Connect with us

Health

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്

Published

on

പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള കാലമാണ് മഴക്കാലം. ഈ ദിനങ്ങളില്‍ സ്വയം ആരോഗ്യകരമായി തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് ആരോഗ്യം നിലനിര്‍ത്താനായി നമ്മള്‍ നിത്യേന കഴിക്കുന്ന മരുന്നുകളുടെ കാര്യമാണ്. ഈ ദിനങ്ങളില്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചില്ലെങ്കില്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍

അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണങ്ങളെയും ഏറ്റവും സാരാമായ രീതിയില്‍ ബാധിക്കും. ഇങ്ങനെ സംഭവിക്കുന്നത് വഴി മരുന്നിന്റെ വീര്യവും ഫലപ്രാപ്തിയുമെല്ലാം നഷ്ടപ്പെടുകയും ഇത് ഉല്‍പ്പന്നത്തെ പൂര്‍ണ്ണമായും കേടുവന്നരുത്തുന്നതാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേടുവന്ന മരുന്നുകള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മിക്കവാറും മരുന്നുകളെല്ലാം തന്നെ 58 മുതല്‍ 77 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള നിയന്ത്രിത താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

മരുന്നുകളുടെ കേടായി പോകുന്നതിനു പിന്നിലെ കാരണങ്ങള്‍

ഉയര്‍ന്ന താപനില മൂലം നിങ്ങളുടെ മരുന്നുകളുടെ ഗുണഫലങ്ങള്‍ നഷ്ടപ്പെടാനും അതു കേടുവരുത്താനും കാരണമാകുന്ന ചില ഘടകങ്ങള്‍ ഇവയെല്ലാമാണ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍: വേനല്‍ക്കാലത്ത് നമ്മുടെ മുറികളിലെ താപനില വളരെ വേഗത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വൈദ്യുതി ക്ഷാമവും അല്ലെങ്കില്‍ എയര്‍ കണ്ടീഷനിംഗിന്റെ അഭാവവുമെല്ലാം റൂമിലെ താപനില ഉയര്‍ത്തുകയും അത് നിങ്ങളുടെ മരുന്നുകളുടെ ഫലപ്രാപ്തി അപ്പാടെ നഷ്ടപ്പെടുത്തുകയും ചെയ്യും.

മരുന്നുകളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത്: നിങ്ങളുടെ മരുന്നുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളില്‍ സൂക്ഷിക്കുന്നതു വഴി മരുന്നിന് കേടുപാടുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മരുന്നുകള്‍ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്: നിങ്ങളുടെ മരുന്ന് നിങ്ങളുടെ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ അവ ഉയര്‍ന്ന ചൂടില്‍ പെട്ട് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കും.

മരുന്നുകള്‍ കേടാകാതെ നോക്കാന്‍

ഉയര്‍ന്ന താപനില നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തന ശേഷിയെ എളുപ്പം നശിപ്പിച്ചുകളയുന്നു. അതിനാല്‍ അന്തരീക്ഷ താപനിലയില്‍ നിന്നും കഠിനമായ വേനല്‍ക്കാല താപ തരംഗങ്ങളില്‍ നിന്നും ഇതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. വേനല്‍ക്കാലത്തെ ചൂട്, പെട്ടെന്നുള്ള താപനില മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മരുന്നുകളെ രൂപമാറ്റം വരുത്തുന്നതിനും, അതിന്റെ ശക്തി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന തരത്തില്‍ രാസഘടനയില്‍ മാറ്റം വരുത്തുന്നതിനുമെല്ലാം കാരണമാകാറുണ്ട്. നിങ്ങളുടെ മരുന്നുകള്‍ കേടുകൂടാതെ പരിരക്ഷിക്കുന്നതിനായി ലളിതമായ ചില മുന്‍കരുതലുകള്‍ എടുക്കുക:

> കുറഞ്ഞ ഈര്‍പ്പം, കുറഞ്ഞ ഊഷ്മാവ് എന്നിവയുള്ള സ്ഥലങ്ങളില്‍ മാത്രം നിങ്ങളുടെ മരുന്നുകള്‍ സംഭരിച്ചു വയ്ക്കുക. നിങ്ങളുടെ കുളിമുറിയും വായുസഞ്ചാരമധികമുള്ള കാബിനറ്റുകളിലുമൊന്നും മരുന്നുകള്‍ സംഭരിക്കാനായി തിരഞ്ഞെടുക്കരുത്. കാരണം ഇത് മരുന്നുകളില്‍ വളരെയധികം ഈര്‍പ്പം വരുത്തുവാനുള്ള സാധ്യതയുണ്ട്.

> ടാബ്‌ലെറ്റുകള്‍, പൗഡര്‍ തുടങ്ങിയ രൂപത്തിലുള്ള മരുന്നുകള്‍ വേഗത്തില്‍ അലിഞ്ഞുപോകുന്നതിന് ഇത് കാരണമാകും. പകരം, അടുക്കളയിലെ കാബിനറ്റില്‍ നിങ്ങളുടെ മരുന്നുകള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മരുന്ന് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം ഫ്രിഡ്ജിനുള്ളിലെ തണുപ്പില്‍ സൂക്ഷിക്കുക.

യാത്രകള്‍ക്ക് ഒരുങ്ങുമ്പോള്‍ മരുന്നുകള്‍ പായ്ക്ക് ചെയ്ത് തയ്യാറാകുക

നിങ്ങളുടെ കാറിനുള്ളിലെ താപനില വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ ഇടം നിങ്ങളുടെ മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള ഒരു മോശം തിരഞ്ഞെടുപ്പായി മാറുന്നു. പകരം, നിങ്ങളുടെ എല്ലാ മരുന്നുകളും സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ബാഗ് അല്ലെങ്കില്‍ പേഴ്‌സ് തിരഞ്ഞെടുക്കാന്‍ മറക്കരുത്. മരുന്നുകള്‍ ലഞ്ച് ബാഗില്‍ പോലും സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ പോലും നിങ്ങളുടെ മരുന്നിനെ മാറ്റാനാവാത്തവിധം തകരാറിലാക്കിയേക്കും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കുക.

നിങ്ങള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മരുന്നുകള്‍ നിങ്ങളുടെ കൈയില്‍ കരുതാന്‍ കഴിയുന്ന വിധത്തില്‍ പായ്ക്ക് ചെയ്യുക. കംപ്രസ് ചെയ്യല്‍, വായുവിന്റെ കടുത്ത തണുപ്പ്, ഉയരത്തിലുള്ള മര്‍ദ്ദം എന്നിവയെല്ലാം നിങ്ങളുടെ മരുന്നുകളെ കേടാക്കിയേക്കാം.

ഒര്‍ജിനല്‍ പാക്കേജിംഗ് ഉപയോഗിക്കുക

ഫോയില്‍ അല്ലെങ്കില്‍ ബബിള്‍ റാപ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് മരുന്നുകള്‍ പാക്ക് ചെയ്യാനായി ഇവ ഉപയോഗിച്ചു വരുന്നത്. നിങ്ങളുടെ മരുന്നുകളുടെ ഒര്‍ജിനല്‍ പാക്കേജിംഗ് ശ്രദ്ധയോടെ മാത്രം തുറക്കുക. പ്രതിദിനം ആവശ്യമായവ ഗുളികകള്‍ മാത്രം തുറന്നെടുക്കുക. വായുസഞ്ചാരം അധികമില്ലാത്ത സ്ഥലങ്ങളിലാണ് നിങ്ങളിത് സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുക. മുകളില്‍ സൂചിപ്പിച്ചതുപോലെ ചൂട്, തണുപ്പ്, അമിതമായ വെളിച്ചം എന്നിവയില്‍ നിന്നും കഴിവതും അകലെ മാത്രം ഇവ സൂക്ഷിക്കുക. മരുന്നുകള്‍ കഴിക്കാന്‍ മറന്നു പോകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, എല്ലാ ദിവസവും തുറക്കുന്ന ഒരു ഡ്രോയറില്‍ അല്ലെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന എവിടെയെങ്കിലും മരുന്ന് വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക.

