Connect with us

Culture

നിപ്പ പിടിച്ചുലച്ച നാളുകള്‍; ഫോട്ടോകളിലൂടെ

Published

on

സി.കെ തന്‍സീര്‍

കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ് പരത്തുന്ന അപൂര്‍വരോഗം കേരളത്തെ പിടിച്ചുലച്ച് കടന്നുപോയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗം ബാധിച്ച് 17 പേര്‍ മരിച്ചു. വൈറസ് ബാധ മൂലമുണ്ടാവുന്ന പനിയും മറ്റ് അസുഖങ്ങളും പെട്ടെന്ന് തിരിച്ചറിയാനും രോഗപ്രതിരോധം ശക്തമാക്കാനും സാധിച്ചതിനാല്‍ നിപ്പയെ എളുപ്പം പിടിച്ചുകെട്ടാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട എന്ന ഗ്രാമത്തിലാണ് നിപ്പയുടെ വിഷവിത്തുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സൂപ്പിക്കട വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാബിത്ത് ആണ് രോഗത്തിന്റെ ആദ്യ ഇര. സാധാരണപനിയുമായി ചികിത്സ തേടിയ സാബിത്തിന് അപൂര്‍വരോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ചികിത്സിയിലായിരുന്ന സാബിത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. സാബിത്തിന്റെ സഹോദരന്‍ മുഹമ്മദ് സ്വാലിഹും ഇതേ രോഗം മൂലം മരണമടഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് ഉണര്‍ന്നത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു സ്വാലിഹിന്റെ മരണം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ജില്ലാ ‘രണകൂടവും സജീവമായി രംഗത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

കേരളം പൊതുവെയും കോഴിക്കോട് പ്രത്യേകിച്ചും ആശങ്കയുടെ മുള്‍മുനയില്‍ നിന്ന നാളുകളായിരുന്നു അത്. പൊതുസ്ഥലങ്ങളിലും ആസ്പത്രിയിലും മാത്രമല്ല, ജോലിസ്ഥലങ്ങളിലെല്ലാം മാസ്‌ക് ധരിക്കുന്നത് പതിവായിരുന്നു. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സാബിത്തിനെ ചികിത്സിച്ച നഴ്‌സ് ലിനി രോഗം ബാധിച്ച് മരിച്ചത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.
മരണമടഞ്ഞ മൂസയുടെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തില്‍ അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് മറവ് ചെയ്തത്. ജില്ലാ ‘രണകൂടവും കോര്‍പറേഷന്‍ ആരോഗ്യവി’ാഗവും ഇതിനായുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ആസ്പത്രികളില്‍ ചികിത്സ തേടുന്നവരും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആരോഗ്യകേന്ദ്രങ്ങളില്‍ രോഗികളും ബന്ധുക്കളും എത്താതായതും വാര്‍ത്തയായിരുന്നു. മരിച്ച ലിനിയുടെ ഓര്‍മകള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പേരാമ്പ്രയിലും കോഴിക്കോട്ടും വിവിധ ചടങ്ങുകള്‍ നടക്കുകയുണ്ടായി. ജൂണ്‍ പകുതിയോടെ നിപ്പ തീര്‍ത്തും നിയന്ത്രണവിധേയമായി.

നിപ്പയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ അജന്യക്ക് പറയാനുള്ളത്. പത്തൊമ്പതുകാരിയായ അജന്യ തൊഴില്‍ പരിശീലനത്തിന്റെ ‘ാഗമായി മിക്കവാറും മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. ഏപ്രില്‍ 30 മുതല്‍ മേയ് അഞ്ചുവരെയായിരുന്നു അജന്യയുടെ പരിശീലനകാലം. ഇതേസമയമാണ് നിപ്പ ബാധിച്ച രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച അജന്യ ഒരുമാസത്തോളം ചികിത്സയിലായിരുന്നു. ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും കൈമുതലാക്കിയ അജന്യ ഒടുവില്‍ നിപ്പയെ പരാജയപ്പെടുത്തി. പഠനം തുടര്‍ന്ന അജന്യ പരീക്ഷ എഴുതി. നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പയെ കുടിയിറക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ ജാഗ്രതയിലായിരുന്നു. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കാനും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടും മോചനം സാധ്യമായതിലും ഉള്ള ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ഇന്ന് അജന്യ.

People wearing protective gear carry the body of a victim who succumbed to Nipah virus infection to the grave in Kozhikode, Kerala, India .(May 24, 2018. )

Relatives wearing masks attend the funeral of a victim, who lost his battle against the brain-damaging Nipah virus, at a burial ground in Kozhikode, in the southern Indian state of Kerala, India,( May 24, 2018. )

Doctors and relatives, wearing protective gear transfer the body of Valachuketty Moosa, 62, who succumbed to Nipah virus infection to his grave for burial at Kannam Parambu Masjid cemetery in Kozhikode. The body was buried in a 10-ft-deep tomb. Moosa’s two sons and sister-in-law had died of the same infection.Kerala, India (May 24 2018)

People wearing protective gear bury the body of a victim who succumbed to Nipah virus infection in Kozhikode.Kerala, India (May 24 2018)

People wear masks as they wait outside a casualty ward at a hospital in Kozhikode in the southern state of Kerala, India.( May 28, 2018)

People wearing masks to prevent the transmission of Nipah virus, waits outside of the food distribution centre near Medical College, Kozhikode, Kerala, India.May 28, 2018

A near-deserted Medical College Hospital in Kozhikode. People kept a distance from the medical college fearing transmission of Nipah virus. The Medical College Hospital treated 200 patients during the outbreak of Nipah compared to its usual volume of 3,000 a day. Kerela, India. May 28, 2018

Siddardh, the son of nurse Lini who succumbed to Nipah virus, and Lini’s sister Ligi close to the photo of Lini in the photo exhibition held by the state government to honour those who fought against the Nipah virus. Lini was infected when she was taking care of the infected people.(July,1, 2018)

Ajanya, a student at Government Nursing College, the first patient who recovered from the Nipah Virus that affected areas of Kozhikode and Malappuram districts, Kerala, India. 19-year-old girl Ajanya spent more than one month at the isolation ward of the Kozhikode Medical College Hospital. Ajanya was posted at Medical College Hospital from April 30 to May 5, 2018 as part of her training and moreover this was the same time the first Nipah victim was admitted at the hospital for treatment. She was in the team that treated the first victim of the Nipah virus in the hospital. After recovering, Ajanya continued to study and, now she is writing the examination. November 7 2018

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Trending