Connect with us

Culture

സുശാന്തിന്റെ മരണം; കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും ഒളിവില്‍- മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയത് അര്‍ദ്ധരാത്രി

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്ന് മുങ്ങി. മൂന്നു നാലു ദിവസം മുമ്പ് അര്‍ദ്ധരാത്രിയാണ് നടി കടന്നു കളഞ്ഞത് എന്ന് മുംബൈ പൊലീസ് പറയുന്നു. റിയയെ ചോദ്യം ചെയ്യാനായി ബിഹാര്‍ പൊലീസ് വീട്ടിലെത്തിയ വേളയിലാണ് ഇവര്‍ വീടുവിട്ടതായി അറിഞ്ഞത്.

സുശാന്തിന്റെ അച്ഛന്‍ കെ.കെ സിങിന്റെ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ കെ.കെ സിങ് റിയയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നത്.

വലിയ സ്യൂട്ട്‌കേസുകളുമായി നീലകാറിലാണ് കുടുംബം വീടുവിട്ടു പോയത് എന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണ് നടിക്കൊപ്പമുണ്ടായിരുന്നത്.

നേരത്തെ, തനിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി റിയ രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയില്‍ സമ്പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ മുംബൈ പൊലീസ് റിയയെ 11 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

കെ.കെ സിങിന്റെ ആരോപണങ്ങള്‍

റിയയ്ക്കെതിരെ 16 ആരോപണങ്ങളാണ് കെ.കെ സിങ് ഉന്നയിച്ചിട്ടുള്ളത്. റിയ സുശാന്തിനെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി ഓവര്‍ഡോസ് മരുന്നു നല്‍കിയതായും ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഡെങ്കിപ്പനിയാണ് എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

മറ്റു ആരോപണങ്ങള്‍ ഇങ്ങനെ;

വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട് എന്ന് സിനിമാ മേഖലയില്‍ പറയുമെന്ന് റിയ ഭീഷണിപ്പെടുത്തി, പ്രേതം ഉണ്ടെന്ന് പറഞ്ഞ് സുശാന്ത് ജീവിച്ചിരുന്ന വീട് റിയ കൈക്കലാക്കി
സുശാന്ത് വച്ച എല്ലാ വീട്ടുജോലിക്കാരെയും റിയ മാറ്റി, സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് റിയ കൈവശപ്പെടുത്തി.
ക്രഡിറ്റ് കാര്‍ഡും നടിയുടെ പക്കലായിരുന്നു
കുടുംബത്തോട് സംസാരിക്കുന്നതില്‍ നിന്ന് സുശാന്തിനെ തടയാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
സിനിമ വിട്ട് കേരളത്തില്‍ സുഹൃത്തുമൊത്ത് ജൈവകൃഷിയുമായി കഴിയാന്‍ സുശാന്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ റിയ അതിന് അനുവദിച്ചില്ല. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
മരണത്തിന് മുമ്പ് റിയ വീടു വിട്ട വേളയില്‍ റിയ പണം, ആഭരണം, സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ എടുത്തിരുന്നു.
സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. കുറച്ചു കാലയളവിനുള്ളില്‍ മാത്രം മറ്റൊരു അക്കൗണ്ടിലേക്ക് 15 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

Film

ലോൾ; ഹൃസ്വ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’

Published

on

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിമാണ് ‘ലോൾ’ (LOL – Laugh Out Love). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു.

ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ശബ്ദമിശ്രണം: രാജേഷ് എ.പി. കളറിസ്റ്റ്: വൈഷ്ണവ് ഡി. മുഖ്യ സംവിധാന സഹായി: സലിൽ റുക്കിയ അഷറഫ്. മുഖ്യഛായാഗ്രഹണ  സഹായി: അഖിൽ എസ്. ഷോർട്ട് ഫിലിം ഉടൻതന്നെ റിലീസ് ചെയ്യും. പി ആർ ഒ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായി

അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ ടി. ഒ. മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

Trending