Connect with us

Sports

ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍. കരുത്തരായ മോഹന്‍ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്‍തളച്ച ആതിഥേയര്‍ക്ക് ലീഗില്‍ മുന്നേറാന്‍ ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ആര്‍തര്‍ കൊവാസിയാണ് ഐ ലീഗില്‍ കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം ക്ലബിനൊപ്പം ചേര്‍ന്ന താരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയുമായുള്ള മത്സരത്തില്‍ ഐവറികോസ്റ്റ് താരത്തെ ഉള്‍പ്പെടുത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, കായികപ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മെയ്ന്‍ ഫോമിലേക്ക് ഉയരാത്തത് ഗോകുലം ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. ആദ്യ ഹോംമാച്ചില്‍ മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ മലയാളി സ്‌ട്രൈക്കര്‍ എസ്. രാജേഷിലും മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജിലുമാണ് കേരള സംഘം പ്രതീക്ഷയര്‍പ്പിക്കുന്നത്. ടീം ഘടനയില്‍ വലിയമാറ്റങ്ങളിലെല്ലാതെയാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. ചെന്നൈയ്‌ക്കെതിരെ ജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജയവും സമനലിലുമായി നാല് പോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. മൂന്ന് മലയാളിതാരങ്ങളാണ് സ്‌ക്വാര്‍ഡിലുള്ളത്. കഴിഞ്ഞ കേരള പ്രീമിയര്‍ലീഗില്‍ ഗോകുലത്തിനായി കളത്തിലിറങ്ങിയ മലപ്പുറം സ്വദേശി മഷ്‌റൂം ഷെരീഫ് ഇത്തവണ ചെന്നൈ നിരയിലാണ്. നാല് സ്പാനിഷ് താരങ്ങളാണ് അയല്‍ക്കാരുടെ സ്‌ക്വാര്‍ഡിലുള്ളത്. ഗോകുലത്തെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുക പ്രയാസകരമാണെന്ന് ചെന്നൈ എഫ്.സി. കോച്ച് അക്ബര്‍ നവാസ് പറഞ്ഞു. ഐലീഗിലെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുന്‍തൂക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

Trending