”ഒരിക്കലും പുലരാനാഗ്രഹിക്കാത്ത രാത്രിയാണ് എനിക്ക് പെരുന്നാള്‍ രാവ്. ഒരുക്കങ്ങള്‍ക്കായി തെരുവുകളിലൂടെയുള്ള ഓട്ടപ്പാച്ചില്‍, കൂട്ട്കൂടി പുലരുവോളം പാട്ട് പാടിയുളള ചങ്ങാത്തം, പെരുന്നാളിന്റെ തെരുവ് രുചികള്‍ ആസ്വദിച്ചുള്ള നടത്തം ഇതൊക്കെയാണ് പെരുന്നാള്‍ ഓര്‍മകളായി ആദ്യം ഓടിയെത്തുക.”
ഒരുപക്ഷേ കണ്ണൂര്‍ സിറ്റിയില്‍ ജീവിച്ച ഏതൊരാളുടെയും ഓര്‍മകള്‍ ഇങ്ങിനെയൊക്കെയായിരിക്കും. സിറ്റിക്കാര്‍ക്ക് നോമ്പും പെരുന്നാളുമെല്ലാം ഒരു ഉത്സവം തന്നെയാണ്. സ്‌നേഹത്തില്‍ ആതിഥേയത്വം കൂടിയാണ് സിറ്റിയല്ലാത്ത കണ്ണൂര്‍ സിറ്റി.
നോമ്പ് കാലത്ത് ഇവിടുത്തെ പതിവ് ജീവിത ക്രമങ്ങളെല്ലാം തെറ്റും. രാത്രി വൈകി ഉറങ്ങുന്ന അകവും പുറവും സിറ്റിയുടെ റമസാന്‍ കാഴ്ച്ചകളാണ്. പെരുന്നാള്‍ കഴിഞ്ഞാലും ഇത് തുടരും…
പലത് കൊണ്ടും ലോകം അറിയപ്പെടുന്ന ഈ നാട് നാളെ ഒരു പക്ഷേ അറിയപ്പെടുന്നത് റാസയും ബീഗവും പാടി നടന്ന നാട് എന്ന പേരില്‍ കൂടിയായിരിക്കും. അത്രയും പ്രതിഭകളാണ് ഈ യുവ ദമ്പതികള്‍.
ഇന്‍തിയാസ് ബീഗം തിരുവനന്തപുരം സ്വദേശിനിയാണ്. പിതാവ് കണ്ണൂര്‍ വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യഫ്‌ളൈവുഡ്‌സില്‍ മാനേജറും മാതാവ് മാതാവ് സെയില്‍സ്ടാക്‌സ് വകുപ്പിലെ ജീവനക്കാരിയുമായിരുന്നു. കണ്ണൂരിലായിരുന്നു ബീഗത്തിന്റെയും കുട്ടിക്കാലം.
”പാട്ടുക്ലബ്ബുകളിലൂടെയാണ് പാടിതുടങ്ങിയത്. രാത്രിയില്‍ വൈകുവോളം ഹാര്‍മോണിയവുമായി അബൂബക്കര്‍ മെമ്മോറിയല്‍ പാട്ട് ക്ലബ്ബില്‍ ഇരിക്കുമായിരുന്നു. പഴയപാട്ടുകള്‍ പാടി ആസ്വദിച്ചുള്ള ഇരുത്തം. മാപ്പിളപ്പാട്ടും റഫിയുടെയും ബാബൂക്കയുടെയും പാട്ടുകളായിരുന്നു ഏറെയും. പെരുന്നാളിലും ഇതായിരുന്നു ശീലം. അന്ന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ കാലം മാറി, ദേശാടന കിളികളെ പേലെ പാറിപ്പറന്ന് പലയിടത്തായി പെരുന്നാള്‍. പാട്ടിനോടൊപ്പം അലിഞ്ഞുചേര്‍ന്നു പുതിയ ജീവിതം തുടങ്ങിയപ്പോഴും സിറ്റിയിലെ പാട്ടുകാലമായിരുന്നു ഓര്‍മയില്‍.ഒരു പക്ഷേ, നേരം പോക്കായി കണ്ട ആ പാട്ടുകാലമാണ് ഇന്ന് ജീവിതം തന്നെ മാറ്റി മറിച്ചതെന്ന് പറയാനാവും.
പെരുന്നാള്‍ എന്നും മധുരിക്കുന്ന ഓര്‍മകളാണ്. കുട്ടിക്കാലത്ത് പുതുവസ്ത്രങ്ങളുടെ ഓര്‍മകളാണങ്കില്‍ പിന്നീട് കൂട്ടുകാരോടൊപ്പമുള്ള ആഘോഷങ്ങള്‍. പ്രണയം, പാട്ട്, സൗഹൃദം, ഗൃഹാതുരത്വം ഇങ്ങിനെ നീണ്ടുപോകുന്നു. അത്രയൊന്നും വലിയ സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലല്ല വളര്‍ന്നത്. എന്നാലും ഇല്ലായ്മ അറിയിക്കാതെയായിരുന്നു ഉപ്പ വളര്‍ത്തിയത്. ബീഗം തിരുവനന്തപുരത്തുകാരിയാണ്. മലബാറില്‍ നിന്നു വ്യത്യസ്തമായ ആഘോഷ രീതികളാണ് അവിടെ”
ഗസല്‍ എന്ന വ്യത്യസ്തമായ വഴി…
മലയാളത്തിന് ഏറെയൊന്നും പരിചിതമല്ലാത സംഗീത വഴിയാണ് ഗസല്‍. ഉമ്പായിയും ശഹബാസും മജ്ഞരിയും ഒഴികെ അധികമാരും കയറിവരാത ഇടം. പക്ഷേ, ആസ്വാദന ലഹരിയില്‍ ആന്ദന നിര്‍വൃതി അണയുന്നവര്‍ ഏറെയുണ്ട് ഇവിടെ. ഭാഷയ്ക്കും ദേശത്തിനും അപ്പുറം മലയാളികളുടെ ഗസല്‍ ആസ്വാദനത്തിന് ചരിത്രത്തോളം പഴക്കവുമുണ്ട്. ഈ വഴിയില്‍ ഇതിഹാസം തീര്‍ക്കുകയാണ് റാസയും ബീഗവും. ഒരു പക്ഷേ ഗസല്‍ സുല്‍ത്താന്‍ ഉമ്മായിയുടെ വിടവ് നികത്താന്‍ കാലം കാത്ത്‌വെച്ച പ്രതിഭള്‍
”ശബ്ദം ഗസലിനു ചേര്‍ന്നതാണെന്ന പലരും പറയുമായിരുന്നു. ആദ്യമാദ്യമൊന്നും ഇത് കാര്യമായി കണ്ടിരുന്നില്ല. മാപ്പിളപ്പാട്ടിലും നാടന്‍ പാട്ടിലും സിനിമാപ്പാട്ടിലുമൊക്കെയാണ് തുടക്കം. പക്ഷേ, പലരുടെയും പ്രേരണയും ബീഗവുമായുള്ള കൂട്ടും ഗസലിലേക്ക് എന്നെ നയിച്ചു. മെല്ലെ മെല്ലെ അതില്‍ ലയിച്ചു. പിന്നെ ഒരു ഒഴുക്കായിരുന്നു. സിറ്റിയിലെ രാത്രികാല ക്ലബ്ബുകളില്‍ ഹാര്‍മോണിയവും തബലയുമായി ഒക്കെ ഇരിക്കുമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഗസല്‍ എന്ന ചിന്തയേ ഇല്ലായിരുന്നു. പഠന ശേഷം പ്രവാസിയായപ്പോള്‍ നമ്മളറിയാതെ വിരഹ വേദനകള്‍ ഉള്ളില്‍ നിറഞ്ഞു. മൂളിപ്പാട്ടുകളായി പുറത്തുവരുന്നതെല്ലാം പ്രണയവും വിരഹവുമായി. അങ്ങിനെയാണ് ഗസലുകളിലേക്ക് മാറിതുടങ്ങിയത്. പാട്ട് കേട്ട പലരും ഉപദേശിക്കുമായിരുന്നു സംഗീതമാണ് തന്റെ വഴിയെന്ന്”.
റാസയും ബീഗവും ചേര്‍ന്ന് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ഗസല്‍ കേട്ട സംവിധായകന്‍ ഇഷാം അബ്ദുല്‍ വഹാബ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ഏറെ പ്രചോദനമായത്. വഴി സംഗീതമാണെന്നും ഇതില്‍ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അറിയിച്ചതോടെ ഏറെ ആഹ്ലാദമായി.
സ്വപ്നമല്ല, നിയോഗം…
പാട്ടുകാരനെന്ന സ്വപ്നം കുട്ടിക്കാലത്ത് എവിടെയുണ്ടായിരുന്നില്ല.ചിത്രകാരനാവണമെന്ന ആഗ്രഹം മനസ്സു നിറഞ്ഞിരുന്നു താനും. ”കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരയ്ക്കുന്നതിനാല്‍ ചിത്രകാരനാണ് സ്വപ്നത്തില്‍. നാട്ടിലുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണുകയും ബുക്ക് സ്റ്റാളുകളിലെത്തി പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ മറിച്ചു നോക്കിയും ആനന്ദം കണ്ടെത്തുമായിരുന്നു. പിന്നീട് പാട്ട് ക്ലബ്ബുമായുള്ള ബന്ധം ഏറിയപ്പോള്‍ ഉള്ളില്‍ നിന്ന് ചിത്രകല പടിയിറങ്ങിപ്പോയി. എവിടെയോ വെച്ച് പാട്ടിനോടായി പ്രണയം. വീട്ടില്‍ നിന്ന് തന്നെയാണ് ഇതിനെല്ലാം പ്രോത്സാഹനം. ഉപ്പാന്റെ സുഹൃത്ത് പുല്ലൂപ്പിക്കടവിലെ മഹമൂദ്ക്കാന്റെ അടുത്തു നിന്നാണ് തുടക്കത്തില്‍ ഹാര്‍മോണിയം പഠിച്ചത്. പിന്നീട് ഹിന്ദുസ്ഥാനി സംഗീതമറിയുന്ന മൊയ്തു ഉസ്താദ് പാപ്പിനിശ്ശേരിയില്‍ ഉണ്ടെന്ന് അറിഞ്ഞ് അങ്ങോട്ടുപോയി. അത് കുറെകാലം നിന്നില്ല.വീട്ടില്‍ നിന്ന് ഒരുപാട് ദൂരം ഉള്ളതിനാല്‍ പോയി വരാന്‍ പ്രയാസമായിരുന്നു.”
പ്രവാസം മാറ്റിമറിച്ച ജീവിതം…
ജീവിതം മാറ്റിമറിക്കുന്നതു തന്നെ പ്രവാസമാണ്. പ്രണയവും വിരഹവുമെല്ലാം നമ്മെ മറ്റൊരാളായി പാകപ്പെടുത്തി. പാട്ടുകളെല്ലാം വിരഹവേദനകളായി മാറി. അങ്ങിനെയെങ്ങിനെയോ ഇങ്ങിനെയൊക്കെയായി. പ്ലസ്ടു പഠിക്കുന്ന കാലത്തു തന്നെ സ്‌റ്റേജ് പരിപാടികള്‍ തുടങ്ങിയിരുന്നെങ്കിലും ഒന്നു രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ പൂര്‍ണ്ണമായും ഗസലുകളില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട്. ഗള്‍ഫിലുള്ളപ്പോള്‍ വ്യാഴാഴ്ച്ച ജോലികഴിഞ്ഞാല്‍ മെഹ്ഫിലുകളിലേക്ക് ഓടാനുള്ള തിരക്കായിരുന്നു. മലയാളികള്‍ കൂട്ടം കൂടിപാടുമായിരുന്നു. അവിടെ പാടിയും കേട്ടും സജീവമായിരുന്നു. പിന്നീട് വിസ മാറാനായിരുന്നു നാട്ടിലെത്തിയത്. എന്നാല്‍, വേദികള്‍ ലഭിച്ചു തുടങ്ങിയതോടെ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.
വഴിത്തിരിവായത് ആപാട്ട്
ജീവിതത്തില്‍ ഒരു വഴിത്തിരിവ് എല്ലാ പ്രതിഭകള്‍ക്കുമുണ്ട്. റാസ,ബീഗത്തിന് അത് ഇങ്ങിനെയാണ്. സുഹൃത്ത് യൂനുസ് സലിം എഴുതിയ ഓമലാളേ നിന്നെയോര്‍ത്ത്…. എന്നപാട്ട് ചിട്ടപ്പെടുത്തി പാടി സോഷ്യല്‍ മിഡിയയില്‍ പങ്കുവെച്ചു. അപ്രതീക്ഷിത വരവേല്‍പ്പ് നല്‍കിയ മലയാളി പ്രണയത്തിന്റെ ഗൃഹാതുരമായ ഓര്‍മകളായി പാടിയും പങ്കുവെച്ചും ഹിറ്റാക്കി. ഇതോടെ അറിയാതെ പ്രശസ്തിയുടെ കൊടുമുടി കയറി. പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗാനങ്ങളുമായി ഗസലിലൂടെ യാത്രയും തുടങ്ങി. ഒന്നര വര്‍ഷത്തിനിടെ നാട്ടിലും മറുനാട്ടിലുമായി നൂറോളം വേദികളില്‍ ദമ്പതികള്‍ സംഗീത വിരുന്നൊരുക്കി.
കുട്ടിക്കാലം, പഠനം, ജീവിതം
ഉപ്പയുടെയും ഉമ്മയുടെയും വീട് കക്കാട് ആയിരുന്നു.അവിടെയായിരുന്നു തറവാട്. പിന്നീടാണ് കണ്ണൂര്‍ സിറ്റി കൊടപ്പറമ്പിലേക്ക് താമസം മാറ്റിയത്. പ്ലസ്ടു പഠനകാലം വരെ ഇവിടെയായിരുന്നു. അതിനുശേഷം കുറുവയിലേക്ക് ഒരു മാറ്റം. പഠനം കണ്ണൂരില്‍ തന്നെയായിരുന്നു. പ്ലസ്ടു പഠനത്തിനുശേഷം സോഷ്യോളജി ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് തലശ്ശേരിയില്‍ നിന്ന് മള്‍ട്ടിമീഡിയ ഡിപ്ലോമയും കഴിഞ്ഞ് അല്‍ ഐനിലേക്ക് വിമാനം കയറി. കുടുംബക്കാരൊക്കെ അവിടെയുള്ളതിനാല്‍ ധൈര്യത്തിന് ഒരു കുറവുമില്ല. ” ഉപ്പാന്റെ സുഹൃത്തിന്റെ റബര്‍ സീല്‍ നിര്‍മാണ സ്ഥാപനത്തില്‍ ഡിസൈനറായിട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷം കഴിഞ്ഞുമടങ്ങി. പിന്നീട് വീണ്ടും പോയി രണ്ടു തവണയായി അഞ്ചുവര്‍ഷത്തോളം ഗള്‍ഫിലുണ്ടായിരുന്നു.”