മരുന്നുകളുടെ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു കാരണവശാലും അവ ഉപയോഗിക്കരുത്. ഒരുപക്ഷേ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടായ മാറ്റങ്ങളുടെ അടയാളമാകാമത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ നിങ്ങളുടെ ഫാര്‍മസിസ്റ്റിനെയോ ഡോക്ടറെയോ വിളിക്കുക.

ഇത്തരം മരുന്നുകള്‍ കഴിവതും കഴിക്കാതിരിക്കുക. ഇനിയഥവാ ഇവ കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ക്ഷീണം, ചൊറിച്ചില്‍, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അലര്‍ജി പ്രകോപനങ്ങളെ ലഘൂകരിക്കുന്നതിന് അടിയന്തിര വൈദ്യസഹായം തേടുക.

അധിക പരിചരണം ആവശ്യമായ മരുന്നുകള്‍

> ജെല്ലുകള്‍, ദ്രാവകങ്ങള്‍, ഗുളികകള്‍ എന്നിവയില്‍ പ്രത്യേക തരം രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ ചൂടിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കും. ചിലതരം മരുന്നുകള്‍ താപനിലയോടും ഈര്‍പ്പത്തോടുമെല്ലാം കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

> ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമുകള്‍ക്ക് ചൂട് അധികം പാടില്ല. ചൂടേറ്റാല്‍ ഇവ വേഗത്തില്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് തന്നെ തണുപ്പുള്ള സ്ഥലങ്ങളില്‍ എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ ഇവ സൂക്ഷിക്കുക.

> ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍ എന്നവ പോലുള്ള മരുന്നുകള്‍ ജീവന് പോലും ഭീഷണിയായി മാറിയേക്കാം. ഇവയുടെ കുപ്പികള്‍ തുറക്കാത്തതാണെങ്കില്‍ അവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. എന്നാല്‍ തുറന്ന കുപ്പികള്‍ സൂര്യപ്രകാശത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും അകലെ കുറഞ്ഞ ഉഷ്മാവില്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കിലിവ പെട്ടെന്ന് കട്ടിയായി പോവാന്‍ കാരണമാകും.

> നൈട്രോഗ്ലിസറിന്‍ എല്ലായ്‌പ്പോഴും അടച്ചു വച്ചുതന്നെ സൂക്ഷക്കണം. സീല്‍ പൊട്ടിച്ച നിമിഷം തന്നെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. തുറന്ന നൈട്രോഗ്ലിസറിന്‍ കുപ്പികള്‍ പതിവായി മാറ്റിയുപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയുക.

> തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനായി ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭ പരിശോധന കിറ്റുകള്‍, പ്രമേഹ സ്ട്രിപ്പുകള്‍ തുടങ്ങിയവ പോലുള്ള ടെസ്റ്റ് സ്ട്രിപ്പുകള്‍ ഈര്‍പ്പത്തില്‍ നിന്നും അകത്തി സൂക്ഷിക്കണം.

> സിന്തറ്റിക് ഹോര്‍മോണുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പ്രോട്ടീനുകള്‍ താപനിലയോട് വളരെയധികം സെന്‍സിറ്റീവാണ്. ആയതിനാല്‍ തന്നെ ഗര്‍ഭനിയന്ത്രണ ഗുളികകള്‍, മറ്റ് ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ എന്നിവയെല്ലാം ചൂടേല്‍ക്കുന്നത് വഴി ഗുണപ്രദമായി പ്രവര്‍ത്തിച്ചെന്ന് വരില്ല. ഹോര്‍മോണ്‍ സപ്ലിമെന്റുകള്‍ എല്ലായ്‌പ്പോഴും ബെഡ്‌സൈഡ് ഡ്രോയറിലോ കാബിനറ്റിലോ എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ സൂക്ഷിക്കുക.

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Trending