Connect with us

More

കോവിഡ് ഭീതിയില്‍ ലോകം; വുഹാനില്‍ മാസ്‌കില്ലാതെ ആയിരങ്ങളുടെ ആഘോഷ ലഹരി

കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Published

on

വുഹാന്‍: കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ വൈറസ് വ്യാപനത്തില്‍ നിന്നും ആശങ്കകളില്‍ നിന്നും പതുക്കെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമായ വുഹാന്‍ 2020 തുടക്കത്തില്‍ കൊറോണ വൈറസിലൂടെയാണ് ലോകശ്രദ്ധയിലെത്തിയത്. ചൈനയിലെ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാനെ അടക്കിഭരിച്ച പുതിയ വൈറസ് പിന്നീട് ചൈന വിട്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച കാഴ്ചയാണ് ലോകം കണ്ടത്.
എന്നാല്‍ കൊറോണ വൈറസിന്റെ നിഴല്‍ മുങ്ങിപ്പോയ നഗരം മാസങ്ങള്‍ക്കൊടുവില്‍ പതുക്കെ ഉണര്‍ന്നുവരുന്ന കാഴ്ചകളാണ് എങ്ങും. ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാര്‍ക്കറ്റുകളെല്ലാം പഴയതിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വുഹാനിലെ മായാ ബീ്ച്ചിലെ വാട്ടര്‍ പാര്‍ക്കില്‍ മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരങ്ങള്‍ തിമര്‍ത്താടുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. റോക്ക് സംഗീതോത്സവം തുടങ്ങി വിവിധ ആഘോഷപരിപാടികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.Image

 

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജനുവരി മുതല്‍ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു വുഹാനില്‍ ഏപ്രില്‍ മാസത്തോടെയാണ് അഴവ് വന്നത്. 76 ദിവസത്തെ ലോക്ക്ഡൗണിനുശേഷം നഗരത്തെ ചൈന വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കിയതാണ്. ചൈനയിലെ ആഭ്യന്തര പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ രണ്ടാം ഘട്ടവും മൂന്നാഘട്ടവുമായി ഇടയ്ക്കിടെ രോഗം വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ വുഹാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആളുകളുടെ തിരിച്ചുവരുവിനെ തുടര്‍ന്ന് ഇടയ്ക്ക് രോഗം വീണ്ടും പടര്‍ന്നെങ്കിലും അത് വലിയ തോതില്‍ വ്യാപിക്കാതെ നോക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.

നഗരത്തിലെ മിക്ക കടകള്‍ക്കും മുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. വിവാദമായ വന്യമൃഗങ്ങളുടെ ഇറച്ചിയും മറ്റും വിറ്റിരുന്ന വുഹാന്‍ ഹ്വാനനിലെ വെറ്റ് മാര്‍ക്കറ്റില്‍ ഇത്തരം ഇറച്ചികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമെ വുഹാനിലേക്ക് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെ നിരീക്ഷിക്കുന്നതില്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലുമാണ്.

മഹാമാരിയില്‍ വിറച്ച വുഹാന്‍ നഗരത്തില്‍ പ്രളയ ഭീഷണിയും ഉയര്‍ന്നിരുന്നു. വുഹാന്‍ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. വെള്ളപ്പൊക്കത്തിന് കൂടി വുഹാന്‍ പ്രവിശ്യ സാക്ഷിയായതോടെ കടുത്ത സാമ്പത്തിക തകര്‍ച്ചയും നഗരം നേരിട്ടു. അതിനെയും അതിജീവിക്കാന്‍ വുഹാന്‍ അധികൃതര്‍ക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്.

പുനരുജ്ജീവനം സാധ്യമാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നിട്ടും, നഗരത്തിന്റെ വീണ്ടെടുക്കല്‍ തങ്ങള്‍ ആസ്വദിക്കുന്നതായി വുഹാന്‍ നിവാസികള്‍ പറയുന്നു.
തനതായ ഹസ്മത്ത് സ്യൂട്ടുകളും സുരക്ഷാ ഗോഗലുകളും വര്‍ണ്ണ കുടകള്‍ക്കും സൂര്യ തൊപ്പികളുമായി നഗരത്തിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുകയാണ് ആളുകള്‍. നഗരത്തിലെ ചരിത്രപരമായ യെല്ലോ ക്രെയിന്‍ ടവറിന് മുന്നില്‍ വിനോദസഞ്ചാരികള്‍ പ്രത്യക്ഷപ്പെടുന്നതും ഫോട്ടോകള്‍ക്കായി പോസ് ചെയ്യുന്നതുമായ സ്വപനങ്ങള്‍ വുഹാനുകാര്‍ക്ക് വീണ്ടും യാഥാര്‍ഥ്യമാരിക്കുന്നു.

https://twitter.com/YuxuanMichael/status/1295325183964659713

അതേസമയം, എല്ലാം സാധാരണ നിലയിലായിട്ടില്ലെന്നതും വസ്തുതയാണ്. 11 ദശലക്ഷം ആളുകളുള്ള വുഹാനില്‍ ബിസിനസ്സ് മന്ദഗതിയിലാണ്. കോവിഡിന് മുമ്പ് തീരുമാനിച്ച ചില പ്രോജക്ടുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജോലിക്കാരനായ ഹു സ്യൂ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, ഹോട്ടല്‍ ഉടമയായ യാങ് ലിയാന്‍കാങ് പറയുന്നത് കാര്യങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നതായാണ്. ഒരു മാസം മുമ്പ് ഒരു ദിവസം 300 യുവാന്‍ (28.72 ഡോളര്‍) മുതല്‍ 1,000 യുവാനില്‍ വരെ വില്‍പ്പന വര്‍ദ്ധിച്ചതായി, യാങ് ലിയാന്‍കാങ് പ്രതികരിച്ചു.

 

 

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Continue Reading

Trending