Connect with us

Culture

റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍

Published

on

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിക്കേസില്‍ വീണ്ടും മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. രേഖകളുടെ ഫോട്ടോകോപ്പി മോഷണം പോയി എന്നാണ് കോടതിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ രഹസ്യ രേഖകള്‍ ആയി കണക്കാക്കുന്നവയുടെ പകര്‍പ്പുകള്‍ ഉപയോഗിച്ചുവെന്നാണ് കോടതിയെ അറിയിച്ചതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ മോഷണം പോയെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇത് വന്‍ വിവാദത്തിന് കാരണമായിരുന്നു. അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കളവ് പറയുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രേഖകള്‍ മോഷണം പോയെന്ന നിലപാട് വിവാദമായ സാഹചര്യത്തിലാണ് അറ്റോര്‍ണി ജനറല്‍ നിലപാട് തിരുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജി സുധാകരനെ വീണ്ടും തഴഞ്ഞ് സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനം വീടിനടുത്തായിട്ടും ക്ഷണമില്ല

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു.

Published

on

സിപിഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി.

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിർന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചർച്ചയായിരിക്കുകയാണ്.

28 വര്‍ഷം മുമ്പ് സിപിഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെയാണെന്ന് നേരത്തെ ജി സുധാകരന്‍ ആരോപിച്ചിരുന്നു. ഏറ്റവും ഒടുവിൽ സിപിഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ ഉയർത്തിയ ഈ വെളിപ്പെടുത്തലും ചർച്ചയായിരുന്നു.

Continue Reading

kerala

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.

Published

on

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 5.45നാണ് അപകടമുണ്ടായത്. തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാജേഷ് ഭാര്യ ദീപ മക്കള്‍ മീനാക്ഷി, മീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂർ എടുത്താണ് തകർന്നുവീണ കോൺ​ഗ്രീറ്റ് പാളികൾ മാറ്റി വീടിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി വന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Film

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്‌തു.

Published

on

നടി സമാന്ത റൂത്ത് പ്രഭുവിൻ്റെ അച്ഛൻ ജോസഫ് പ്രഭു അന്തരിച്ചു. ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സമാന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു.

പ്രൊഫഷണൽ തിരക്കുകൾ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നൽകിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയിൽ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.

അടുത്തിടെ, സമാന്ത തൻ്റെ പിതാവായ ജോസഫ് പ്രഭുവുമായുള്ള ബന്ധത്തെക്കുറിച്ചും അത് തൻ്റെ ആത്മാഭിമാന ബോധത്തെ എങ്ങനെ ബാധിച്ചുവെന്നും തുറന്നുപറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, അത് തൻ്റെ വ്യക്തിപരമായ യാത്രയെ എങ്ങനെ സ്വാധീനിച്ചുവെന്നും നടി പങ്കിട്ടിരുന്നു.

2021 ഒക്ടോബറിൽ സമാന്ത റൂത്ത് പ്രഭുവിൻ്റെയും നാഗ ചൈതന്യയുടെയും വിവാഹംബന്ധം അവസാനിച്ചതിന് ശേഷം, ഏകദേശം ഒരു വർഷത്തിന് ശേഷം, ജോസഫ് പ്രഭു മകളുടെ വിവാഹ ചിത്രങ്ങൾ പങ്കിടാനും കഴിഞ്ഞകാലത്തെക്കുറിച്ച് രേഖപ്പെടുത്താനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അവരുടെ വേർപിരിയലുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെയധികം സമയമെടുത്തുവെന്നും ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Continue Reading

Trending