Connect with us

More

കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം: സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി:  കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് വ്യക്തമാക്കി.

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയെ സമീപിക്കേണ്ടതിനാല്‍ വിധിക്ക് സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.

തന്നെ പരാജയപ്പെടുത്താന്‍ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതി വിധ വന്നിരിക്കുന്നതെന്നും താന്‍ ജയിക്കാന്‍ ആഗ്രഹിച്ചവരല്ല അതിനു പിന്നില്ലെന്നും കെ.എം ഷാജി സംഭവത്തോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വര്‍ഗീയവാദികളുടെ വോട്ടു വേണ്ടെന്നു പറഞ്ഞവനാണ് താനെന്നും അത് കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ലെന്നും വര്‍ഗീയ വാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മരന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

Published

on

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മരന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.

അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

 

 

Continue Reading

More

മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല കവരുകയായിരുന്നു

Published

on

തിരുവല്ല: ഓതറയില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ രണ്ട് പവന്‍ വരുന്ന മാല മോഷ്ടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല കവരുകയായിരുന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തില്‍ നരേന്ദ്രന്‍ നായരുടെ ഭാര്യ രത്‌നമ്മയുടെ മാലയാണ് കവര്‍ന്നത്.

ഇന്ന് രാവിലെ എട്ടരയേടെയായിരുന്നു സംഭവം. വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്ന രത്‌നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ച് ഓടുകയായിരുന്നു. സംഭവം നടന്ന സമയം 80കാരനായ ഭര്‍ത്താവ് നരേന്ദ്രന്‍ നായര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മരുമകള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

More

ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയ സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പരാമര്‍ശം

Published

on

വയനാട്: ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ വനം വകുപ്പിനെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് കലക്ടറും വിഷയത്തില്‍ പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും. കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പരാമര്‍ശം

തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂര്‍ കൊല്ലിമൂലയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെയാണ് ബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്. ഇവരുടെ കുടില്‍ പൊളിച്ചുമാറ്റുകയായിരുന്നു. ഭക്ഷണം പോലും ഇല്ലാതെ രാത്രി മുഴുവന്‍ ആനകള്‍ കടന്നുപോകുന്ന വഴിയില്‍ ഈ കുടുംബങ്ങള്‍ പേടിയോടെ കഴിഞ്ഞത്.

 

Continue Reading

Trending