Connect with us

kerala

ആദര്‍ശത്തിന്റെ മുഖംമൂടി പൊളിയുമ്പോള്‍ ജലീലിന്റെ വിഭ്രാന്തി

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്.

Published

on

പി. ഇസ്മായില്‍ വയനാട്

മുസ്ലിം ലീഗിൽ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് മറുകണ്ടം ചാടി ആദർശത്തിൻ്റെ സ്വതന്ത്ര്യ വേഷമണിഞ്ഞ കെ.ടി ജലീൽ സ്വർണ്ണക്കടത്ത് വിഷയത്തിലും സ്വപ്നയുമായുള്ള ചങ്ങാത്തത്തിലും മുഖം വികൃതമായപ്പോൾ വിഭ്രാന്തി മൂലം ഇടതുപാളയത്തിൽ പെട്ടവരോട് പോലും നിഴൽ യുദ്ധം നടത്തുകയാണ്. നയതന്ത്ര ബാഗിലൂടെമതഗ്രന്ഥങ്ങൾ 250 പാക്കറ്റുകളിലായി ഒളിച്ചു കടത്തിയതിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ മന്ത്രി ജലീൽ വിയർക്കുകയാണ്. ആർക്കു വേണ്ടി മതഗ്രന്ഥം, ആര് ആവശ്യപ്പെട്ടു. ആര് കൊടുത്തയച്ചു. ആരു സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തകൃതിയായി നടക്കുകയാണ്. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ബന്ധപ്പെടണമെങ്കിൽ സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസറുടെ അനുമതി വേണം. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. മത ഗ്രന്ഥങ്ങൾ സി ആപ്റ്റിൻ്റെ വാഹനത്തിലാണ് കൊണ്ടുപോയത്. പാoപുസ്തകങ്ങൾ അച്ചടിക്കുകയും അത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് സി ആപ്റ്റിൻ്റെ ചുമതല. പാoപുസ്തകങ്ങൾ കൊണ്ടു പോകുന്ന സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയതും അതിനായി ഉദ്യോഗസ്ഥരെ ഉപയോഗിച്ചതും ഗുരുതരമായ മറ്റൊരുവീഴ്ചയാണ്. സ്വപ്നയുടെ കോൾലിസ്റ്റിൽ പേരു വന്നതിനെ തുടർന്ന് ജലീൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ റംസാൻ കിറ്റിനെ കുറിച്ചല്ലാതെ മത ഗ്രന്ഥത്തെ കുറിച്ച് ഒന്നും തന്നെ അന്ന് പരാമർശിച്ചിരുന്നില്ല. സ്വർണ്ണക്കടത്തു കേസ്സിലെ പ്രതികളുടെ മൊഴികളിൽ നിന്നാണ് ഇക്കാര്യം മാലോകരറിഞ്ഞത്.

യുഎഇ അവരുടെ കോൺസുലേറ്റ് വഴി അയച്ചു തന്ന മത ഗ്രന്ഥമാണ് താൻ സ്വീകരിച്ചതെന്നും തെളിവിനായി കസ്റ്റംസ് ബിൽ ഓഫ് എൻട്രിയുടെ പേപ്പറും കയ്യിലേന്തി ജലീൽ നടത്തിയ ന്യായീകരണങ്ങളാണ് സംസ്ഥാനപ്രൊട്ടോക്കോൾ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണത്തിലൂടെ തകർന്നടിഞ്ഞത്. നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസർ സാക്ഷ്യപ്പെടുത്തണം. നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രൊട്ടോക്കോൾ ഓഫീസർ ഒപ്പു ചാർത്താറുള്ളത്. ഏതെങ്കിലും വസ്തുക്കൾക്ക് നികുതി ഇളവ് നൽകാനോ സാക്ഷ്യപത്രം നൽകാനോ സംസ്ഥാനത്തിന് അധികാരമില്ലന്ന് ചുരുക്കം. മത ഗ്രന്ഥം പാഴ് സലായി വന്ന വിഷയത്തിൽ കസ്റ്റംസ് സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസർക്ക് നോട്ടീസ് അയച്ചു. നികുതി ഇളവിനായി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്ന വസ്തുക്കൾക്ക് പോലും കഴിഞ്ഞ രണ്ട് വർഷമായി ആരും തന്നെ അപേക്ഷ നൽകിയിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന മറുപടിയാണ് പ്രൊട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാർ രേഖാമൂലം അറിയിച്ചത്. മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്യുക എന്നത് യു എ ഇ യുടെ നയമല്ലന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവർത്തിച്ചതും പിടിച്ചു നിൽക്കാനായി ജലീൽ നിരത്തിയ വാദങ്ങളെ ദുർബലപ്പെടുത്തുന്നതാണ്.

