Connect with us

Culture

അടുത്ത പ്രതിസന്ധി: പുതിയ 500 രൂപയുടെ പ്രിന്റിങ് നിര്‍ത്തിവെച്ചു

Published

on

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിക്കാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. നോട്ടു പ്രതിസന്ധി തീരാന്‍ ആറ് മാസമെടുക്കുമെന്ന വിദഗ്ധാഭിപ്രായം നിലനില്‍ക്കെത്തന്നെയാണ് പുതിയ തടസം കൂടി നേരിട്ടിരിക്കുന്നത്. നാഷികിലെയും ദേവാസിലെയും പ്രിന്റിങ്ങാണ് തടസപ്പെട്ടിരിക്കുന്നത്.

ഇവിടുത്തെ നോട്ട് പ്രിന്റിങ് മൈസൂരുവിലുള്ള പ്രസിലേക്ക് മാറ്റുന്നതായാണ് വിവരം. ആര്‍ബി.ഐക്ക് പുറമെ കേന്ദ്രധനകാര്യമന്ത്രാലയവും പ്രിന്റിങ് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ 500 രൂപ നോട്ടില്‍ വ്യാപക പിശക് വന്നതാണ് പ്രിന്റിങ് മാറ്റത്തിന് കാരണമെന്നാണ് വിവരം. അതേസമയം പ്രിന്റിങ് കപ്പാസിറ്റിക്കും കൂടുതലായുള്ള നോട്ടുകള്‍ ഇവിടെ നിന്ന് അടിക്കുന്നതും പ്രിന്റിങ്ങിനെ ബാധിച്ചിട്ടുണ്ട്.

വ്യക്തമായ പദ്ധതിയില്ലാത്തതാണ് ഇത്തരം അപാകതകള്‍ക്ക് കാരണമെന്ന വിമര്‍ശം ശക്തമാണ്. പുതിയ 500 നോട്ടിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. നോട്ട് പ്രതിസന്ധി തീരാന്‍ 50 ദിവസത്തെ സമയം വേണമെന്ന് മന്‍കി ബാത്തിലും മോദി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രിന്റിങ്ങില്‍ വന്ന പിഴവ് സമയം ഇനിയും വൈകിക്കുമെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ.കെ.എസ്. മണിലാല്‍ അന്തരിച്ചു

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

Published

on

സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.
കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.

Continue Reading

Film

സിനിമ നടൻ ദിലീപ് ശങ്കറിന്റെ മരണം; ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.

Published

on

സിനിമ സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.

മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധന ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണം അറിയാൻ സാധിക്കുകയുള്ളു എന്നാണ് പൊലീസ് പറഞ്ഞത്. ഞായറായഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം ഹോട്ടൽ മുറിയിൽ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

Film

പ്രേക്ഷകർ കണ്ട് മറന്ന സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’: ആസിഫ് അലി 

Published

on

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9ന് തിയറ്റർ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വീകാര്യത നേടിയപ്പോൾ, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലിൽ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.

“രേഖാചിത്രം ഓൾട്ടർനേറ്റീവ് ഹിസ്റ്ററി കാറ്റഗറിയിൽ അതാവാ ആ ജോണറിൽ വരുന്ന സിനിമയാണ്. ഞാനിതിന്റെ സ്ക്രിപ്റ്റ് കേൾക്കുന്നത് ഏതദേശം ഒന്നര വർഷം മുന്നെയാണ്. നമ്മളൊക്കെ കണ്ടു മറന്ന ഒരു സിനിമ, ആ സിനിമയിൽ സംഭവിച്ചു എന്ന രീതിയിലേക്ക് വ്യഖ്യാനിക്കപ്പെടുന്ന ഒരു ക്രൈം. അതിനെ ബേസ് ചെയ്തുകൊണ്ടാണ് ഇതിന്റെ കഥ പോവുന്നത്. സ്ക്രീൻ പ്രേ വായിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഇപ്പൊ ഞാനത് ഏതാണ് സിനിമ എന്ന് പറയാനാഗ്രഹിക്കുന്നില്ല. നമുക്കൊല്ലാം വളരെ ഫെമിലിയറായിട്ടുള്ളൊരു സിനിമയാണ്. അതിലെ പാട്ടുകൾ ഭയങ്കര ഹിറ്റാണ്. എന്റെ ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുള്ളൊരു സിനിമയാണ്. ഇതിനെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്നൊന്നും പറയാൻ പറ്റില്ല. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ, അങ്ങനെ പറയേണ്ടൊരു സിനിമയാണ്. എനിക്ക് ഭയങ്കര പുതുമ തോന്നുന്നൊരു കഥയും ചുറ്റുപാടുമൊക്കെയാണ് സിനിമയുടേത്.” എന്നാണ് ആസിഫ് അലി പറഞ്ഞത്. പോലീസ് ഗെറ്റപ്പിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകൾക്കും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവക്കും ഗംഭീര വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending