Connect with us

Culture

ഐഎസ് റിക്രൂട്ട്‌മെന്റ് ; ഓച്ചിറ സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

Published

on

ഐ.എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫൈസലിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സി ഇന്നലെ പരിശോധന നടത്തിയിരുന്നു.നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്.ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ടായിരുന്നു. പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്റെ ഐഎസ് ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്. ഈ വീട്ടില്‍ നിന്നും രേഖകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് അറിയുന്നത്.

Film

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ ചിത്രം ‘ഐഡന്റിറ്റി ‘

ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

Published

on

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം ദിനം തമിഴ്‌നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് വര്‍ധിപ്പിച്ചത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനവും തിരകഥയും ചെയ്തിരിക്കുന്ന ചിത്രമാണിത്. 2025ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.8 കോടിയാണ് ചിത്രം നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.6 കോടി മലയാളത്തില്‍ നിന്നാണ്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

ഐഡന്റിറ്റിയില്‍ ടൊവിനോ തോമസിനൊപ്പം തൃഷയാണ് നായികയായെത്തുന്നത്. വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്.

Continue Reading

kerala

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

Published

on

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

Continue Reading

kerala

യു. പ്രതിഭ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി; കെ.എം ഷാജി

പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

Published

on

സിപിഎം എംഎല്‍എ യു.പ്രതിഭക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്ത്. പ്രതിഭ തന്റെ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി. ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല. പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

”ഒരമ്മ എന്ന നിലയ്ക്ക് അവരുടെ സങ്കടത്തെ മാനിക്കുന്നു. നമ്മളൊക്കെ പൊതുപ്രവര്‍ത്തകരോ തിരക്കുള്ള ആളുകളോ ആയിരിക്കാം. നമ്മുടെ മക്കളെ ഒരു അപകടത്തിലോ പെടുത്തരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം. നമുക്ക് അടക്കം കൊടുക്കാം, ഒതുക്കം കൊടുക്കാം . എന്നാലും എന്തെങ്കിലും സംഭവിച്ചുപോയാല്‍ അമ്മയെ..അവര്‍ ഒരു എംഎല്‍എ ആയതുകൊണ്ട് വലിയ രീതിയില്‍ കുറ്റവാളിയാക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അത് വേറെ വിഷയമാണ്. പക്ഷെ പ്രതിഭ നടത്തിയ ഒരു പരാമര്‍ശമുണ്ട്.”മാധ്യമം പത്രത്തിലെ ഒരാള്‍ മുസ്‌ലിമായതുകൊണ്ട് അയാള്‍ക്ക് മറ്റുള്ളവരോടുള്ള പ്രതികാരമാണത്രേ പ്രതിഭയുടെ മകന്റെ കേസ്. എന്തു മോശത്തരത്തിലേക്കാണ് സിപിഎംകാരാ നിങ്ങള്‍ പോകുന്നത്. ഇതുവരെ സിപിഎം അത് തിരുത്തിയിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്റെ മതം നോക്കി, ജാതി നോക്കി തന്റെ മകന്റെ തെറ്റ് മറയ്ക്കാന്‍ അവര്‍ നടത്തിയ വിവരക്കേട് പോലും വര്‍ഗീയ പരാമര്‍ശമാവുക. വളരെ അപകടകരമായ പരാമര്‍ശമാവുക” കെ.എം ഷാജി പറഞ്ഞു.

Continue Reading

Trending