Connect with us

Culture

രാഹുൽ പ്രതീക്ഷയുടെ ഐക്കൺ ആകുന്നത്..

Published

on

ബഷീര്‍ ഫൈസി ദേശമംഗലം

ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം
പകർന്ന് നൽകിയ ഒരു ഗരിമയിൽ
അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ
സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന്
തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു.

പക്ഷെ തികച്ചും വേറിട്ട വഴി തന്നെയാണ് രാഹുൽ തുറക്കാൻ ശ്രമിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചാരം ചെയ്തു,
കുടിലുകളിൽ അന്തിയുറങ്ങി,
മുക്കുവക്കുടിലുകളിൽ നിന്നു ഭക്ഷണം കഴിച്ചു.
അയാൾ ചില സന്ദേശങ്ങൾ പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അതിലെ ആത്മാർത്ഥത എത്രയാണെന്ന് അളക്കാൻ തൽക്കാലം രാഷ്ട്രീയ വിലയിരുത്തൽ അല്ല ഇതു.

പക്ഷെ ആ മനുഷ്യൻ അങ്ങിനെ
അരികു ജീവിതങ്ങളെ ചേർത്തു പിടിക്കാൻ ഒരു അടയാളമെങ്കിലും ആകുന്നു എന്നത് ഇരുട്ടിലേ വെള്ളെക്കീറു തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ആണ് സമീപകാലത്ത്
ഫലം കിട്ടിയതെങ്കിലും അദ്ദേഹത്തിന്റെ
ആ പുതിയ വഴി വെട്ടലിന്റെ ഫലം ഇന്ത്യ ഇനിയാണ് കാണുക എന്നു തോന്നുന്നു.

ഗോസ്സാമികൾ വാഴുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അവിടത്തെ പൗരന്മാർ വെറും പ്രചകൾ മാത്രമാണ്.
ഒരു പഞ്ചായത്തു മെമ്പർ പോലും സർവ്വാധികാരി ആകുന്ന സാമൂഹ്യ മനശാസ്ത്രമാണ് ആ നാട്ടു മനസ്സുകളെ ഭരിക്കുന്നത്..
അവിടെയാണ് കരിമ്പൂച്ചകളുടെ അകമ്പടിയിൽ മാത്രം കാണേണ്ടിയിരുന്ന ഒരാളെ വിയർത്തൊലിച്ചു
ഗ്രാമീണ മണ്പാതകളിൽ അവർ കണ്ടത്..
പരിഹാസം ഏറെ ഏറ്റു വാങ്ങുന്നുണ്ട് രാഹുൽ
മുമ്പും ഇപ്പോഴും..

പക്ഷെ,
അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ,
ഉച്ചസ്ഥായിലല്ലാതെ,
പതിഞ്ഞു വീഴുന്ന ശബ്ദത്തിൽ
അയാൾ പുതിയ ഒരു ഇന്ത്യ സ്വപ്‌നം കാണുന്ന പോലെ..
ഫാഷിസം അയാളെ തുടർച്ചയായി
‘അമൂൽ ബേബി’ എന്നു വിളിച്ചു കൊണ്ടേയിരുന്നു..
അതേറ്റു പിടിക്കാൻ ചിലരെങ്കികും
കൂട്ടു കൂടുന്നു എന്നതു എത്രമേൽ
അപകടകരമാണ് എന്നവർ മനസ്സിലാക്കിയിട്ടില്ല.

രാഹുൽ അലാവുദ്ധീൻറെ അത്ഭുത വിളക്കുമായി ഇന്ത്യയെ ശോഭനമാക്കും
എന്ന മൗഢ്യമൊന്നും വേണ്ട.
പക്ഷെ,
ഫാഷിസം രണാൽസുകതയുടെ
രുതിര നൃത്തം ചവിട്ടുമ്പോൾ
ഒരു പ്രതീക്ഷയാണ്‌ ഈ ചെറുപ്പക്കാരൻ..!
ആ പ്രതീക്ഷയിലെങ്കിലും ജീവിതത്തിന്റെ വസന്ത പുലരികൾ രാജ്യത്തെ പൗരൻ സ്വപ്‌നം കണ്ടോട്ടെ..

