Connect with us

Culture

ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. ഞാനിപ്പോഴും കോണ്‍ഗ്രസിലാണെന്ന് അല്‍പഷ് താക്കൂര്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അല്‍പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിലേക്കാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത്.

കോണ്‍ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് അല്‍പേഷ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്‍പേഷ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിനന്ത രൂക്ഷമായതിനിടെയാണ്, കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം അല്‍പേഷ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.

പത്താന്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റോ, ഗുജറാത്ത് മന്ത്രിസഭയില്‍ സ്ഥാനമോ ആണ് ബിജെപി അല്‍പേഷിന് നല്‍കിയ ഓഫര്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതല്ലെങ്കില്‍ താക്കൂറിന്റെ ഭാര്യ കിരണിനെ പത്താന്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാം എന്ന വാഗ്ദാനവും അല്‍പേഷിന് മുന്നില്‍ ബിജെപി വെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ ഓബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍. 2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ രാധന്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയിലെത്തിയത്.

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

kerala

പ്രകടനം റോഡിലൂടെയല്ലാതെ മലയില്‍ പോയി നടത്താന്‍ പറ്റില്ലല്ലോ; റോഡില്‍ വേദി കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ. വിജയരാഘവന്‍

പ്രകടനം റോഡിലൂടെ നടത്താൻ പറ്റില്ലെന്ന് പറഞ്ഞാൽ മലയിൽ പോയി പ്രകടനം നടത്താൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

Published

on

സിപിഎം ഏരിയാ സമ്മേളനത്തിന് റോഡിൽ വേദി കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. സിപിഎം സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്ത കുറേ ആളുകളുണ്ട്. പ്രകടനം റോഡിലൂടെ നടത്താൻ പറ്റില്ലെന്ന് പറഞ്ഞാൽ മലയിൽ പോയി പ്രകടനം നടത്താൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ പാർലമെന്റ് ശത കോടീശ്വരൻമാർ കൈവശപ്പെടുത്തി. തങ്ങൾക്ക് സമരം ചെയ്യാൻ ഈ തെരുവെങ്കിലും വിട്ടുതരൂ എന്നാണ് അഭ്യർഥിക്കുന്നത്. ലോകത്ത് മുഴുവൻ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കാറുണ്ട്.

അമേരിക്കയിലും യൂറോപ്പിലും സമരം നടക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് ഫ്രാൻസിൽ ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷി കമ്മ്യൂണിസ്റ്റുകാരാണെന്നും വിജയരാഘവൻ പറഞ്ഞു.

Continue Reading

kerala

കാർ കൊക്കയിലേക്ക്‌ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.

Published

on

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

Continue Reading

Trending