയും വന്‍തുക ചെലവഴിക്കാന്‍ ക്ലബിന് ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അറുനൂറിലേറെ ഗോളുകളും 33 ട്രോഫികളും സ്വന്തമാക്കിയ മുപ്പത്തിമൂന്നുകാരന് ബാഴ്സയുമായി ഇനി ഒരു വര്‍ഷം കൂടി കരാറുള്ളതിനാല്‍ മെസിക്കായി റെക്കോര്‍ഡ് തുക തന്നെയാവും ക്ലബ് ആവശ്യപ്പെടുക.

കൂടാതെ, ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 10,000 കോടിയോളം രൂപ ഒഴുക്കിയ ടീമാണ് പിഎസ്ജി. നേരത്തെ ബാഴ്‌സയില്‍ നിന്നും 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ പാരീസിലേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളായതോടെ വന്‍ വിലപിടിപ്പുള്ള താരമായി മാറിയ എമ്പാപ്പെക്കും ക്ലബ് വലിയ രീതില്‍ ചെലവാക്കുന്നുണ്ട്. എന്നാല്‍, ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയശേഷം കിരീടമില്ലാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിലാണിപ്പോള്‍ പിഎസ്ജി. ഇന്നേവരെ സെമിയില്‍ പോലും എത്താന്‍ കഴിയാതിരുന്ന ടീമിന് ഇക്കുറി സുവര്‍ണാവസരമായിരുന്നു. എന്നാല്‍, നെയ്മര്‍ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമുള്ള ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ക്കെതിരെ അവസരങ്ങള്‍ തുലച്ച ഫ്രഞ്ച് ടീമിന് കപ്പ് അടിയറവ് വക്കേണ്ട അവസ്ഥായാണുണ്ടായത്.

2019-20ലെ ഫ്രഞ്ച് ലിഗ് സീസണ്‍ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു. കോവിഡ്-19 മഹാ മാരിയും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കെ കഴിഞ്ഞ വാരാന്ത്യത്തിലാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്.

kerala

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു

Published

on

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Continue Reading

kerala

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമങ്ങള്‍ അപലപനീയം: സാദിഖലി ശിഹാബ് തങ്ങള്‍

മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകൾ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

Published

on

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ പാലക്കാട്ട് നടന്ന അക്രമങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകൾ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

സ്‌കൂളിൽ ക്രിസ്മസിനും ഓണത്തിനും പെരുന്നാളിനുമെല്ലാം ആഘോഷങ്ങളുണ്ടാകും. മനുഷ്യ ബന്ധങ്ങളുടെ പാലങ്ങൾ തകർക്കാൻ അനുവദിക്കരുത്. ഈ സംഭവം അത്യന്തം അപലപനീയമാണെന്നും തങ്ങൾ പറഞ്ഞു.

ആഘോഷങ്ങൾ സൗഹൃദങ്ങളും മാനുഷിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള അവസരമാക്കി മാറ്റണം. ജാതി, മത ചിന്തകൾക്കതീതമായി ചേർന്നു നിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം ഒന്നിച്ചുനിൽക്കുക. എല്ലാ മതങ്ങളും സ്‌നേഹവും സഹവർത്തിത്വവുമാണ് ഉദ്‌ഘോഷിക്കുന്നത്. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക.

ലോകശാന്തിക്കായി പ്രവർത്തിക്കുക, പ്രാർത്ഥിക്കുക. ഇങ്ങനെ സ്‌നേഹത്തിന്റെ പുന്തോപ്പിൽ ഒന്നിച്ചിരിക്കാൻ നമുക്ക് സാധിക്കണമെന്നും തങ്ങൾ പറഞ്ഞു. കാലിക വിഷയങ്ങളിൽ ബിഷപ്പുമായി ചർച്ചകൾ നടത്തി. പ്രാതൽ കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത്. മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീറും സാദിഖലി തങ്ങളെ അനുഗമിച്ചു.

Continue Reading

india

മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍

ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

Published

on

മുംബൈ കാഷിമിറ മേഖലയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്മസ് ആഘോഷം തടയുന്ന വീഡിയോ പുറത്ത്. ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷ സ്ഥലത്തേക്ക് എത്തുകയും ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് വിളിച്ച് പറഞ്ഞ് ജയ്ശ്രീ റാമും ഹനുമാന്‍ ചാലിസയും വിളിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാന്റക്ലോസിന്റെ വേഷമിട്ട് ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ജീവനക്കാരനോട് വസ്ത്രം അഴിച്ച് മാറ്റാന്‍ നിര്‍ബന്ധിക്കുകയും എന്തുകൊണ്ടാണ് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കാത്തതെന്നും ചോദിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണ് സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. സൊമാറ്റോ ജീവനക്കാരന്‍ മാര്‍ക്കറ്റിങ്ങ് ആണെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

 

Continue Reading

Trending