Connect with us

Culture

ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസത്തിനുസമര്‍പ്പിക്കുക – പാണക്കാട്‌ ഹൈദരലി ശിഹാബ്തങ്ങള്‍

Published

on

ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്‍ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നില്‍ക്കുന്നവര്‍ക്കു നേരെ ആശ്വാസത്തിന്റെ കൈകള്‍ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപെരുന്നാളിന്റെ വിശ്വാസപരമായ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോര്‍ത്തിറങ്ങിയാല്‍ ദുരന്ത ഭൂമികളില്‍ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങള്‍ പലതും പരിഹരിച്ചു കൊടുക്കാന്‍ കഴിയും. ആ മഹത്തായ ലക്ഷ്യത്തില്‍ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നില്‍ക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാള്‍.
ജില്ലാ അധികൃതര്‍ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.
ജനപ്രതിനിധികളും സംഘടനാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമാവുക.
കാലവര്‍ഷക്കെടുതിയില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളിലേക്കും ആശ്വാസമെത്തിക്കണം. കഴിഞ്ഞകാല പ്രളയത്തെ ഐക്യം കൊണ്ട് അതിജീവിച്ചപാഠം നമുക്ക് മുമ്പിലുണ്ട്. തങ്ങള്‍ പറഞ്ഞു.

പ്രളയ ദുരിതത്തിന്റെ അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലാണ് കേരളം ബലിപെരുന്നാളിലേക്കു പ്രവേശിക്കുന്നത്. അതോടൊപ്പം ലോകമെങ്ങും വിശ്വാസികള്‍ക്കു മുന്നില്‍ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ വന്നുനില്‍ക്കുന്നു.
ന്യൂനപക്ഷങ്ങളില്‍ ഭയാശങ്കകള്‍ വിതറും വിധം മഹത്തായ ഭരണഘടനാതത്വങ്ങളെ നിഷ്ഫലമാക്കുന്ന തരത്തില്‍ രാജ്യത്ത് പല നിയമനിര്‍മാണങ്ങളുമുണ്ടാകുന്നു. വിശ്വാസത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു.
ലോകത്തിന്റെ ശാന്തി കെടുത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ഇതിനെയെല്ലാം സാഹോദര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അതിജയിക്കാനാവണം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അതു നേടികൊടുക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. നാട്ടില്‍ മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനവിക ഏകതയുടെ സന്ദേശം മുറുകെപ്പിടിച്ചു മുന്നോട്ടുപോവുക.
എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ നിറഞ്ഞ ഈദാശംസകള്‍.

Film

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Published

on

കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’ക്ക് ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയുള്ള സിനിമയാണ് ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്‍ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്‍ശനം ശ്രീ തീയേറ്ററില്‍ ഇന്ന് രാവിലെ 9.15ന് നടന്നു.
.

Continue Reading

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Film

റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം

ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മലയാള ചലച്ചിത്രം ‘അമരം’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്‍ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങള്‍ക്കും വന്‍ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്‍മ പുതുക്കല്‍ വേദി കൂടിയായി പ്രദര്‍ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്‍ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്‍ ‘അമരം’ പ്രദര്‍ശിപ്പിച്ചത്.

Continue Reading

Trending