ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എത്തുന്ന കിയ മോട്ടോഴ്‌സിന്റെ മൂന്നാമത്തെ വാഹനമായ സോണറ്റിന്റെ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് കമ്പനി ഔദ്യോഗികമായി തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ തേടി എത്തിയത്. 25000 രൂപ നല്‍കി ഓണ്‍ലൈനിലൂടെയും കിയ ഷോറൂമിലൂടെയും വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബറില്‍ വാഹനത്തിന്റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് കമ്പനി. എന്നാല്‍ വില പോലും പ്രഖ്യാപിക്കും മുമ്പുള്ള മികച്ച പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയാണ് കമ്പനി.
ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.
വളരെ സ്‌പോര്‍ട്ടിയും അഗ്രസീവുമായ രൂപകല്‍പ്പനയാണ് കിയ സോണറ്റിനുള്ളത്. നിര്‍മ്മാതാക്കളുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള ക്രൗണ്‍ജുവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു.
ഡ്യുവല്‍ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടര്‍ നല്‍കി. പിന്നില്‍ ഇന്റഗ്രേറ്റഡ് സ്‌പോയിലറും ഹാര്‍ട്ട്ബീറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ഇരു ടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.
ഹ്യുണ്ടായ് വെന്യുവിലെ 1.5ലിറ്റര്‍ ടര്‍ബോഡീസല്‍, 1.2 പെട്രോള്‍, 1.0ലിറ്റര്‍ ഏഉക ടര്‍ബോപെട്രോള്‍ എന്നിങ്ങനെ 3 എന്‍ജിന്‍ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5സ്പീഡ് മാന്വല്‍, 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇത് കൂടാതെ ഇന്റലിജന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി)ലും കിയ സോണറ്റ് വിപണിയില്‍ എത്തും.
വാഹനത്തിന്റെ ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഏഴ് മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില എന്നാണ് സൂചന. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.