Connect with us

Culture

ഈ പച്ചപ്പതാക ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും: തരംഗമായി പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

Published

on

കോഴിക്കോട്: മുസ്ലിംലീഗിന്റെ കൊടിയെ തെറ്റിദ്ധരിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണായുധമാക്കുന്ന സി.പി.എം ബി.ജെ.പി നിലപാടിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി പി.കെ ഫിറോസ്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പരിവാര്‍ കേന്ദ്രങ്ങളും സി.പി.എമ്മും പ്രചരിപ്പിച്ചത്. ഇതിനെതിരായാണ് ഫിറോസ് ഫെയ്‌സ്ബുക്ക് വഴി പ്രതികരിച്ചത്. ഈ കൊടിയുടെ പിന്‍ബലത്തിലാണ് കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും മന്ത്രി സഭയുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ഫിറോസ് പറഞ്ഞു. അതു കൊണ്ട് ഇക്കൊടി ഉയര്‍ത്തേണ്ടിടത്ത് ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് ഫിറോസ് വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഹുല്‍ ഗാന്ധിയും വയനാട്ടിലെ മതന്യൂനപക്ഷങ്ങളും…

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രഖ്യാപിച്ചത് മുതല്‍ മോദി മുതല്‍ സംഘ് പരിവാരങ്ങളൊന്നാകെ രാഹുലിനെതിരായി പ്രചാരണത്തിലാണ്. ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലം തെരഞ്ഞെടുത്തു എന്നാണ് മോദി പറഞ്ഞത്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. സമാനമായ രീതിയിലുള്ള പ്രചാരണമാണ് സി.പി.എമ്മും നടത്തിയത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഗുണകാംക്ഷികളും ദോഷൈകദൃക്കുകളുമൊക്കെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടും വയനാട്ടില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മോദി ഇന്ത്യയില്‍ മുസ്ലിംകളെ അപരവല്‍ക്കരിക്കുമ്പോള്‍ അവരെ മാറ്റി നിര്‍ത്തുകയല്ല ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ചെയ്തത്. ഇക്കാര്യത്തില്‍ വര്‍ത്തമാന ലോകത്ത് നരേന്ദ്ര മോദിയല്ല രാഹുലിന് മാതൃക. ഒരു ജനതയെ അപരവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മതചിഹ്നങ്ങളണിഞ്ഞ് പാര്‍ലമെന്റില്‍ പ്രസംഗിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡനാണ്. ഈ സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഈ നിലപാടിനാണ് കയ്യടി നല്‍കേണ്ടതും.

ഇനി പച്ചക്കൊടിയുടെ കാര്യം. മുസ്ലിം ലീഗ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളുള്ള പ്രസ്ഥാനമാണ്. 1948 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് പച്ചപ്പതാകയാണ്. ഈ കൊടി പിടിച്ച് പിന്തുണച്ചപ്പോഴാണ് 67 ല്‍ ഇഎം.എസ് മുഖ്യമന്ത്രിയായത്. അച്ചുതമേനോനും മുഖ്യമന്ത്രികസേരയില്‍ ഇരുന്നത്. കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ മന്ത്രി സഭയുണ്ടാക്കിയത്. ഈ പച്ചക്കൊടി പിടിച്ചാണ് ഞങ്ങളുടെ നേതാവ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്. ഈ പതാകയേന്തിയാണ് ഇ. അഹമ്മദ് കേന്ദ്രമന്ത്രി സഭയില്‍ അംഗമായതും. അതു കൊണ്ട് ഈ അര്‍ദ്ധ ചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാക ഉയര്‍ത്തിപ്പിടികേണ്ടിടത്തെല്ലാം ഞങ്ങളുയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. അത് കേവലമൊരു പതാകയുടെ പ്രശ്‌നമല്ല. ഇന്നിന്റെ രാഷ്ട്രീയം കൂടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പുഷ്പ 2 കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ചു

ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.

Published

on

‘പുഷ്പ 2’ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.

കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരിക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍ റോഡുകളെല്ലാം ഫാന്‍സ് കയ്യടക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രാഫിക് തടസ്സവും നേരിട്ടു. ഈ സമയം പുഷ്മ താരം അല്ലു അര്‍ജ്ജുന്‍ തിയറ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്‌സ് സ്‌ക്രീനിലടക്കം വമ്പന്‍ റിലീസായി ആണ് എത്തുന്നത്. ആഗോള തലത്തില്‍ 12500 സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്.

ചിത്രം ഇതിനകം 100 കോടിയുടെ പ്രീ സെയില്‍ നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Continue Reading

Film

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ പുറത്ത്

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തേയും ടീസറിൽ കാണാം. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു സംഘട്ടനത്തിന് തയ്യാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. തമിഴിൽ ക്ലാസിക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം.

മമ്മൂട്ടി ഗംഭീര ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്തിരുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ്. ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ,

Continue Reading

Film

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്

പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്

Published

on

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ‘ഫോറെൻസിക്’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മിക്കുന്നത്.

മികച്ച ദൃശ്യ ഭാഷ പുലർത്തുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസർ സൂചന നൽകുന്നുണ്ട്.  ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷങ്ങൾ ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

Continue Reading

Trending