Connect with us

News

പ്രളയ സെസ്; സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ വില കൂടും

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഇന്നുമുതല്‍ പ്രാബല്യത്തില്‍. 12,18, 28 ശതമാനം ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവക്കെല്ലാം സെസ് വരുന്നതോടെ വില കൂടൂം.
സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് സെസ്. ഇന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണു സെസ്. അതേസമയം നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി നിരക്കു ബാധകമായവക്ക് സെസ് ഇല്ല.
ജി.എസ്.ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവക്കും സെസ് നല്‍കേണ്ടതില്ല.100 രൂപ ഉല്‍പന്ന വിലയുള്ള സാധനത്തിന് ഒരു രൂപ, 500 രൂപ ഉല്‍പന്ന വിലയുള്ള സാധനത്തിന് അഞ്ചു രൂപ, 1,000 രൂപ- 10 രൂപ, 5,000 രൂപ- 50 രൂപ, 10,000 രൂപ- 100 രൂപ, 50,000 രൂപ- 500 , ഒരു ലക്ഷം രൂപ- 1,000 രൂപ, അഞ്ചു ലക്ഷം രൂപ- 5,000 രൂപ, 10 ലക്ഷം രൂപ- 10,000 രൂപ, 20 ലക്ഷം – 20,000 രൂപ എന്നിങ്ങനെയാണ് സെസ് കണക്കാക്കുന്ന അനുപാതം. ഇതുനുസരിച്ച് ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകും. സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മൊബൈ ല്‍ ഫോണ്‍, ലാപ്‌ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്‌നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ- ഇഡ്ഡലി മാവ്, കേക്ക്, ഐസ്‌ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സി.സി ടി.വി, കമ്പ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍.ഇ.ഡി ബള്‍ബ്, ബാത്‌റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്‍, ഡിഷ്വാഷര്‍, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്‌സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്‌സ്, പല്‍പ്പൊടി, ക്യാമറ തുടങ്ങിയവക്ക് വില കൂടും.
മദ്യം, ഭൂമി രജിസ്‌ട്രേഷന്‍, പെട്രോള്‍, അരി, പാല്‍, പഞ്ചസാര, ശര്‍ക്കര, ഇറച്ചി, മത്സ്യം, മുട്ട, തൈര്, പച്ചക്കറി, പഴങ്ങള്‍, ബ്രെഡ്, ഉപ്പ്, സാനിറ്ററി നാപ്കിന്‍, ഊന്നുവടി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, ദിനപത്രം, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ടിക്കറ്റ്, ബസ് ടിക്കറ്റ്, 1000 രൂപയ്ക്കു താഴെയുള്ള തുണിത്തരങ്ങള്‍, മണ്ണെണ്ണ, കശുവണ്ടി, ഇന്‍സുലിന്‍, ബ്രാന്‍ഡഡ് ഭക്ഷണം, ചപ്പാത്തി, റൊട്ടി, തുടങ്ങിയവയുടെ നിലവിലെ വില തുടരും. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി 600 കോടി രൂപ സമാഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

india

മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു.

Published

on

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു.

പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു.

Continue Reading

kerala

മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്താ ഏറെ വിഷമകരം: സാദിഖലി തങ്ങള്‍

ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.

Published

on

ആധുനിക ഇന്ത്യക്ക് പുതുമുഖം നല്‍കിയ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്താ ഏറെ വിഷമകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തില്‍പെട്ടുലഞ്ഞപ്പോള്‍ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികള്‍ നല്‍കിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാമേഖലയിലും വന്‍കുതിപ്പ് നടത്തി.

പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അതിനെയെല്ലാം തന്റെ പ്രവര്‍ത്തന മികവിലൂടെയാണ് അദ്ദേഹം നേരിട്ടത്. ഫാസിസത്തിന്റെ കരാള ഹസ്തത്തില്‍ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ദന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും ആദരാജ്ഞലികള്‍ നേരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

Trending