Connect with us

Culture

വെറുപ്പിനെ സ്‌നേഹം കൊണ്ട്; ബി.ജെ.പിയെ പ്രതിപക്ഷ ബഹുമാനം പഠിപ്പിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഫാസിസ്റ്റ് മനോഭാവത്തിന് ജനാധിപത്യ മര്യാദയിലൂടെ മറുപടി നല്‍കിയ രാഹുല്‍ ഗാന്ധിയുടെ നിലപാട് ചര്‍ച്ചയാകുന്നു. എതിരാളികളെ പുച്ഛിച്ചും അവഗണിച്ചും വെറുപ്പിന്റെ തത്വശാസ്ത്രം പരത്തുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ മര്യാദയുടെ പുതിയ പാഠം പകര്‍ന്നു രാഹുലിന്റെ കോണ്‍ഗ്രസ്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയാണ് രാഹുല്‍ താരമായത്. മുന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പിച്ച രാഹുല്‍ അവരെ വെറും കാഴ്ച്ചക്കാരായി നിര്‍ത്താതെ വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി. പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കെ ആറാമത്തെ വരിയിലെ കാഴ്ചക്കാരനായി റിപ്പബ്ലിക്ദിന പരേഡില്‍ തന്നെ ഒതുക്കിയ കേന്ദ്രസര്‍ക്കാരിനോടും ബി.ജെ.പിയോടും രാഹുലിന്റെ മികച്ച പ്രതികരണം കൂടിയായി ഇത്.

ബി ജെ പിയില്‍നിന്ന് തങ്ങള്‍ നേരിട്ട പരിഹാസം അതേ നാണയത്തില്‍ തിരിച്ച് നല്‍കാതെ പുതിയ പാഠം പകര്‍ന്ന് നല്‍കുകയും ഒപ്പം കോണ്‍ഗ്രസിന് ഇനിയും ബാല്യമുണ്ടെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിക്കുകയുമാണ് രാഹുലിന്‍റെ നേതൃത്വം.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ഒരുമിച്ചാണ് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ്‌സിങ് ചൗഹാനെ അഭിസംബോധന ചെയ്യാനെത്തിയത്. ചടങ്ങു തുടങ്ങുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിനു കൈകൊടുത്തു സ്വീകരിച്ചു. മുഖ്യമന്ത്രി കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം കൈ ചേര്‍ത്തുപിടിച്ചു പൊക്കി ഫോട്ടോക്കും പോസ് ചെയ്താണ് ചൗഹാന്‍ മടങ്ങിയത്.

അണികള്‍ നിറഞ്ഞ കയ്യടിയും നല്‍കി. ഛത്തീസ്ഗഡിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി രമണ്‍ സിങ്ങിനു കൈകൊടുത്താണ് രാഹുല്‍ സംസാരിച്ചത്. മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി രമണ്‍ സിങ്ങിനെ വേദിയില്‍ വെച്ച് നിയുക്ത മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ബാഗെല്‍ ആശ്ലേഷിക്കുക കൂടി ചെയ്തു. വിജയത്തിനുചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. തങ്ങളുടെ പല നല്ല പദ്ധതികളും അവര്‍ ഉപേക്ഷിച്ചെങ്കിലും ബിജെപി തുടങ്ങിവെച്ച ഗുണപരമായ പദ്ധതികള്‍ തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതും പ്രതിപക്ഷ ബഹുമാനത്തിന്റെ ഉത്തമ മാതൃകയായി.

രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജയെ ചുംബിക്കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ചിത്രങ്ങളും ചര്‍ച്ചയായി. രാഹുല്‍, വസുന്ധര രാജെയെയും അവര്‍ അശോക് ഗലോട്ടിനെയും അഭിസംബോധന ചെയ്തത് മോദി-അമിത്ഷാ കൂട്ടുകെട്ട് ഇതുവരെ പിന്തുടര്‍ന്ന പ്രതിപക്ഷ ഇകഴ്ത്തലുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ബി ജെ പി തുടങ്ങിവച്ച നല്ല പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗലോട്ട് പറഞ്ഞത്.

പ്രതിപക്ഷമായ കോണ്‍ഗ്രസിനെ രാജ്യത്തിനകത്തും പുറത്തും പരിഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ബി ജെ പിയ്ക്ക് ഇത് പുതിയ പാഠമാകും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ബി ജെ പി, തങ്ങള്‍ക്ക് നല്‍കാത്ത ബഹുമാനമാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തിരിച്ച് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending