Connect with us

Video Stories

ജനവിധിയില്‍ മായം അനുവദിക്കരുത്

Published

on


നിര്‍ണായകമായ ആ ജനവിധി പുറത്തുവരുന്ന ദിനം ഇന്നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകുകയും വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശ്ശീല വീണതുമുതല്‍ എല്ലാ കണ്ണുകളും നീളുന്നത് 90 കോടി ജനത എങ്ങനെ ചിന്തിച്ചുവെന്നതിലേക്കാണ്. ഏഴു പതിറ്റാണ്ടത്തെ ഇന്ത്യന്‍തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന പതിനേഴാമത് ലോക്‌സഭാതെരഞ്ഞെടുപ്പ് അറുവഷളന്‍ രാഷ്ട്രീയപ്രചാരണത്തിനാണ് സാക്ഷ്യംവഹിച്ചതെന്ന് പറയാതെവയ്യ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും തന്നെയാണ് ഇതിന് ഒന്നാം നമ്പര്‍ ഉത്തരവാദികളെന്ന് ഏത് വ്യക്തിക്കും കണ്ണടച്ച് പറയാന്‍ കഴിയും. അതേസമയം മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനാണ്. കഴിഞ്ഞ ഒന്നര മാസത്തെ കമ്മീഷന്റെ നടപടികളിലും തീരുമാനങ്ങളിലുമെല്ലാം നിഴലിക്കുന്നത് പച്ചയായ ഭരണകക്ഷി പക്ഷപാതമാണെന്നത് രാജ്യത്തിന്റെ ഭാവിയെതന്നെ അപായ ഭീഷണിയിലാഴ്ത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും മുമ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. ചെയ്ത വോട്ടുകള്‍ വോട്ടര്‍ ഉദ്ദേശിച്ച ചിഹ്നത്തിലല്ല രേഖപ്പെടുത്തപ്പെട്ടതെന്ന ആരോപണം ഏറെക്കാലമായി പലയിടത്തുനിന്നും ഉയര്‍ന്നതാണ്. ഇതിനു പരിഹാരമായി പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷത്തെ മിക്ക കക്ഷികളും ആവശ്യമുന്നയിച്ചതുമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായി തിരസ്‌കരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതാ രേഖപ്പെടുത്തിയ വോട്ട് രേഖപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പഴയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന അതേ വോട്ടുകളാണ് വിവിപാറ്റ് യന്ത്രത്തിലേതെന്നതിനെക്കുറിച്ച് പലവിധ ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ സമീപിച്ച് വിവിപാറ്റ് യന്ത്രങ്ങള്‍ 50 ശതമാനം എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ പക്ഷേ കമ്മീഷന്‍ കൂട്ടാക്കിയില്ല. സുപ്രീംകോടതിയും വിഷയം കമ്മീഷന്റെ വിവേചനത്തിന് വിടുകയാണ് ചെയ്തത്. എന്നാല്‍ കമ്മീഷന്‍ സമ്മതിച്ചതുപ്രകാരം ലോക്‌സഭാമണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ ബൂത്തിലെയും ഒരു വിവിപാറ്റ് യന്ത്രം വീതം എണ്ണണം. എന്നാല്‍ ഇതിന്മേലും കമ്മീഷന്‍ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം കമ്മീഷന്‍ അംഗങ്ങളെ സന്ദര്‍ശിച്ച 22 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയം പരിശോധിക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയതെങ്കിലും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞതിനുശേഷമേ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകള്‍ പരിശോധിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് കമ്മീഷന്‍ പറയുന്ന കാരണം വിചിത്രമാണ്. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ മൂന്നുദിവസം കഴിഞ്ഞു മാത്രമേ ഫലം പ്രഖ്യാപിക്കാനാകൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എത്ര മണിക്കൂറാണ് ഫലം വൈകുന്നത് എന്നതിനേക്കാള്‍ ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യതയാണ് തങ്ങളുടെമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ പോയി? ഇതിനെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടത്. അവിടെ കാണുന്നത് പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും താളത്തിനൊത്ത് തുള്ളുന്ന ഒരു നാറിയ സംവിധാനത്തെയാണ്. ഇതാണോ ഇന്ത്യ പോലുള്ള അതിവിപുലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് രാജ്യവും ലോകവും പ്രതീക്ഷിക്കേണ്ടത്. തീര്‍ച്ചയായും അല്ലതന്നെ. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കമ്മീഷനെയാണ് അംഗം അശോക് ലവാസയുടെ വിയോജനങ്ങളിലൂടെ കാണാനാകുന്നത്. മോദിയുടെ ഇച്ഛക്ക് തുള്ളുന്ന സംവിധാനമാകരുത് കമ്മീഷനെന്ന് സൂചിപ്പിക്കുകയാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറേശിയെ പോലുള്ളവര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ പരസ്യമായി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെയും പ്രതിപക്ഷം ചോദ്യം ചെയ്‌തെങ്കിലും അതിനെയും വില കുറഞ്ഞ ആരോപണമായാണ് കമ്മീഷന്‍ കണ്ടത്. ബീഹാര്‍, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള ഈ ഏര്‍പ്പാട് എന്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചവയെപോലെ അത്രതന്നെ സുരക്ഷയുള്ള സംവിധാനത്തിലാണ് സൂക്ഷിക്കേണ്ടതെന്നതാണ് ചട്ടമെന്ന് വൈ.എസ് ഖുറേഷി പറയുന്നു. മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പോലും പരസ്യമായി പ്രതികരിക്കാന്‍ സന്നദ്ധമായത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ സര്‍വവിധ ഉപായങ്ങളും പ്രയോഗിക്കാന്‍ മോദിയെപോലുള്ള വ്യക്തിത്വങ്ങള്‍ തയ്യാറായേക്കുമെന്ന് ഇത:പര്യന്തമുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും രീതികള്‍തന്നെ ധാരാളം. ഇനിയുള്ള ഓരോനിമിഷവും രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച് അത്യമൂല്യമാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെയും പ്രതിപക്ഷ കൗണ്ടിംഗ്ഏജന്റുമാരുടെയും സാന്നിധ്യം തടസ്സപ്പെടുത്താനും ജനവിധി ഏതുവിധേനയും തങ്ങള്‍ക്കനുകൂലമായി രേഖപ്പെടുത്തപ്പെടാനും ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഭരണകക്ഷിക്കാരുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഭരണമുന്നണിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ വിശേഷിച്ചും. നിതാന്തജാഗ്രത മാത്രമാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍ ഇന്ന് പുറത്തുവരുന്നത് അട്ടിമറിക്കപ്പെട്ട ജനവിധി മാത്രമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആധുനിക ലോകം തള്ളിപ്പറഞ്ഞ ഹിറ്റ്‌ലറിയന്‍ നാസിസം തന്നെയായിരിക്കും.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending