Connect with us

Culture

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജേക്കബ് തോമസ് മത്സരിക്കില്ല

Published

on

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജേക്കബ് തോമസ്. ജേക്കബ് തോമസ് നല്‍കിയ രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചാലക്കുടിയില്‍ നിന്ന് ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് നേരത്തെ അറിയിച്ചിരുന്നത്. ട്വന്റി ട്വന്റിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഇതുവരെയും ജേക്കബ് തോമസ് സമര്‍പ്പിച്ച രാജി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍, രാജി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ജേക്കബ് തോമസിന് മത്സരിക്കാന്‍ സാധിക്കില്ല. ജേക്കബ് തോമസിന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ട്വന്റി ട്വന്റി ഇപ്പോള്‍ അറിയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി ജേക്കബ് തോമസ് രാജി സമര്‍പ്പിച്ചിരുന്നു. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയത്. സ്വയം വിരമിക്കുന്നതിനായി ജേക്കബ് തോമസ് മാര്‍ച്ച് 22 നാണ് അപേക്ഷ നല്‍കിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2017 ഡിസംബര്‍ 30 മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ ഇപ്പോഴും തുടരുകയാണ്.

Film

സൂര്യയുടെ 45-ാമത് ചിത്രത്തിനു ആരംഭം; ആദ്യ ഷൂട്ടിംഗ് കോയമ്പത്തൂരിൽ

ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Published

on

സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് നടന്നു. ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ.

അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ അർത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ബഹുമുഖ പ്രതിഭയായ ആർജെ ബാലാജിയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്, ഇത് ഒരു വലിയ ആക്ഷൻ എന്റർടൈനറായിരിക്കും എന്നതിനുപരി ഹാസ്യത്തിന് പ്രാമുഖ്യം നൽകുന്ന സിനിമയാണിത്‌. പ്രതിഭാധനന്മാരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു കൂട്ടം ഗംഭീരമായ സിനിമയാണ് അദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ഔപചാരിക പൂജയ്ക്ക് ശേഷം, ആർജെ ബാലാജി കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങും, അവിടെ അദ്ദേഹം സൂര്യയെയും മറ്റ് പ്രധാന അഭിനേതാക്കളെയും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കും.

നിർമ്മാതാക്കളായ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്ന് 2025 രണ്ടാം പകുതിയിലാണ് സൂര്യ 45 റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്. പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.

Continue Reading

india

ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

Published

on

ജാര്‍ഖണ്ഡിന്റെ 14-ാം മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഹേമന്ദ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. റാഞ്ചിയിലെ മൊറാദാബാദ് മൈതാനിയിലായിരുന്നു ചടങ്ങ്.

ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ സഖ്യനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, കെ.സി. വേണുഗോപാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാള്‍, എം.പി. രാഘവ് ഛദ്ദ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മന്ത്രിസഭാ രൂപവത്കരണത്തില്‍ ഉടന്‍തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നാലു എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയായിരിക്കും സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സ്വീകരിക്കുക. 81 ആംഗ നിയമസഭയില്‍ ഹേമന്ദ് സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിന് 56 സീറ്റാണ് ലഭിച്ചത്.

പരമാവധി 12 ആംഗ മന്ത്രിസഭയാണ് രൂപവത്കരിക്കാന്‍ കഴിയുക. നാല് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുല സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് നാലുമന്ത്രിമാരേയും ആര്‍.ജെ.ഡിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒന്നുവീതം മന്ത്രിമാരേയും ലഭിക്കും.

Continue Reading

Film

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. 

Published

on

നടന്‍ സൗബിന്‍ ഷാഹിറിന്‌റെ കൊച്ചി ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്‌റെ പേരില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിന്‍ ഷാഹിര്‍ നേരിട്ടിരുന്നു. സംഭവത്തില്‍ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്‍കംടാക്‌സിന്‌റെ കൊച്ചി യൂണിറ്റും അന്വേഷണം നടത്തുന്നത്. വിവരശേഖരണത്തിന്‌റെ ഭാഗമായാണ് പരിശോധന എന്നാണ് വിവരം.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാൽ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർഥമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Continue Reading

Trending