Connect with us

Video Stories

വഴിയിൽ കെട്ടിയ ചെണ്ടയാണോ  ശരീഅത്ത്..!?

Published

on

ബശീർ ഫൈസി ദേശമംഗലം

പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു  പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ?
അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?

യഥാർത്ഥത്തിൽ തോന്നുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല ത്വലാഖ്.
അന്ധൻ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവർക്കാണ് പിഴച്ചത്.

യോജിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാൻ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കിൽ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമിൽ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല. സ്വാഭാവികമായും ഭാര്യയിൽ അത് വീണ്ടു വിചാരം ഉണ്ടാക്കും.  അവിടെ സെക്സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടൽ തീർച്ചയായും മനുഷ്യനെ വേദനിപ്പിക്കും.

ആ പരീക്ഷണത്തിലും അവൾ നേരെയാകുന്നില്ലങ്കിൽ അവളെ വേദനിക്കാത്ത രൂപത്തിൽ പ്രഹരിക്കണം. അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ദനമല്ല;അങ്ങിനെയായിരുന്നുവെങ്കിൽ വേദനിപ്പിക്കാത്ത രൂപത്തിൽ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല. തന്റെ ഭർത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി എന്നത് ഒരു സ്നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവൾ നേരെയാകാൻ അത് മതിയാകും.

എന്നിട്ടും അവൾ ശരിയാകുന്നില്ലെങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.
രണ്ടു ഭാഗത്തു നിന്നും നീതിമാൻമാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം. അവർ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കണം: “അല്ലാഹുവെ ഈ വിഷയത്തിൽ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ” അവർ ഇറങ്ങുമ്പോൾ തന്നെ ‘ത്വലാഖ് ചൊല്ലിയാൽ സ്വത്തു കാര്യത്തിൽ പക്ഷം നിൽക്കണം’എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്. ‘ഈ ദമ്പതികൾ ഒന്നിച്ചു പോകാൻ അള്ളാഹു സഹായിക്കണം’എന്ന സദ്‌വിചാരത്തോടെയാണ്.

ചർച്ചകൾ നടന്നു, ഒന്നിച്ചു പോകാൻ ഒരിക്കലും സാധ്യമല്ലെന്നു വ്യക്തമായി. എന്നാലും മുത്വലാഖ്‌
ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്‌. അവർ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ. അവിടെയും അവർ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.

ഒന്നും രണ്ടും ചൊല്ലിയാൽ അവർക്കിടയിൽ രഞ്ജിപ്പു ഉണ്ടാവുകയാണേൽ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാൻ കഴിയും. രണ്ടു മൊഴി ചൊല്ലിയാൽ ദീക്ഷാ കാലത്തിനു ശേഷമാണെങ്കിൽ അവർക്കു യോജിച്ചു പോകാൻ തോന്നുകയാണേൽ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം. മൂന്നും ചൊല്ലിയാൽ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ. അവളെ മറ്റൊരാൾ വിവാഹം ചെയ്ത് അയാൾ വിവാഹം മോചനം ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ കഴിയൂ. തത്വത്തിൽ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാൻ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.

അനുവദനീയമായതിൽ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോൾ അർശ് പോലും വിറ കൊള്ളും. ഈ വചനങ്ങൾ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.

പുരുഷന് മാത്രമല്ല ന്യായമായ കാര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീക്ക്‌ ഭർത്താവിൽ നിന്ന് ത്വലാഖ് ആവശ്യപ്പെടാം അല്ലങ്കിൽ സ്ത്രീക്ക് ഭർത്താവുമായി പിരിയാൻ ശരീഅത്ത് കാരണങ്ങൾ ഉണ്ടായാൽ അവൾക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി പിരിയാൻ അനുവാദമുണ്ട്.

മുത്തലാഖ് ചൊല്ലി വിവാഹം പേർപിരിച്ചയാൾക് 3 വർഷം തടവ് ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുളത്. അതെ സമയം ജീവനാംശം കൊടുക്കണമെന്ന് പറയുന്നുമുണ്ട്. ജയിലിൽ കിടക്കുന്നയാൾ എങ്ങിനെ അത് കൊടുക്കുമെന്ന ചോദ്യത്തിന് ബില്ല് കൊണ്ടുവന്നവർക്ക് മറുപടിയില്ല. മാത്രമല്ല കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടി വർഷങ്ങൾ അലയേണ്ടിയും വരും. ഒരു പുനർ വിവാഹം പോലും പെട്ടന്ന് സാധ്യമല്ലാത്ത വിധം ഇത് സ്ത്രീകളെ ദ്രോഹിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുക.

തീർച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്. അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളിൽ സംഭവിക്കേണ്ടതുണ്ട്. ശത്രുക്കൾക്കു നാം വടി കൊടുക്കുന്നുണ്ട് എന്നർത്ഥം.

ഇവ്വിധമാണ് മത നിയമങ്ങൾ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വിധികളും അന്ധൻ ആനയെ കണ്ടപോലെയാണ്. വഴിയിൽ കെട്ടിയ ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!?

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending