Connect with us

Culture

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് കരുതി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

Published

on

ഭോപാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ബേതൂള്‍ ജില്ലയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റി നടക്കുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം തടികളും മറ്റും ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഷാഹ്പൂരില്‍ നിന്നും കേസിയയിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കാളായ ധര്‍മേന്ദ്ര ശുക്ല, ധര്‍മ്മു സിങ് ലാഞ്ജിവാര്‍, ആദിവാസി നേതാവ് ലളിത് ബരസ്‌കര്‍ എന്നിവര്‍ ഇതുവഴി വന്നത്. റോഡ് തടസ്സപ്പെടുത്തി കവര്‍ച്ചക്കാര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതി ഇവര്‍ വാഹനം തിരിച്ചു. ഇത് കണ്ട ഗ്രാമീണര്‍ തങ്ങളെ ഭയന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ തിരിച്ച് പോകുകയാണെന്ന് തെറ്റിദ്ധരിച്ച് ഇവരുടെ പിന്നാലെ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് വാഹനം എറിഞ്ഞ് തകര്‍ക്കുകയും കാറിലുണ്ടായിരുന്ന നേതാക്കളെ പുറത്തേക്കിറക്കി പൊതിരെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്നും ഒടുവില്‍ ഒരുവിധം രക്ഷപ്പെട്ട നേതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ദിലീപ് ബര്‍കദെ, നാഥു ബര്‍കദെ, മുക്തേശ്വര്‍, മനീഷ്, ദിനേശ് വിശ്വകര്‍മ എന്നിവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ചുള്ള പത്തിലധികം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ മധ്യപ്രദേശില്‍ ഉണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാദങ്ങളിൽ തളരാതെ 100 കോടി തിളക്കത്തിൽ എമ്പുരാൻ

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു.

Published

on

ബോക്സ്ഓഫിസിൽ ചരിത്രമായി ‘എമ്പുരാൻ’.വെറും 48 മണിക്കൂറിനുള്ളിലാണ്‌ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി എമ്പുരാൻ മാറി.

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനെക്കാൾ ഉയർന്ന ഓപ്പണിങ് ആണ് എമ്പുരാൻ നേടിയത്. യുകെയിലും ന്യൂസിലാൻഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന നേട്ടവും എമ്പുരാൻ നേടി. ‌

അഡ്വാൻസ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാൻ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്.

അതേസമയം മോഹൻലാൽ- പൃഥ്വിരാജ് സുകുമാരൻ സിനിമ’ എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം ഇപ്പോൾ ഫിൽമിസില്ല, മൂവിറൂള്‍സ്, ടെലിഗ്രാം, തമിഴ്‌റോക്കേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ 1080p മുതൽ 240p വരെ ഉൾപ്പെടുന്ന എച്ച്ഡി പതിപ്പുകൾ ലീക്കായിട്ടുണ്ട്.

Continue Reading

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

kerala

കെ.ടി ജലീലിന്റെ പ്രതികരണങ്ങള്‍ സി.പി.എമ്മിന് അതൃപ്തി

നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.

തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.

നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading

Trending