Connect with us

News

സംസ്ഥാനത്ത്‌ കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്ക് മധ്യ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തിപ്പെടുന്ന സാഹചര്യം വിലയിരുത്തി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 205 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍

മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

Published

on

മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില്‍ ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

യുഎന്‍ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ടോം ഫ്‌ലെച്ചര്‍ പറയുന്നത് മാനുഷിക സംഘങ്ങള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന്. ഈ കുട്ടികളെ കഴിയുന്നത്ര രക്ഷിക്കാന്‍ യുഎന്‍ ടീമുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മാനുഷിക സഹായത്താല്‍ ഗസ്സയെ നിറയ്‌ക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത യുഎന്‍ ഉദ്യോഗസ്ഥന്‍ ഊന്നിപ്പറഞ്ഞു, നിരവധി ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സെന്ററുകളിലും സ്‌കൂളുകളിലും തുടരുകയും ആവശ്യങ്ങള്‍ വിലയിരുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബിബിസി റേഡിയോ 4-ന്റെ ടുഡേ പ്രോഗ്രാമിനോട് സംസാരിച്ച യുഎന്‍ മാനുഷിക മേധാവി ടോം ഫ്‌ലെച്ചര്‍, ശിശു ഭക്ഷണവും പോഷക വിതരണവും കയറ്റിയ ആയിരക്കണക്കിന് ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിര്‍ത്തിയില്‍ സ്തംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു.

ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം കാരണം ഗസ്സയിലെ മാനുഷിക പ്രതിസന്ധി കഴിഞ്ഞ 11 ആഴ്ചകളായി വര്‍ദ്ധിച്ചു, ഇത് പ്രദേശത്തേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. യുഎന്‍ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, അഞ്ചില്‍ ഒരെണ്ണം ഗസാനികളും പട്ടിണിയെ അഭിമുഖീകരിക്കുന്നു, അഞ്ച് വയസ്സിന് താഴെയുള്ള 71,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവിന് സാധ്യതയുണ്ട്.

ഉപരോധം ലഘൂകരിക്കാന്‍ ഇസ്രാഈലിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം അടുത്തിടെ ശക്തമായിരുന്നു. തിങ്കളാഴ്ച്ച, യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രാഈലിനെതിരെ ‘കോണ്‍ക്രീറ്റ് നടപടികള്‍’ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു,

അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി, കുറഞ്ഞത് 60 പേര്‍, പകുതിയിലധികം സ്ത്രീകളും കുട്ടികളും, തിങ്കളാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 300-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

kerala

‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥയെക്കുറിച്ചും, ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റത്തതിനെ കുറിച്ചും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

മഴക്കാല പൂര്‍വശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

kerala

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

on

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Continue Reading

Trending