സ്വർണ്ണക്കടത്തു കേസ്സിലെ പ്രതികളാമായുള്ള ഉറ്റ ചങ്ങാത്തവും നിയമലംഘനം നടത്തിയതിൻ്റെ ജാള്യതയും മറച്ചു പിടിക്കാൻ മതത്തിൻ്റെ ചേരുവകൾ ചേർത്ത് ജലീൽ വീണതു വിദ്യയാക്കുകയാണ്.
സർക്കാർ വാഹനത്തിൻ്റെ നാലയലത്തുവെക്കാൻ പറ്റാത്ത ഗ്രന്ഥമാണോ ഖുർആൻ എന്ന മന്ത്രിയുടെ ചോദ്യത്തിൻ്റെ ഉള്ളിലിരിപ്പ് എന്താണെന്ന് ഇവിടെയുള്ള മുസ്ലിംങ്ങൾ മാത്രമല്ല
മറ്റുള്ളവരും മനസ്സിലാക്കിയിട്ടുണ്ട്. യുഎഇ യിലേക്കും സൗദി ഉൾപ്പെടെയുള്ള അറബ് നാടുകളിലേക്കും ഖുർആൻ കേരളത്തിൽ നിന്നും ഖുർആൻ വിൽപനക്കായി കയറ്റുമതിചെയ്യാറുണ്ട്. പോക്കറ്റിൽ കൊണ്ടു നടക്കാൻ പാകത്തിലുള്ള ഖുർആൻ വരെ ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ മത സംഘടനകൾക്കും പ്രത്യേകം പ്രസിദ്ധീകരണ വിഭാഗങ്ങളും നിലവിലുണ്ട്. ശരാശരി മൂന്ന് ഖുർആൻ കോപ്പിയെങ്കിലും ഇല്ലാത്ത മുസ്ലിം ഭവനങ്ങൾ കേരളത്തലുണ്ടാവില്ല. ഖുർആൻ പാരായണത്തിനും പ്രസിദ്ധീകരണത്തിനും വിൽപ്പനക്കും വിതരണത്തിനും ഒരു തരത്തിലുള്ള നിരോധനവും നിലവിലില്ല. അതു കൊണ്ട് തന്നെ
വിദേശത്ത് നിന്ന് ഒളി സേവയിലൂടെ മതഗ്രന്ഥം കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. താൻ അകപ്പെട്ട പടുകുഴിയിൽ നിന്ന് രക്ഷപ്പെടാൻ മതവികാരത്തിന് തീ കൂട്ടുന്ന ജലീലും ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് രാമക്ഷേത്ര ശിലാന്യാസത്തിൽ പങ്കെടുത്തവരും തമ്മിൽ എന്ത് മാറ്റമാണുള്ളത്. ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുകയും ലക്ഷകണക്കിന് മലയാളികളുടെ അന്നദാതാക്കളുമായ യു എ ഇ യുടെ സെക്യുലർ മുഖമാണ് താൽക്കാലിക ലാഭത്തിനായി മന്ത്രി പിച്ചിചീന്തിയത്. ഇസ്ലാ മോഫോബിയയിൽ ആനന്ദിക്കുന്നവർക്ക് തല്ലാനുള്ള വടി കൂടിയാണ് മന്ത്രി വിതരണം ചെയ്തത്. ജലീലിനു വേണ്ടി സമുദായത്തിൽ മേൽവിലാസമുള്ള ഏതെങ്കിലും പ്രസ്ഥാനം പിന്തുണയുമായി വരാത്തതും അഭിനവ അത്താ തുർക്കിൻ്റെ തനിനിറം തിരിച്ചറിഞ്ഞതുകൊണ്ടാണ്. പിണറായിയെ ന്യായീകരിക്കാൻ വീടു വീടാന്തരം കയറിയിറങ്ങുന സഖാക്കൾ വിതരണം ചെയ്യുന്ന ലഘുലേഖയിൽ എ കെ ജി സെൻററിൽ നിന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് താനെന്ന് ഊറ്റം കൊണ്ടിരുന്ന ജലീലിനു വേണ്ടി ഒരു വരി പോലുമില്ലാത്തതും എടുക്കാ നാണയമായി മാറിയതിൻ്റെ തെളിവാണ്.

മന്ത്രി പദവി ദുരുപയോഗം ചെയ്ത് യു എ ഇ കോൺസുലേറ്റിലുണ്ടാക്കിയ ബന്ധങ്ങളും വഴിവിട്ട ഇടപാടുകളും സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്തകളോട് പദവി മറന്ന പ്രതികരണങ്ങളാണ് ജലീൽ നടത്തിയത്. !!മാതൃഭൂമിക്ക് പിരാന്ത്!! എന്ന് പ്രഖ്യാപിച്ച് പത്രത്തോട് നിഴൽ യുദ്ധം നടത്തുന്ന ജലീലിന് തിങ്കളാഴ്ച നടക്കുന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ വോട്ട് ചെയ്യാൻ കഴിയും. ഇടതുപക്ഷത്തിന് വേണ്ടി മൽസരിക്കുന്നത് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ എം.വി.ശ്രേയംസ് കുമാറാണ്. മാതൃഭൂമി ഏതെങ്കിലും പാർട്ടിയുടെ മുഖപത്രമല്ല. എന്നിട്ടും കൽപ്പറ്റയിലും കോഴിക്കോടും പാലക്കാടും ദളിൻ്റെ തോൽവിയുടെ കാരണം മാതൃഭൂമിയാണെന്ന് ഗവേഷണം നടത്തി കണ്ടെത്തിയ ജലീലിനു ആത്മാഭിമാനത്തിൻ്റെ കണികയുണ്ടെങ്കിൽ അവശിഷ്ട ജനതാദളളുകാരൻ്റെ അടുപ്പിലും വ്യക്തിത്വം പണയപ്പെടുത്തുന്നതിന് പകരം പത്രത്തിൻ്റെ തലതൊട്ടപ്പനായ ശ്രേയംസ് കുമാറിന് വോട്ട് പതിച്ചുനൽകാതെ മാറി നിൽക്കാൻ ധൈര്യം കാട്ടണം. പിണറായിയുടെ ഊരയിൽ കൂര കെട്ടിയും എകെജി സെൻ്ററിൽ നിന്ന് വെച്ചു നീട്ടുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടിയും കാത്തു കിടക്കുന്ന ജലീലിനു അതിനു കഴിയില്ല.

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴിന്നിറങ്ങുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുത്തനെ താഴേക്ക് വീണത്.

 

 

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

Trending