Connect with us

Sports

വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും

Published

on

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html

‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.

വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.

https://youtu.be/y3qnuTNe7EY

മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

https://youtu.be/9MYzF0t2uUI

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

News

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്ക് വിജയക്കിരീടം

ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

Published

on

ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വിജയക്കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റില്‍ ദീപിക ഇന്ത്യക്കായി ഗോള്‍ നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ കീഴക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

കിരീടമണിഞ്ഞ ടീമിലെ അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending