Connect with us

Video Stories

ഭരിക്കാന്‍ മറന്ന് വിദേശങ്ങളില്‍ പറന്നുല്ലസിച്ച മോദി

Published

on

എ.വി ഫിര്‍ദൗസ്

2014ല്‍ അധികാരത്തിലെത്തിയ ശേഷം രണ്ടര വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ നരേന്ദ്രമോദി-അമിത്ഷാ സംഘത്തെ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ പിടികൂടിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘കോണ്‍ഗ്രസ് ഭരണകാലത്തിന്റെ കെടുതികളില്‍ നിന്ന് ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കുക’ എന്ന, കേള്‍ക്കുമ്പോള്‍ വലിയ സംഭവമായിത്തോന്നുന്ന, വാഗ്ദാനമാണ് മോദി തന്റെ ഭരണത്തിന്റെ സമഗ്ര സന്ദേശവുമായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത്രമാത്രം എളുപ്പവും ക്ഷിപ്രസാധ്യവുമായ കാര്യമല്ലെന്ന് മോദിക്കും അമിത്ഷാക്കും മനസ്സിലാക്കാന്‍ രണ്ടര വര്‍ഷക്കാലം വേണ്ടിവന്നു. വലിയൊരു ജനാധിപത്യ രാഷ്ട്രത്തെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സാധ്യമായത്ര മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിച്ചുകൊണ്ട് മോദി വാഗ്ദാനം ചെയ്ത ‘സമഗ്ര പരിവര്‍ത്തനം’ എന്ന ആശയം അതിന്റെ അന്തസ്സത്തയില്‍തന്നെ കപടവും വ്യാജവും ആയിരിക്കയാലാണ് ആ വാഗ്ദാന പാലനം അത്രക്ഷിപ്ര സാധ്യമല്ലെന്ന് തിരിച്ചറിയാന്‍ മോദി സംഘം നിര്‍ബന്ധിതമാകുന്ന സാഹചര്യം വന്നുചേര്‍ന്നത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ ആദ്യ വര്‍ഷങ്ങളിലെ അധിക നാളുകളും നരേന്ദ്രമോദി വിനിയോഗിച്ചത് വിദേശ സന്ദര്‍ശനങ്ങള്‍ക്കായിരുന്നു. 2017ന്റെ അവസാനം വരെ മോദി നടത്തിയ വിദേശ യാത്രകളില്‍ പലതും ഒഴിവാക്കാമായിരുന്ന യാത്രകളായിരുന്നുവെന്ന് ആ യാത്രകളുടെ നേട്ട കോട്ടങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും. പ്രധാനമന്ത്രി പദവികൊണ്ട് വിദേശ രാഷ്ട്രങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വ്യക്തികേന്ദ്രിതമായ സ്വയം പ്രചാരണത്തിന്റെ ഘടകങ്ങള്‍ മോദിയുടെ ആദ്യ വര്‍ഷങ്ങളിലെ വിദേശ യാത്രകളില്‍ കാണാം. ജവഹര്‍ലാല്‍നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യയെ വിദേശ രാജ്യങ്ങളില്‍ അവതരിപ്പിച്ചതും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശേഷികളും പ്രതാപങ്ങളും ശക്തി ചൈതന്യങ്ങളും ആഗോള ജനതയെ മനസ്സിലാക്കിപ്പിക്കാന്‍ പരിശ്രമിച്ചതും യാത്രകള്‍ കൊണ്ടായിരുന്നില്ല. രാജ്യത്തിന്റെ പൊതുവായ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയും വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട നയനിലപാടുകളില്‍ ഊന്നി നിന്നുകൊണ്ടും അതതു കാലങ്ങളിലെ ഭരണകൂടങ്ങള്‍ രൂപപ്പെടുത്തിയെടുത്ത വിദേശ നയങ്ങളുടെ പ്രയോഗക്ഷമത കൊണ്ടും അത്തരം വിദേശ നയങ്ങളുടെ സ്വീകാര്യത കൊണ്ടുമായിരുന്നു. സാമ്രാജ്യത്വ ശാക്തിക രാഷ്ട്രങ്ങളുമായി ഒരു തുലനത്തിന് അര്‍ഹതയില്ലെങ്കില്‍ പോലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഉരുത്തിരിഞ്ഞുവന്ന സ്വതന്ത്ര ജനാധിപത്യ ജനകീയ രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് അനന്യ പരിഗണന അര്‍ഹിക്കുന്നുണ്ട് എന്ന ചിന്ത നെഹ്‌റുവിയന്‍ കാലം മുതല്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്നു.
നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇന്ത്യക്ക് ലോക രാഷ്ട്രങ്ങളില്‍ നേടിയെടുക്കാന്‍ സാധിച്ച പരിഗണനയുടെ അടിത്തറയാണ് സത്യത്തില്‍ നരേന്ദ്രമോദി ഉപയോഗപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലും മുന്‍ ഭരണകൂടങ്ങളുടെ കാലഘട്ടങ്ങളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ‘പാര്‍ശ്വവല്‍ക്കരണം’ നേരിട്ടുവരികയായിരുന്നു. എന്നും ഇന്ത്യയെ പുതുതായി ലോക രഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തേണ്ടതുണ്ട് എന്നുമുള്ള ഭാവേനയാണ് നരേന്ദ്രമോദി വിദേശങ്ങളിലേക്ക് പറന്നത്. നയതന്ത്ര വികാസം, വിദേശ നിക്ഷേപം സ്വരൂപിക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കല്‍, വിദേശ ജനതകളുമായി ഇന്ത്യയെ ബന്ധിപ്പിച്ചെടുക്കല്‍ എന്നിങ്ങനെ പല ലക്ഷ്യങ്ങളാണ് തന്റെ വിദേശ യാത്രകള്‍ക്ക് മോദി അവതരിപ്പിച്ചത്. ഇത്തരം അവകാശവാദങ്ങള്‍ എത്രമാത്രം ഫലപ്രാപ്തിയിലെത്തി എന്നു പരിശോധിക്കുമ്പോള്‍, 2014ലെ അതേ അവസ്ഥയില്‍ തന്നെയാണ് എന്നു പറയാനാവില്ലെങ്കിലും, മോദി നടത്തിയ യാത്രകളും അവയുടെ സാമ്പത്തിക ഭാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ അഞ്ചിലൊന്നുപോലും നേട്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ആദ്യത്തെ രണ്ടര വര്‍ഷക്കാലത്തെ മോദിയുടെ ഇത്തരം സഞ്ചാര ബഹളങ്ങള്‍ മോദിയുടെ സ്വന്തം രാഷ്ട്രീയ പക്ഷമായ സംഘ്പരിവാറിനകത്ത് നിന്നുതന്നെ രൂക്ഷമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നു മാത്രവുമല്ല മോദിക്കുതന്നെ രണ്ടുരണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിദേശ സഹവാസങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം ജനിക്കയും ചെയ്തിരുന്നു. രാജ്യത്തെ ഇവിടെ വിട്ടേച്ചുകൊണ്ടുള്ള ആകാശ സഞ്ചാരങ്ങള്‍ വഴി, ഒരു പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരിക്കേണ്ടതും, സാന്നിധ്യം അനിവാര്യങ്ങളുമായ നിരവധി സന്ദര്‍ഭങ്ങളെ രാജ്യം അഭിമുഖീകരിക്കേണ്ടുന്ന സ്ഥിതി വന്നു. ഭരണ-ഭരണകൂട നയപരാജയങ്ങളുടെ ഭീതിതമായ അനുഭവങ്ങളിലൂടെ രാഷ്ട്രം കടന്നുപോകുന്ന സ്ഥിതിയുണ്ടായി. ഈ ഘട്ടം മുതലാണ് ഇനിയും ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനുണ്ടല്ലോ എന്ന ഉള്‍വിളിയും ഭീതിയും നരേന്ദ്രമോദിയില്‍ ഉരുണ്ടുകൂടുന്നത്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങളുടെ സവിശേഷ ഘട്ടം മോദിയുടെ ഭരണത്തില്‍ ആരംഭിക്കുന്നത് ഈ രണ്ടര വര്‍ഷത്തിന് ശേഷമാണ്. നോട്ടു നിരോധനമൊക്കെ വരുന്നത് ഇതിനോട് ചേര്‍ന്നാണ്. ‘രാജ്യത്തെ ഒരു വലിയ വിഭാഗം സാധാരണക്കാരില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസംതൃപ്തിയെ രാഷ്ട്രീയമായി വഴിതിരിച്ചുവിടുക’ എന്നൊരു ബാലിശയുക്തി കൂടി നോട്ടു പിന്‍വലിക്കലിനുപിന്നില്‍ ഉണ്ടായിരുന്നു. കുത്തകകളെ സഹായിക്കുകയും കോര്‍പറേറ്റ് സാമ്പത്തിക നയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും രാജ്യത്തെ ദരിദ്ര ജനങ്ങള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചും സര്‍ക്കാറിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും നിരന്തരം അന്വേഷിച്ച് സര്‍ക്കാര്‍ കാര്യാലയങ്ങളുമായി സമ്പര്‍ക്ക നൈരന്തര്യം പുലര്‍ത്തുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതും നോട്ടുനിരോധനത്തിന് പിന്നിലെ ഉദ്ദേശങ്ങളായിരുന്നു. അതോടൊപ്പം മോദി കണക്കുകൂട്ടിയെടുത്ത മറ്റൊരാശയം, രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ പണക്കാര്‍ കുന്നുകൂട്ടിവെച്ച സമ്പാദ്യങ്ങളെക്കുറിച്ചു പുലര്‍ത്തുന്ന അസംതൃപ്തിയെ വഴിതിരിച്ചുവിടാന്‍ നോട്ടുപിന്‍വലിക്കല്‍ സഹായിക്കുമെന്നാണ്. ‘കള്ളപ്പണക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങളെയത്രയും വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമാക്കിയിരിക്കുന്നു നമ്മുടെ പ്രധാനമന്ത്രി’യെന്ന് സാധാരണക്കാര്‍ പറയുമെന്ന് മോദി സ്വപ്‌നം കാണുക തന്നെ ചെയ്തിരുന്നു.
ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന വിചാരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങുന്നത് രണ്ടര വര്‍ഷത്തിന് ശേഷമാണ് എന്ന് മോദി കാലഘട്ടം വിലയിരുത്തിയാല്‍ കാണാം. ഏത് വിഷയങ്ങളും അജണ്ടകളുമായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുമെന്ന ചോദ്യം ഒരു ഭരണകൂടത്തെ നയിക്കുന്നവരുടെ ഭാഗത്ത് ഭരണത്തിന്റെ ആദ്യ പകുതിക്ക് തൊട്ടുടനെതന്നെ ഉരുണ്ടുകൂടുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് മോദിക്കാലത്ത് കണ്ടത്. 2016ന്റെ പകുതിക്കുശേഷം പെട്ടെന്ന് രാഷ്ട്ര വികസനത്തെകുറിച്ചുള്ള മോദിയുടെ വായ്ത്താരികളുടെ ഭാഷ മാറുന്നത് കാണാം. അമിത്ഷായുടെ ‘രാഷ്ട്രീയ നിരീക്ഷണ സംവിധാനം’ അത്തരം ഭാഷാ-പ്രയോഗ വ്യതിയാനങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ എത്തരം അനുരണനങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ കയറിയ ശേഷം രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളിലോ, ഉപതെരഞ്ഞെടുപ്പുകളിലോ ‘വികസനം’ എന്ന ഒരൊറ്റ തെരഞ്ഞെടുപ്പ് അജണ്ടയുടെ അടിസ്ഥാനത്തില്‍ മാത്രം ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എവിടെയും വര്‍ഗീയതയും വംശീയതയും ഉപരിപ്ലവ പ്രാദേശിക വാദങ്ങളും രാജ്യത്തിന്റെ പൊതുവായ ജനകീയ വിചാര ശീലങ്ങളില്‍നിന്ന് അതാതിടങ്ങളിലെ ജനങ്ങളെ വിഭാഗീകരിച്ചും വേര്‍തിരിച്ചും വൈകാരികമായി അടര്‍ത്തിയെടുക്കുന്ന ഉപജാപക പ്രചാരണങ്ങളും മാത്രമായിരുന്നു ജനങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചുവന്നിരുന്നത്. ‘വര്‍ഗീയത’ ഒരു മികച്ച തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാണ് എന്ന മനോഭാവം എക്കാലവും സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ പുലര്‍ത്തിവന്നിട്ടുള്ളതുമാണ്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ വികസനത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ ഉപയോഗപ്പെടുത്തി ജനസ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ നിരുപാധികം വര്‍ഗീയത ഉപയോഗിച്ചുകൊണ്ടിരുന്നതും. അവിടെ നിന്നുമുള്ള മുന്നോട്ടുപോക്കിന് സംഘ്പരിവാറിന്റെ ബൗദ്ധിക വക്താക്കള്‍ ശ്രമിക്കുകയുണ്ടായില്ല. നാലാമത്തെ വര്‍ഷത്തിലെത്തുമ്പോള്‍ വികസന വായ്ത്താരികള്‍ പതുക്കെ നിശബ്ദമാകുന്നത് കാണാം. അയോധ്യയെക്കുറിച്ചുള്ള പുതിയ വാദകോലാഹലങ്ങള്‍ ആരംഭിക്കുകയും ‘ക്ഷേത്ര നിര്‍മ്മാണം ഉടനെ വേണമെന്ന്’ ചില സംഘ്പരിവാര്‍ സംഘടനകള്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തുകയും ചെയ്യുന്നു. ഇത് സത്യത്തില്‍ മോദി-അമിത്ഷാ രാഷ്ട്രീയ നയങ്ങളുടെ നിര്‍മ്മാണശാലയില്‍ നിന്നുതന്നെ പുറത്തുകൊണ്ടുവന്ന തന്ത്രമായിരുന്നു. 2018ന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയില്‍ നാഗ്പൂരിലും പൂനെയിലുമായി നടന്ന ആര്‍.എസ്.എസിന്റെ വിവിധതല ബൈഠക്കുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന പ്രധാന വിഷയം ‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്ന വിഷയത്തെ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിലേക്കായി പാകപ്പെടുത്തിയെടുക്കുക’ എന്നതായിരുന്നു. ഇത്തരം ചില ബൈഠക്കുകളില്‍ അമിത്ഷാ നേരിട്ടെത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതുമായി നടത്തിയ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
2014നും 2019നും ഇടയില്‍ 2017ന്റെ അവസാന മാസങ്ങളിലും 2018ല്‍ പല ഘട്ടങ്ങളിലുമായി അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുമായി ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, രാമജന്മഭൂമി ന്യാസ്, വിശ്വഹിന്ദു പരിഷത്തിന്റെ തന്നെ വിവിധ സന്യാസി-സന്യസേതര ഘടകങ്ങള്‍ എന്നിവയെല്ലാം ‘പെട്ടെന്നൊരുനാള്‍’ എന്ന പോലെ രംഗത്തും വന്നതോര്‍ക്കുക. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയെ മുഖ്യ ശരണമന്ത്രമായി സ്വീകരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ത്യയിലെ പല നഗരങ്ങളിലും വി.എച്ച്.പി കഴിഞ്ഞ വര്‍ഷം രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രത്യേക സംഗമങ്ങള്‍ നടത്തി. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിക്കപ്പെട്ട സന്യാസി സമ്മേളനത്തില്‍ ശ്രീശ്രീ രവിശങ്കര്‍ നടത്തിയ ‘അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറും’ എന്നതുപോലുള്ള പല തീവ്ര പരാമര്‍ശങ്ങളും ഉണ്ടായി. എന്നാല്‍ 2018ന്റെ അവസാനമായപ്പോള്‍ കണ്ടത് രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തിലുള്ള, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ ഘടകങ്ങളുടെ ഭാഗത്ത്‌നിന്ന് കുറഞ്ഞുവരുന്നതാണ്. 2018ന്റെ ഒടുവില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ചില നേതാക്കള്‍ ‘അയോധ്യ ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല’ എന്നുപോലും പറയുന്നത് കേള്‍ക്കാനിടയായി. 2014 മുതല്‍ 2018 അവസാനം വരെയുള്ള മോദി- അമിത്ഷാമാരുടെയും സംഘ്പരിവാര്‍ നേതൃത്വത്തിന്റെയും പ്രസ്താവനകളും പരാമര്‍ശങ്ങളും അവരുടെ തന്നെ വിവിധ കൂടിയാലോചനാ സഭകളുടേതായി പുറത്തുവന്ന അഭിപ്രായങ്ങളും ശ്രദ്ധിച്ചാല്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഒന്ന്: വികസനത്തെ മുന്‍നിര്‍ത്തിയും പുരോഗതിയുമായി ബന്ധപ്പെട്ട അവകാശ വാദങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ ജനതയെ സമീപിക്കാമെന്ന ആലോചന അവര്‍ക്കിടയില്‍ ഇടക്കിടെ ഉടലെടുക്കുകയും പിന്നീടതില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുന്നു. രണ്ട്: വര്‍ഗീയതയെ ആശ്രയിക്കുന്നതിലും ഇടക്ക് ആലോചനകള്‍ ശക്തിപ്പെടുകയും പിന്നീട് ആലോചനകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരികയും ചെയ്യുന്നു. 2018 ന്റെ അവസാനത്തിലെത്തിയപ്പോള്‍ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്വീകരിക്കാവുന്ന പ്രചാരണ ഉപാധിയെന്ത് എന്നതിനെ സംബന്ധിച്ച് സംഘ്പരിവാര രാഷ്ട്രീയ നേതൃത്വം തീര്‍ത്തും അവ്യക്തതയില്‍ അകപ്പെട്ട് നിശബ്ദരായതാണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ഉയര്‍ന്നുവന്ന റഫാല്‍ അഴിമതി ആരോപണങ്ങളും മൂന്ന് പ്രധാന സംസ്ഥാനങ്ങളിലെയും പല ഉപതെരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളുമെല്ലാം സംഘ്പരിവാര രാഷ്ട്രീയ നേതൃത്വത്തെ വല്ലാത്തൊരു അനിശ്ചിതത്വത്തിലും മ്ലാനതയിലും അതിലുപരി കനത്ത പരാജയ ഭീതികളിലും അകപ്പെടുത്തുകയുണ്ടായി.