ഹാര്‍മോണിയം കാത്തിരുന്ന രാത്രി
പാട്ട് ഓര്‍മയില്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ടെങ്കിലും പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ഹാര്‍മോണിയം സ്വപ്നമായിരുന്നു. അതിനുള്ള സാമ്പത്തികമൊന്നും ഉപ്പയ്ക്ക് ഇല്ലായിരുന്നു. ഇതറിഞ്ഞ കുടുംബത്തിലെ ഒരാള്‍ വാങ്ങിത്തരാമെന്നു പറഞ്ഞു. തളാപ്പിലെ കടയില്‍ പോയി വിലയും അന്വേഷിച്ചു. അന്ന് നാലായിരത്തോളമായിരുന്നു വില. നാളെ വാങ്ങാമെന്ന് പറഞ്ഞു മടങ്ങി. പിന്നെ രാത്രി മുഴവന്‍ സ്വപ്നത്തില്‍ ഞാന്‍ ഹാര്‍മോണിയം വായിച്ചു. പക്ഷേ,നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിനു വാങ്ങിത്തരാനുള്ള സാഹചര്യമുണ്ടായില്ല. ഈ നിരാശ നിറഞ്ഞ നിമിഷങ്ങള്‍ വല്ലാതെ തളര്‍ത്തി. അന്ന് എന്താണ് സംഭവിച്ചതെന്ന് പിന്നീട് അന്വേഷിച്ചതുമില്ല. എന്നാല്‍, ഗള്‍ഫിലെ ഒരു വേദിയില്‍ ഇദ്ദേഹം പലര്‍ക്കും എന്നെ ബന്ധുവെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അടക്കാനാവാത്ത സന്തോഷവും തോന്നി.
പ്രണയം, കുടുംബം, ജീവിതം
ഭാര്യ ഇംതിയാസ് ബീഗവും മോളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം സ്വദേശിയാണ.് ശാസ്ത്രീയമായി ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. എന്നാല്‍ ബീഗം ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ ശാസ്ത്രീയ സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തില്‍ കണ്ണൂരുള്ള വിജയപ്രഭുവില്‍ നിന്നും പ്രാഥമിക പരിശീലനം നേടിയിരുന്നു. കണ്ണൂരില്‍ വെച്ചാണ് രണ്ടു പേരും കാണുന്നത്. സംഗീതത്തില്‍ ലയിച്ച ഒരാളെ കണ്ടുമുട്ടിയപ്പോള്‍ തന്നെ ഇഷ്ടം തോന്നിയിരുന്നു. പലയിടത്തുവെച്ചും കണ്ടുമുട്ടി. കൂത്തുപറമ്പിലെ റോഷന്റെ വീട്ടില്‍ സംഗീതവിരുന്നിന്ന് എത്തിയപ്പോള്‍ പ്രണയം തുറന്നു പറഞ്ഞു. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഗസലുകളിലെ പ്രണയാധുരത പങ്കുവെച്ചും കൂടുതല്‍ അടുത്തു. പിന്നീട് ഒന്ന് ചേര്‍ന്നു സംഗീതത്തിന്റെ പുഴയായി ഒഴുകുന്നു.
പെരുന്നാളും ആഘോഷവും
”പെരുന്നാള്‍ ബീഗത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ്. കുടുംബക്കാര്‍മാത്രമുള്ള ചെറിയ ആഘോഷം. രാവിലെ ഈദുഗാഹില്‍. പിന്നെ ബീഗത്തിന്റെ അടുത്ത ബന്ധുവീട്ടില്‍ സന്ദര്‍ശം. പിന്നെ ഹാര്‍മോണിയവുമായി ഇത്തിരി ചങ്ങാത്തം. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരോടൊപ്പം സ്‌നേഹം പങ്കുവെക്കല്‍.ഇങ്ങിനെയൊക്കെണ് ഈ വര്‍ഷം”
വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്
ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.
പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.
വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.
സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….