കോണ്ഗ്രസിന് മുൻകാലത്ത്
തെറ്റു പറ്റിയിട്ടുണ്ട്.
ശെരിയാണ്.
പക്ഷെ തെറ്റിന്റെ ഭാണ്ഡം ഇനിയും
ആ പുറത്തേക്കു വീണ്ടും വീണ്ടും ചാർത്തി കൊടുത്തു അവസാന പ്രതീക്ഷയും നശിപ്പിക്കരുത്..
അല്ലങ്കിൽ നിങ്ങൾ ഇതിലും ഉൽകൃഷ്ടമായ പ്രായോഗികമായ ഒരു ബദൽ നിർദേശിക്കൂ.

മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം,
രാഹുൽ ശരീരം കൊണ്ടു മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും വളരുന്നു എന്ന പ്രതീക്ഷയുടെ സന്തോഷം തന്നെയാണ്.

ഒട്ടും വൈകരികാവേശം കൊണ്ടു
സമഗ്രത നഷ്ടപ്പെടാതെ,
എന്നാൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഫാഷിസത്തിനെതിരെ പാർലമെന്റിൽ കാരഘോഷങ്ങളുടെ അലമലകൾക്കിടയിലൂടെ ആ പ്രസംഗം പെയ്തിറങ്ങിയത്..!!

അന്ന് പാർലമെന്റിൽ മോദിയുടെ ചെവിയിൽ മൊഴിഞ്ഞ വാക്കുണ്ടല്ലോ
അതാണ് രാഹുൽ എന്ന മനുഷ്യനിൽ പുതിയ ഇന്ത്യ കാണുന്ന സ്വപ്നം.
“പ്രധാനമന്ത്രിജി,
നിങ്ങൾ എന്നെ പപ്പു മോൻ എന്നു വിളിച്ചു പരിഹസിച്ചോളൂ,
പക്ഷെ ഞാൻ ഉയർത്തുന്ന സന്ദേശങ്ങൾ നിങ്ങൾ ചെറുതായി കാണരുത്,
അതിനോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്.
ഞാൻ ഇത്ര നേരം ഇവിടെ നിന്നു താങ്കളെ വിമർശിച്ചു.
എനിക് താങ്കളെ വ്യക്തിപരമായി വിരോധമൊന്നുമില്ല.
ആശയങ്ങളോടും,നിലപാടുകളോടുമാണ്‌ എന്റെ വിയോചിപ്പു..!!”

അതെ രാഹുൽ എന്ന ഈ പച്ച മനുഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഐക്കൺ
തന്നെയാണ്.
ഇന്നത്തെ പ്രഭാതം തരുന്ന ചെറിയ വാർത്തകൾ വലിയ പ്രതീക്ഷയാണ്
ജനാധിപത്യ വിശ്വാസികൾക്ക്.
രാഷ്ട്രീയ ഭേദമന്യേ..!!

സാമ്പത്തിക തകർച്ചയുടെയും,
അക്രമാസക്തമാകുന്ന
നയ- നിലപാടുകളുടെയും കാരണക്കാരായ ഒരു ഗവണ്മെന്റിന് എതിരായി
തീവ്രമാകുന്ന ചെറുത്തു നിൽപ്പുകളുടെ
കൊടി പറത്താൻ,
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അധിപത്യത്തെ വെല്ലു വിളിക്കാൻ ഈ ചെറുപ്പക്കാരനിൽ നമ്മുക് പ്രതീക്ഷയുടെ കപ്പൽ പണിയാം..

ഏറ്റവും മികച്ചത് എന്നത് കൊണ്ടല്ല,
ഇൻഡ്യയിൽ സാധ്യമായതിൽ മികച്ചത് എന്നത് കൊണ്ട് കോണ്ഗ്രസിനെ മുന്നിൽ നിർത്തി പട നയിക്കാൻ ഇദ്ദേഹത്തിനു കരുത്തു പകരാൻ ജനാധിപത്യ ഇന്ത്യ മുന്നോട്ട് വരണം..

രക്ത പുഷ്പം പോലെ വെടിയേറ്റു വീണ തന്റെ വല്യമ്മയുടെ ശോണിമ പടർന്ന ഓർമ്മകൾ ഹൃദയത്തിൽ രക്ത നക്ഷത്രം പോലെ തെളിയുന്ന,
തന്റെ പിതാവിന്റെ ചിന്നിച്ചിതറിയ
മൃത ദേഹത്തിനു മുന്നിൽ നിന്നു വിതുമ്പിയ ആ പഴയ രാഹുൽ
ഇന്ന് പക്ഷെ നമ്മുടെ പ്രതീക്ഷയോളം വളർന്നിട്ടുണ്ട്..
വരാനിരിക്കുന്ന പുലരികൾ അതിന് മറുപടി പറയട്ടെ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending