Connect with us

Culture

‘പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല’; പ്രതികരണവുമായി ഭാര്യ ലക്ഷ്മി ഭാസ്‌കര്‍

Published

on

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേര്‍ക്ക് അന്തരിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമില്ലെന്ന് ഭാര്യ ലക്ഷ്മി ഭാസ്‌കര്‍. പ്രതികള്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടെന്ന് പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം.

‘സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.’ ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ
ലക്ഷ്മി ബാലഭാസ്‌കര്‍

Informing that Prakash Thampi and Vishnu, who were arrested in the recent gold smuggling case at Trivandrum Airport, were not the managers of Balabhaskar. Claims have been arising stating the same and this is not at all valid as they have associated with him only regarding the coordination of a few programs, for which they were paid. There was absolutely no further involvement with them. It’s quite disheartening to see the Late Artist’s name being unnecessarily dragged into this case.
Requesting all to kindly stop such rumours for it is etxremely painful to hear about.

Lekshmi Balabhaskar

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തുടക്കം അസ്സല്‍ പഞ്ച്; ബോക്‌സ് ഓഫീസില്‍ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം..

ചിത്രത്തിന്റെ ഗംഭീര വരവേല്‍പ്പാണ് ആദ്യ ദിനം ലഭിച്ചത്

Published

on

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ തന്നെ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. നസ്ലന്‍, ഗണപതി, ലുക്മാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗംഭീര വരവേല്‍പ്പാണ് ആദ്യ ദിനം ലഭിച്ചത്. ബുക്ക് മൈ ഷോയില്‍ 91.73 ടിക്കറ്റുകളാണ് ആദ്യ 24 മണിക്കൂറില്‍ വിറ്റ് പോയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

ചിത്രം ആദ്യ ദിനത്തില്‍ 2.70 കോടി രൂപ കേരള ബോക്‌സ് ഓഫീസില്‍ നേടി. 1.45 കോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്പോര്‍ട്സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, മ്യൂസിക് റൈറ്‌സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

Continue Reading

Film

ചിരിയും മാസും ത്രില്ലും; മറ്റൊരു ബേസിൽ ഹിറ്റ് അടിച്ച് “മരണമാസ്സ്‌”

ഡാർക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം നൽകാനും സാധിക്കുന്നുമുണ്ട്.

Published

on

ഒറ്റ രാത്രിയുടെ കഥ പറയുന്ന “മരണമാസ്സ്‌” ശരിക്കും മാസ് എന്ന് പ്രേക്ഷകർ. നാടിനെ നടുക്കുന്ന ഒരു സീരിയൽ കില്ലറും അയാൾ കൊല്ലാനുദ്ദേശിച്ചയാളും ലൂക്കും ലൂക്കിന്റെ കാമുകിയുമെല്ലാം ഒന്നിച്ച് ബസിൽ അകപ്പെട്ടുപോവുന്ന ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നായകനായ ബേസിൽ ജോസഫ് ചെയ്യുന്ന ലൂക്ക് എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഡാർക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം നൽകാനും സാധിക്കുന്നുമുണ്ട്. ‘പൊന്മാൻ’ സിനിമക്ക് ശേഷം മരണമാസിലൂടെ തലതെറിച്ച ലൂക്ക് എന്ന കഥാപാത്രത്തിലൂടെ ബേസിൽ വീണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം സിനിമയുടെ പിന്നണിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ച സിജു സണ്ണി ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ടക്ടർ വേഷവും ചെയ്തിട്ടുണ്ട്. നവാഗത സംവിധായകന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ വിഷയം കയ്യടക്കത്തോടെ അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ ബസ് ഡ്രൈവർ ജിക്കു, രാജേഷ് മാധവന്റെ ബനാന കില്ലർ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ട്. രസചരടിൽ നിന്ന് പ്രേക്ഷനെ പോവാൻ അനുവദിക്കാതെ വിധത്തിൽ മരണമാസ്സ്നെ നിലനിർത്തുന്നത് നീരജ് രവിയുടെ ഛായഗ്രഹണമാണ്.

നടൻ സിജു സണ്ണി കഥയെഴുതി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും വേഷമിടുന്നു. സിനിമയിലെ കഥാപാത്രങ്ങളെല്ലാം തിരക്കഥയുടെ രസച്ചരടിൽ ഇഴകിച്ചേർന്നവയാണ്.

ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ‘മരണമാസ്’ നിർമിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ഗോകുൽനാഥ് ജി, സംഗീതം- ജയ് ഉണ്ണിത്താൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

‘മരണമാസ്സിൽ കട്ട്’; സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്

Published

on

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചു. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

“കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്… എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു.. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..” എന്ന് മരണമാസ്സ്‌ ടീം സോഷ്യൽ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Trending