Connect with us

Video Stories

സി.ബി.ഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവുവിന് സംഘ്പരിവാറുമായി ഉറ്റബന്ധം

Published

on

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാംമാധവിന്റെ ഉറ്റമിത്രമാണ് നാഗേശ്വരറാവു. തെലങ്കാന വാറങ്കല്‍ സ്വദേശിയായ നാഗേശ്വരറാവു സംഘ്പരിവാറുമായി ബന്ധമുള്ള സംഘടനകളില്‍ സജീവമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രങ്ങളെ സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലവും ഹിന്ദുക്കള്‍ക്ക് പ്രതികൂലവുമായ നിയമങ്ങള്‍ റദ്ദാക്കുക, മാംസ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി രാജ്യത്തിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുക തുടങ്ങിയ തീവ്രഹിന്ദു ആവശ്യങ്ങള്‍ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ.

നരേന്ദ്ര മോഡി സര്‍ക്കാരിനുകീഴില്‍ തഴച്ചുവളരുന്ന ഇന്ത്യാഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നാഗേശ്വരറാവുവിന് ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യനായിഡുവുമായും അടുത്ത ബന്ധമുണ്ട്.

സംഘപരിവാര്‍ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴുപേര്‍ ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സിന്’ പിന്നില്‍ നാഗേശ്വരറാവുവിന് വലിയ പങ്കുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സ്’ രൂപീകരണത്തിന്റെ ഭാഗമായി ശ്രീജന്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയിലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആഗസ്ത് 25ന് സംഘടിപ്പിച്ച പരിപാടിയില്‍ നാഗേശ്വരറാവുവും പങ്കെടുത്തു.

ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായ നാഗേശ്വരറാവുവിന് എതിരെ നിരവധി അഴിമതി ആരോപണങ്ങളും നിലവിലുണ്ട്. ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്‌സ് ലിമിറ്റഡിന്റെ ശതകോടികള്‍ വിലമതിക്കുന്ന ചെന്നൈയിലെ ഭൂമി വിജിഎന്‍ ഡെവലപ്പേഴ്‌സ് എന്ന റിയല്‍എസ്‌റ്റേറ്റ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം റാവു ഇടപെട്ട് അട്ടിമറിച്ചതായി തമിഴ് വാര്‍ത്താപോര്‍ട്ടല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് നാഗേശ്വരറാവുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയ്ക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതിന് പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിര്‍ബന്ധിത അവധി എടുക്കാന്‍ സര്‍ക്കാര്‍ അലോക് വര്‍മയോട് നിര്‍ദേശിച്ചത്.

വിവാദമായ റഫേല്‍ ഇടപാടിനെ കുറിച്ചുള്ള പരാതികള്‍ അലോക് വര്‍മയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അസാധാരണ ഉത്തരവിലൂടെ താല്‍ക്കാലിക ഡയറക്ടര്‍ പദവിയില്‍ എത്തിയ നാഗേശ്വരറാവു ആദ്യം ചെയ്ത കാര്യം, അസ്താനയ്ക്ക് എതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിക്കലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending