Connect with us

kerala

തദ്ദേശ തെരെഞ്ഞടുപ്പില്‍ കനത്ത തിരിച്ചടി ഭയന്ന് സിപിഎം; ലൈഫ് പദ്ധതിയെ മുഖ്യ പ്രചാരണമാക്കാനുള്ള ഇടത് നീക്കം തകര്‍ന്നു

ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ നിന്നും കനത്ത തിരിച്ചടി ഭയന്ന് സി.പിഎം. ലൈഫ് ഭവന പദ്ധതിയെ മുഖ്യ പ്രചാരണായുധമാക്കി വോട്ട് തേടണമെന്ന നിര്‍ദേശത്തിനുഏറ്റ പ്രഹരത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഇടതു മുന്നണി സര്‍ക്കാറിന്റെ കൊട്ടിഘോഷിച്ച പ്രചാരണമായിരുന്നു ലൈഫ് പദ്ധതിക്ക്. നിരവധി പേര്‍ വീട് ലഭിക്കാതെ കണ്ണീരില്‍ കഴിയുമ്പോഴായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന്റെ ലൈഫ് ആഘോഷം പോലും. ലൈഫില്‍ ഭവനം ലഭിച്ചവരെ വിളിച്ചുകൂട്ടി സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിനിടയിലാണ് ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും കമ്മീഷന്‍ പദ്ധതി മാത്രമാണെന്ന് പുറത്തായത്. വടക്കാഞ്ചേരിയിലെ ലൈഫ് സമുച്ചയം കോടികളുടെ അഴിമതിയുടെ തെളിവായി തെളിഞ്ഞു. ലൈഫിനു വേണ്ടിയുണ്ടാക്കി കരാര്‍ തയാറാക്കിയത് ലൈഫ് സി.ഇ.ഒ പോലും അറിയാതെയെന്ന വിവരവും പുറത്തു വന്നു. ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി. ലൈഫ് പദ്ധതിയെ മുഖ്യ പ്രചാരണമാക്കാനുള്ള നീക്കം പൊളിഞ്ഞതോടെ വോട്ടര്‍മാരോട് പറയാന്‍ മറ്റു വഴികള്‍ തേടുകയാണിപ്പോള്‍, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നതോടെ ഇടതുമുന്നണി ജനങ്ങളില്‍ നിന്നും പാടെ ഒറ്റപ്പെട്ടിട്ടുണ്ട്. ഓണക്കിറ്റില്‍ പോലും അഴിമതി പുറത്തുവന്നത് പാവപ്പെട്ടവരെയും ഏറെ അകറ്റി. ലൈഫില്‍ നിരവധി പേര്‍ പുറത്തായ പരാതി വ്യാപകമായതോടെ ഇപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍,
എല്ലാ ജില്ലകളിലും 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെയായിരുന്നു ലൈഫ് കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പിച്ചത്. 2020 ജനുവരി 26ന് സംസ്ഥാന തലത്തില്‍ 2 ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സര്‍ക്കാറിന്റെ മറ്റൊരുതട്ടിപ്പ് നാടകമായാണ് ജനങ്ങള്‍ കണ്ടത്. നിരവധി കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിന്നും തെറിച്ചു വീണത്. വളരെ നല്ല നിലയില്‍ വര്‍ഷങ്ങളായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവന്ന ഭവന പദ്ധതിയെ കിട്ടാത്ത പദ്ധതിയാക്കി മാറ്റുകയായിരുന്നു. വീട് ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം. അതില്‍ തന്നെ ഒരു അംഗത്തിനു മാത്രമേ ലഭിക്കൂവെന്ന നിബന്ധനയില്‍ വീട് ലഭിക്കാതെ അനേകായിരങ്ങളാണ് കേരളത്തില്‍ വീട് ഇല്ലാതെ നില്‍ക്കുന്നത്. അന്തിയുറങ്ങാന്‍ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും നല്‍കിയത് വളരെ കുറഞ്ഞ എണ്ണം വീടുകള്‍ മാത്രമാണ്. ഓരോ വര്‍ഷവും നൂറുകണക്കിനു വീടുകള്‍ നല്‍കിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷമായി ആകെ നല്‍കിയത് നൂറില്‍ എത്രയോ താഴെയാണ്. പ്രത്യേക സോഫ്റ്റ് വെയറുണ്ടാക്കിയ സര്‍ക്കാര്‍ അപേക്ഷകരുടെ അര്‍ഹത നിര്‍ണയിക്കുന്നത് സങ്കീര്‍ണമാക്കിയപ്പോള്‍ വളരെ പാവപ്പെട്ടവര്‍ പോലും പട്ടികക്ക് പുറത്താവുകയായിരുന്നു. വീടിനു വേണ്ട അപേക്ഷ സമര്‍പ്പിച്ചാല്‍ ഗ്രാമ സഭ അംഗീകരിക്കുന്നവര്‍ക്ക് ഭവനം അനുവദിക്കുകയെന്ന സാമ്പ്രദായിക രീതി മാറ്റി മറിച്ച് ഗ്രാമസഭയെ നോക്കുകുത്തിയാക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് ഗ്രാമസഭക്ക് വിടുന്ന രീതിയാണ് പയറ്റിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ റോള്‍ നിര്‍വഹിക്കാനുണ്ടായിരുന്നില്ല. ഭവന പദ്ധതിയെ അട്ടിമറിച്ച ഇടത് സര്‍ക്കാറിനു തദ്ദേശ തെരഞ്ഞെടുപ്പ് താങ്ങാന്‍ കഴിയാത്തതിലും അപ്പുറമാവും,

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

kerala

ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്

Published

on

വയനാട്: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയില്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രന്‍, സി. യൂസഫ്, എന്‍. പി. കുഞ്ഞുമോള്‍, പി. എം. നാസര്‍, പി. കെ. പുഷ്പന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രന്‍.

 

Continue Reading

Trending