Connect with us

News

പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി; ഇന്റര്‍വ്യൂവില്‍ വേണ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി

Published

on

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി ആരോപണം. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തില്‍ ചിലര്‍ക്ക് പി.എസ്.സി. മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാനാണ് ഇങ്ങനെ ചെയ്തത്. ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍ കോഓര്‍ഡിനേഷന്‍, ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് പരാതി. 89,000-1,20,000 രൂപ ശമ്പള സ്‌കെയിലുള്ള ഉയര്‍ന്ന തസ്തികയാണിത്.

രണ്ടു പേപ്പറുകളായി 200 മാര്‍ക്കിനുള്ള പൊതുപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. അഭിമുഖം 40 മാര്‍ക്കിനായിരുന്നു. 38 മുതല്‍ 36 വരെ മാര്‍ക്ക് ചിലര്‍ക്ക് അഭിമുഖത്തിനു ലഭിച്ചു. ഇങ്ങനെ 90 മുതല്‍ 95 വരെ ശതമാനം മാര്‍ക്ക് അഭിമുഖത്തിനു നല്‍കുന്ന പതിവ് പി.എസ്.സി.ക്കില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.

എഴുത്തുപരീക്ഷ്‌ക്ക് മാര്‍ക്ക് കുറവുള്ളവര്‍ അഭിമുഖത്തിനു ലഭിച്ച ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തി. എഴുത്തുപരീക്ഷ്‌ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കായ 91.75 ലഭിച്ചയാളിന് അഭിമുഖത്തില്‍ ഏറ്റവും കുറവായ 11 മാര്‍ക്കാണ് നല്‍കിയത്. അഭിമുഖം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. റാങ്ക് പട്ടികയില്‍ മുന്നിലെത്തി നിയമനം ഉറപ്പിച്ചവര്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥരാണെന്നും പരാതിയുണ്ട്. അഭിമുഖം നടത്തിയവരില്‍ ആസൂത്രണ ബോര്‍ഡ് അധികൃതരുമുണ്ടായിരുന്നു.

പ്രവൃത്തിപരിചയം നോക്കിയാണ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതെന്ന് പി.എസ്.സി ചെയര്‍മാന്‍ കെ.സക്കീര്‍ പറഞ്ഞു. ഇന്റര്‍വ്യൂവില്‍ എത്ര മാര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് യാതൊരു പരിധിയുമില്ലെന്നും അത് പി.എസ്.സിയുടെ അധികാരത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

kerala

നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി

Published

on

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി

സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു

Published

on

ഉത്തര്‍പ്രദേശ്: സംഭാലില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ പ്രതിഷേതധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

സംഭവത്തില്‍ സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു.24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

 

 

 

 

 

 

 

 

Continue Reading

Trending