പൊതു തെരഞ്ഞെടുപ്പിന് നേരിടാനുള്ള ആത്മവിശ്വാസം സംഘ്പരിവാര നേതൃത്വത്തിന് തീര്‍ത്തും നഷ്ടപ്പെടുത്തുന്നതായിരുന്നു റഫാല്‍ അഴിമതി ആരോപണങ്ങള്‍. അഴിമതിയെക്കുറിച്ച് പുറത്തുവന്നത് വളരെ പ്രാഥമിക സ്വഭാവങ്ങള്‍ ഉള്ള ചില വിവരങ്ങളായിരുന്നിട്ടും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും ബി.ജെ.പി-എന്‍.ഡി.എ പ്രതിനിധികളുടെ ശരീര-സംസാര ഭാഷകളില്‍ വ്യക്തിത്വ ശൈഥില്യത്തിന്റെയും ആത്മവിശ്വാസ രാഹിത്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടമായ വര്‍ഷമാണ് 2018. ഈ വര്‍ഷം തന്നെയാണ്, റഫാല്‍ ആരോപണങ്ങളുടെ മൂര്‍ധന്യത്തില്‍, എന്‍.ഡി.എ ഘടക കക്ഷികളില്‍ ചിലത് സഖ്യത്തില്‍നിന്ന് പിന്മാറുന്നതും ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് നീങ്ങിത്തുടങ്ങുന്നതും. ‘മോദിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല’ എന്ന ധാരണ ബി.ജെ.പിക്കകത്തുതന്നെ ശക്തി പ്രാപിക്കുകയുണ്ടായി. യശ്വന്ത് നില്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ ബി.ജെ.പി വിമതര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടുതല്‍ അടുത്തുനിന്ന് സഹകരിച്ച വര്‍ഷമാണ് 2018. അരുണ്‍ ഷൂറിയെപ്പോലെ ഒരു കാലംവരെയും ബി.ജെ.പി രാഷ്ട്രീയത്തിന്റെ സ്തുതിപാഠകരായിരുന്നവര്‍ അവരുടെ വിമര്‍ശനങ്ങള്‍ കടുപ്പിച്ചു രംഗത്ത് വന്നതും 2018ലായിരുന്നു. സംഘ്പരിവാറിനകത്ത് നിന്നുതന്നെ ‘മോദിയിതര ഓപ്ഷനുകള്‍’ക്കായുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും ആസ്ഥാനത്തേക്ക് കത്തെഴുതുകയും, ‘മോദിക്കു പകരം മറ്റൊരാളെ കണ്ടെത്താനായിട്ടില്ലെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനാവില്ല’ എന്നുള്ള അവരുടെ ആശങ്ക ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. മോദി-അമിത്ഷാ അച്ചുതണ്ട് രാഷ്ട്രീയത്തിനെതിരെ പരിവാറിന്റെ മാതൃസ്വരൂപമായ ആര്‍.എസ്.എസില്‍ നിന്നുതന്നെ നീക്കങ്ങള്‍ വരാന്‍പോകുന്നു എന്ന ഊഹം ബി. ജെ.പി നേതാക്കള്‍ക്കിടയില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. തിരസ്‌കൃതരും ബഹിഷ്‌കൃതരും നിശബ്ദതക്കകപ്പെട്ടവരുമായ ബി.ജെ.പി നേതാക്കളുടെയും മോദിയില്‍നിന്ന് വ്യക്തിപരമായി അകന്നുമാറി മുന്നോട്ട് പോകുന്ന വി.എച്ച്.പി നേതാവ് പ്രവീണ്‍ഭായ് തൊഗാഡിയയെപ്പോലുള്ള ഉന്നതരുടെയും ശബ്ദങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം പരിഗണന കല്‍പിച്ചുതുടങ്ങാന്‍ പോകുകയാണ് എന്നൊരു പ്രതീതിയും ഇതിനകം രൂപപ്പെടുകയുണ്ടായി. മോദി ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന, സൂത്രധാരന്മാരും ബുദ്ധിയുപദേശകരുമായ, വൃത്തത്തിനകത്ത് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കനത്തു തുടങ്ങുകയും പരാജയത്തിന്റെ കാര്‍മേഘങ്ങള്‍ ബി.ജെ.പി ആസ്ഥാനത്തിനു മുകളില്‍ വട്ടമിട്ടു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു. (തുടരും)

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending