Connect with us

Video Stories

പ്ലസ്ടു പഠന സൗകര്യവും മലബാര്‍ മേഖലയും

Published

on


എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നാലുടന്‍ മലബാറിലെ പ്ലസ്ടു സീറ്റുകളുടെ കുറവുകള്‍ ചര്‍ച്ചയാകും. കുറെ കൊല്ലങ്ങളായുള്ള ആചാരമാണിത്. സ്ഥിതിവിവര കണക്കുകളുമായി സര്‍ക്കാറിനെ സമീപിക്കുമ്പോള്‍ അല്ലെങ്കില്‍ പഠിക്കാനാവശ്യമായ സീറ്റനുവദിക്കണമെന്ന ആവശ്യവുമായി ആരെങ്കിലും സമരത്തിനിറങ്ങുമ്പോള്‍ ഉടന്‍ വരും ഒരു ചോദ്യം: ‘വിദ്യാഭ്യാസ വകുപ്പ് ഭരിച്ച മുസ്‌ലിംലീഗിന്റെ മന്ത്രിമാര്‍ എന്തു ചെയ്യുകയായിരുന്നു’? അതോടെ ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ സംഗതി പ്ലിംഗ്! ഇടതുപക്ഷം ഭരിക്കുമ്പോഴൊക്കെ സ്ഥിരം നടത്തിവരുന്ന മറ്റൊരു കലാപരിപാടിയാണിത്. ഇതു കേട്ടാല്‍ തോന്നും 1956ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടതു മുതലുള്ള ഇക്കഴിഞ്ഞ 63 വര്‍ഷവും മുസ്‌ലിംലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് എന്ന്. സി.എച്ച് മുഹമ്മദ് കോയ, ചാക്കീരി അഹമ്മദ്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, പി.കെ അബ്ദുറബ്ബ് എന്നിവരാണ് മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി ഇക്കാലത്തിനിടയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായത്. തെരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് സി.എച്ച് രാജിവെച്ച ഒഴിവില്‍ അല്‍പ്പകാലം യു.എ ബീരാന്‍ സാഹിബും വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടുണ്ട്. ഇതെല്ലാംകൂടി എടുത്താലും കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ആകെ 27 വര്‍ഷമാണ് മുസ്്‌ലിംലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. ബാക്കിയുള്ള 36 വര്‍ഷവും വകുപ്പ് ഭരിച്ചത് മറ്റ് പാര്‍ട്ടികളായിരുന്നു. ഇതില്‍ കൂടുതലും ഇടതുപക്ഷ മന്ത്രിസഭകളുമായിരുന്നു. ഇക്കൂട്ടത്തില്‍ മലബാറുകാരായ മുഖ്യമന്ത്രിമാര്‍ ഇ.കെ നായനാരും പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനുമൊക്കെ ഉള്‍പ്പെടും. മുസ്‌ലിംലീഗ് 27 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ചെയ്ത കാര്യങ്ങളുടെ പകുതിയെങ്കിലും മുസ്‌ലിംലീഗിതര വിദ്യാഭ്യാസ മന്ത്രിമാര്‍ ചെയ്തിരുന്നുവെങ്കില്‍ ഇവിടത്തെ കുട്ടികള്‍ പ്ലസ്ടു സീറ്റുകള്‍ക്ക്‌വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയില്ലായിരുന്നു.
പഴയ കാര്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായല്ലോ? കണ്ണൂരുകാരനായ മുഖ്യമന്ത്രിക്ക് മലബാറിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? എന്നിട്ട് വല്ലതും നടന്നോ? മലബാറില്‍ എവിടെയെങ്കിലും കോളജോ കോഴ്‌സോ കൊടുത്തോ? ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മലപ്പുറത്തുകാരനായ മന്ത്രി ജലീല്‍ വല്ലതും ചെയ്‌തോ? ഇനി രണ്ട് വര്‍ഷം കൂടിയാണല്ലോ ഈ സര്‍ക്കാറിനുള്ളത്. ഇതുവരെ ഒന്നും ചെയ്യാത്തവര്‍ ഇനിയുള്ള രണ്ട് കൊല്ലംകൊണ്ട് മല മറിക്കാനൊന്നും പോകുന്നില്ല എന്ന് നമുക്കറിയാം. എല്ലാ തവണയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതുതന്നെയാണ് അവസ്ഥ. ഇനി ഭരണം മാറി ഐക്യജനാധിപത്യ മുന്നണി ഭരിക്കാന്‍ തുടങ്ങുമ്പോള്‍ മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റാന്‍ കുറച്ച് പ്ലസ്ടു സീറ്റോ കോളജോ അനുവദിക്കാന്‍ തുടങ്ങുമ്പോഴോ? വിദ്യാഭ്യാസ കച്ചവടം വര്‍ഗീയവത്കരണം എന്ന് ആര്‍ത്തട്ടഹസിച്ച് സമരവുമായി മന്ത്രിമാരെ വഴി തടയാനിറങ്ങുകയും ചെയ്യും. സി.എച്ചിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഇടതുപക്ഷത്തിന്റെ ഈ കലാപരിപാടി. ഇ.ടി ബഷീറും നാലകത്ത് സൂപ്പിയുമൊക്കെ മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ വര്‍ഗീയ പ്രീണനാരോപണവുമായി ഗവര്‍ണറെ കാണാന്‍ കത്തുമായി പോയത് വി.എസ് അച്യുതാനന്ദനാണ്.
പഴയ കാര്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇക്കൊല്ലത്തെ കണക്കുകളിലേക്ക് വരാം. മലപ്പുറത്ത് ഇത്തവണ എസ്.എസ്.എല്‍.സി വിജയിച്ചത്. 78335 കുട്ടികളാണ്. ഇവിടെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ആകെയുള്ളത് 52775 പ്ലസ് വണ്‍ സീറ്റുകള്‍. 25560 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല. ഇതിന് പുറമെ ഇവിടത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.എസ്.ഇ സ്‌കൂളുകളിലും വിദേശത്ത്‌നിന്ന് എസ്.എസ്. എല്‍.സി പരീക്ഷയെഴുതി വിജയിച്ചവരുമായ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ വേറെയുമുണ്ട്. അപ്പോള്‍ മലപ്പുറത്ത് മാത്രം പ്ലസ്‌വണിന് സീറ്റ് കിട്ടാത്ത മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളുണ്ടാകും. കോഴിക്കോട് ജില്ലയില്‍ 44074 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. ആകെ ലഭ്യമായ സീറ്റുകള്‍ 34522. 9552 സീറ്റിന്റെ കുറവ്. സി.ബി.എസ്.ഇകാരെകൂടി കൂട്ടുമ്പോള്‍ ഇത് പന്ത്രണ്ടായിരമെങ്കിലും ആകും. കണ്ണൂരില്‍ 33908 പേര്‍ വിജയിച്ചു. പ്ലസ്‌വണ്‍ സീറ്റുകള്‍ ആകെയുള്ളത് 27967. 5941 സീറ്റിന്റെ കുറവുണ്ട്. കേന്ദ്ര സിലബസുകാരെകൂടി കൂട്ടുമ്പോള്‍ ഇത് ഏഴായിരമാകും. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ സ്ഥിതിയാണിത്. പാലക്കാട് 39815 പേര്‍ വിജയിച്ചപ്പോള്‍ ആകെയുള്ള പ്ലസ്‌വണ്‍ സീറ്റ് 28206. 11609 സീറ്റിന്റെ കുറവ്. വി. എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതും ഇപ്പോള്‍ എം.എല്‍.എ ആയിരിക്കുന്നതും പാലക്കാട് നിന്നാണ് എന്നോര്‍ക്കണം. ഇനി സേ പരീക്ഷയെഴുതി വിജയിച്ചുവരുന്നവരുടെ എണ്ണം കൂടി കൂട്ടണം. ഇതെല്ലാംകൂടി ചേരുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മലബാര്‍ ജില്ലകളില്‍നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം രണ്ട് ലക്ഷം വരും. ഇവര്‍ക്ക് പഠിക്കാന്‍ ലഭ്യമായ ആകെ പ്ലസ്‌വണ്‍ സീറ്റുകള്‍ 1,43,470. അര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണിന് പഠിക്കാന്‍ സീറ്റില്ല. ഇവര്‍ക്ക് പഠിക്കാന്‍ സീറ്റെവിടെ എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ ഇ.ടിയും സൂപ്പിയും അബ്ദുറബ്ബും നേരത്തെതന്നെ അനുവദിച്ചുവെക്കാത്തതെന്തേ എന്നാണ് ഇടതുപക്ഷക്കാരുടെ മറു ചോദ്യം. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നത്‌പോലെ. ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം എപ്പോഴും ഈ ചോദ്യം എടുത്തെറിയുന്നത്. എങ്കിലും സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ അതിന് കൃത്യമായ മറുപടിയുണ്ട്.
1998 മുതലാണ് പ്രീഡിഗ്രി കോളജുകളില്‍ നിന്ന് വേര്‍പെടുത്തി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പ്ലസ്ടു കോഴ്‌സാക്കി മാറ്റിയത്. 1998 ലും 2000ലും കേരളത്തില്‍ വ്യാപകമായി പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പിന്നാക്ക ജില്ലകളോടും പിന്നാക്ക സമുദായങ്ങളോടും വലിയ വിവേചനം കാണിച്ചു. ഈ രണ്ട് വര്‍ഷങ്ങളിലായി അണ്‍എയ്ഡഡ് മേഖലയില്‍ 397 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന് 183, നായര്‍ സമുദായ മാനേജ്‌മെന്റുകള്‍ക്ക് 92, ഈഴവ-71, മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് 51 എന്നിങ്ങനെയാണ് ലഭിച്ചത്. ക്രിസ്ത്യന്‍, ഈഴവ, നായര്‍ മാനേജ്‌മെന്റുകള്‍ക്ക് അന്ന് അനുവദിച്ച സ്‌കൂളുകള്‍ അധികവും തെക്കന്‍ ജില്ലകളിലായിരുന്നു. മലബാറിന് ആകെ ലഭിച്ചത് 50ല്‍ താഴെ സ്‌കൂളുകള്‍. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ അന്ന് തെക്കന്‍ ജില്ലകളില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ പ്ലസ്ടു സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കേണ്ടതായിരുന്നു. മലബാറുകാരനായ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക് പോലും അത് ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് ഇതും ഓര്‍മ്മയുണ്ടാകണം.
2001ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ നാലകത്ത് സൂപ്പിയുടെ നേതൃത്വത്തില്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് മലപ്പുറം ജില്ലയില്‍ മാത്രം 49 ഗവണ്‍മെന്റ് ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററികളാക്കി ഉയര്‍ത്തി. ഇതിനെതിരെയും വര്‍ഗീയ പ്രീണനാരോപണവുമായി ഇടതുപക്ഷമുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി വിജയശതമാനം ഓരോ വര്‍ഷവും കൂടിവരികയും കൂടുതല്‍ കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ ആവശ്യമായി വരികയും ചെയ്തു. 2006 മുതല്‍ 2011 വരെ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനുവേണ്ടി ഒന്നും ചെയ്തില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബിനായിരുന്നു ഇത് പരിഹരിക്കാനുള്ള നിയോഗം ലഭിച്ചത്. 2011ല്‍ 552 പ്ലസ്ടു ബാച്ചുകളാണ് അബ്ദുറബ്ബ് അനുവദിച്ചത്. 33120 സീറ്റുകളാണ് ഇതിലൂടെ അധികമായി ലഭിച്ചത്. 2014ല്‍ പുതിയ 97 പ്ലസ്ടു സ്‌കൂളുകള്‍ ഉള്‍പ്പെടെ 850 പ്ലസ്ടു ബാച്ചുകള്‍കൂടി അനുവദിക്കപ്പെട്ടു. 51000 സീറ്റുകള്‍ കൂടി അധികമായി ലഭ്യമായി. 2011ലും 2014 ലുമായി പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ആകെ 84000 പതിയ പ്ലസ്ടു സീറ്റുകള്‍ അനുവദിക്കപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. മലബാര്‍ ജില്ലകളിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാനായിരുന്നു ഇവയില്‍ ഏറെയും അനുവദിച്ചത്. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തു ചെയ്തു എന്നു ചോദിച്ചു വെറുതെ ആശയക്കുഴപ്പമുണ്ടാക്കാതെ കണക്കുകളൊക്കെ പരിശോധിക്കാന്‍ തയ്യാറാകണം വിമര്‍ശകര്‍.
ഈ വര്‍ഷം പ്ലസ്‌വണിന് പഠിക്കാനുള്ള സീറ്റുകള്‍ വേണമെന്നാണ് മലബാറിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെയൊരു സാഹചര്യമില്ല. പലയിടത്തും സീറ്റുകള്‍ അധികമാണ്. പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍. സി വിജയിച്ചത് 10780. അവിടെ 14931 സീറ്റുണ്ട് പ്ലസ് വണിന്. 4151 സീറ്റുകള്‍ ബാക്കിയാണ്. കോട്ടയത്ത് 20141 പേര്‍ ജയിച്ചു. 22136 സീറ്റുണ്ട്. 1995 സീറ്റ് അധികമുണ്ട്. എറണാകുളത്ത് 32082 വിജയിച്ചപ്പോള്‍ 32598 സീറ്റുണ്ട്. ആലപ്പുഴയില്‍ 22552 വിജയികളെ കാത്ത് 22839 സീറ്റുണ്ട്. ഈ നാല് ജില്ലകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. മലബാറിലെ നാലു ജില്ലകളില്‍ അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പ്ലസ്‌വണ്‍ സീറ്റില്ലാതെ അലയുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത പ്ലസ്‌വണ്‍ ക്ലാസുകള്‍.
പുരപ്പുറത്ത് കയറി പ്രസംഗിച്ചാലോ വനിതാ മതില്‍ കെട്ടിയാലോ നവോത്ഥാനമുണ്ടാകില്ല. അതിന് വിദ്യാഭ്യാസം നല്‍കണം. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അത് നേടാനുള്ള സൗകര്യം ലഭിക്കണം. അതിന് ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ വേണം. മന്ത്രിപദം അലങ്കാരമായി മാത്രം കാണാത്ത മന്ത്രിമാര്‍ വേണം. ഇതിനൊന്നും പറ്റില്ലെങ്കില്‍ മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തു ചെയ്യുകയായിരുന്നു എന്ന ആ ചോദ്യം ചോദിക്കല്‍ പരിപാടിയെങ്കിലും നിര്‍ത്തണം. എന്നിട്ട് വല്ലതും ചെയ്ത് കാണിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. ഇനി ഈ സര്‍ക്കാറിന് രണ്ട് വര്‍ഷം കൂടിയേ ബാക്കിയുള്ളു എന്ന കാര്യം കൂടി മുഖ്യമന്ത്രിയും പൊതു ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും ഓര്‍ക്കണം. മുഖ്യന്‍ കണ്ണൂര്‍കാരനും ഉന്നത വിദ്യാഭ്യാസമന്ത്രി മലപ്പുറത്തുകാരനും പൊതുവിദ്യാഭ്യാസ മന്ത്രി മലപ്പുറത്തിന്റെ തൊട്ടടുത്ത തൃശൂര്‍കാരനുമാണ് എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഇവിടെയൊക്കെയാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാത്തത്.

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

kerala

സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍

കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്.

Published

on

ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സംഭവം സഹകരണ സ്ഥാപനങ്ങളെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഫലമായി കുരുതിക്കളമാക്കുന്ന സി.പി.എം സമീപനത്തിന്റെ മറ്റൊരു ഉ ദാഹരണമാണ്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു തൊടുപുഴയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായാണ് സൊസൈറ്റിയിലെ തന്റെ നിക്ഷേപം തിരികെ ചോദിച്ചിരുന്നത്. എന്നാല്‍ പണം ചോദിച്ചെത്തിയ സാബുവിനെ ജീവനക്കാര്‍ നിരവധി തവണ അപമാനിച്ചുവിടുകയായിരുന്നു. സ്വന്തം അധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ നിരവധി തവണ തലകുനിക്കേണ്ടി വരികയും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും, കണക്കുകൂട്ടലുകളെല്ലാം തെറ്റുക യും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലക്ക് സാബു ബാങ്കിന്റെ മുന്നില്‍ ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആ ത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്തു വിലകൊടുത്തും സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്നത് സി.പി.എമ്മിന്റെ പ്ര ഖ്യാപിത ലക്ഷ്യമാണ്. അധികാരത്തിന്റെ തണലില്‍ ബല പ്രയോഗത്തിലൂടെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള ഇത്തരം ഭരണമാറ്റങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയോ, അതിന്റെ നിലനില്‍പ്പോ ഒന്നും തന്നെ അവരെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്. അംഗ ങ്ങള്‍ക്ക് വോട്ടുചെയ്യാന്‍പോലും അവസരം നല്‍കാതെ, കോടതി ഉത്തരവിനെ തൃണവല്‍ക്കരിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയത് നരനായാട്ടു തന്നെയായിരുന്നു. സകല കുതന്ത്രങ്ങളും പയറ്റിയിട്ടും വളരേ ചെറിയ മാര്‍ജിനില്‍ മാത്രമാണ് അവിടെ അവര്‍ക്ക് ജയിച്ചുകയറാനായത്. ഈ അട്ടിമറിയോടെ കരുവന്നൂരിലെയും കട്ടപ്പനയിലെയും പോലെ ചേവായൂര്‍ ബാങ്കിലെയും സാധാരണക്കാരായ നി ക്ഷേപകരെയാണ് സി.പി.എം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആശങ്കകള്‍ക്കോ അവരുടെ താല്‍ പര്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ വലിയൊ രു വിഭാഗം സങ്കടങ്ങളുടെ അഗ്‌നിപര്‍വതങ്ങള്‍ ഉള്ളില്‍ പേറി നീറിപ്പുകയുകയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മരണവും ദുരിതവുമെല്ലാം മലയാളികള്‍ക്ക് ഏറെ കാണേണ്ടിവന്നതാണ്.

കരുവന്നൂര്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും സഖാക്കള്‍ തങ്ങളുടെ സങ്കേതമാക്കിമാറ്റിയ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ തീതിന്നുകൊണ്ടിരിക്കുകയാണെന്നും കട്ടപ്പനയിലെ സംഭവ വികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാ പനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സി.പി.എം ഇന്ന് ആ മഹത്തായ സംവിധാനത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രം കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കുന്നു എന്ന് മുറവിളികൂട്ടുന്ന പിണറായി സര്‍ ക്കാര്‍ സത്യത്തില്‍ അതിനുള്ള എല്ലാ ഒത്താശകളും അക മഴിഞ്ഞു നല്‍കിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകുടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദി കളായവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് മുതിരാതിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും ഭാര്യ മേരിയുടെ വെളിപ്പെടുത്തലുമെല്ലാമുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാ ഹരണമാണ്.

Continue Reading

Trending