Connect with us

Video Stories

കരുത്തിന്റെ ആ ശബ്ദം

Published

on

ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്‌ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്‌ലിംകളില്‍ നിന്ന് ആദ്യ നിയമബിരുദ ധാരികളില്‍പെട്ട ഇംഗ്ലീഷ് ഭാഷയിലെ ഉജ്ജ്വല പ്രഭാഷകനുമായിരുന്ന ബി. പോക്കര്‍ സാഹിബ് ചെയ്ത പ്രസംഗം:
”മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രമേയത്തെ ഞാന്‍ പിന്താങ്ങുന്നു.
”വകുപ്പ് 35ന് യുക്തിസഹവും മിതവുമായ ഭേദഗതിയാണത്. ഇവിടെ ആക്രമിച്ചു കയറിയ ബ്രട്ടീഷുകാര്‍ക്ക് കഴിഞ്ഞ 150 വര്‍ഷക്കാലം ഇന്ത്യ ഭരിക്കാന്‍ സാധിച്ചതിനുള്ള ഒരു കാരണം ഈ രാജ്യത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും അവരവരുടെ വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നതാണ്. വിജയത്തിന്റെ ഒരു രഹസ്യമായിരുന്നു ഇത്. നീതിയോടെ ഭരിക്കാന്‍ ഒരു വിദേശ ഭരണകൂടം പോലും തെരഞ്ഞെടുത്ത മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്.
സര്‍, ഞാന്‍ ചോദിക്കട്ടെ നാമീരാജ്യത്തിന് നേടിയ സ്വാതന്ത്ര്യം വഴി മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിനിയമങ്ങളനുസരിക്കാനുള്ള സ്വാതന്ത്ര്യവും പണയപ്പെടുത്തുകയാണോ നാം ചെയ്യുന്നത്? രാജ്യത്തിന്റെ മുതുകത്തൊട്ടാകെ ഒറ്റ സിവില്‍കോഡ് കെട്ടിവെക്കാന്‍ വേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്?
”സിവില്‍ നടപടിച്ചട്ടങ്ങള്‍ പോലുള്ള നിയമങ്ങളാണ് സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഇപ്പോള്‍ തന്നെ ഒന്നാണ്. ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ആഗ്രഹം ഇതിനെയൊക്കെ കടന്നുചാടി വ്യക്തിനിയമങ്ങളുടെ കാര്യത്തിലും ഒരേക നിയമം അവരുടെ മേല്‍ അടിച്ചേല്‍പിക്കാനാണെങ്കില്‍ ഈ വകുപ്പ് വിഭാവനം ചെയ്യുന്നത് നിഷ്ഠൂരമായി സ്വേച്ഛാധിപത്യമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ വെച്ചുപൊറുപ്പിച്ചു കൂടാത്ത ഒന്നാണിത്. ഈ രാജ്യത്തെ ഒട്ടനവധി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അവരുടെ വികാരം ഞാനിവിടെ രേഖപ്പെടുത്തുകയാണ്.
”ഈ സഭക്ക് അവരുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള അധികാരത്തെ ഭരണഘടനാപരമായ വീക്ഷണത്തിലുടെത്തന്നെ അവര്‍ ചോദ്യം ചെയ്യുന്നു. അവര്‍ ചോദിക്കുന്നു, മതപരമായ അവകാശങ്ങളിലും കര്‍മ്മങ്ങളിലും കൈകടത്താന്‍ ആലോചിക്കുന്ന ഭരണഘടനാ അസംബ്ലി അംഗങ്ങളായ ഇവരാര്?….. ഹിന്ദു സമൂഹത്തിന്നിടയില്‍ ഓരോ വിഭാഗങ്ങള്‍ തമ്മിലും അനന്തരാവകാശം പോലുള്ള കാര്യങ്ങളില്‍ വലിയ അന്തരമുണ്ടെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായാന്തരങ്ങളൊക്കെത്തീര്‍ത്ത് അവരെ ഒന്നാക്കാന്‍ ഈ അസംബ്ലിക്ക് സാധിക്കുമോ?
”മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന വകുപ്പുകളിലൊന്നാണല്ലോ 19-ാം വകുപ്പ്. അതിന് തീര്‍ത്തും വിരുദ്ധമാണീ വകുപ്പ്. വൈവിധ്യങ്ങളുള്ള ധാരാളം സമുദായങ്ങള്‍ വ്യത്യസ്ത ആചാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് സഹസ്രാബ്ദങ്ങളായും നൂറ്റാണ്ടുകളായും ഇവിടെ ജീവിക്കുന്നു. പേനയുടെ ഒരൊറ്റ ചലനം വഴി ഇവരെയൊക്കെ ഒരുപോലെ ആകാമെന്ന് നിങ്ങള്‍ കരുതുന്നു. ആഗ്രഹിക്കുന്നു. എന്താണിത് കൊണ്ട് നേട്ടം? ജനങ്ങളുടെ മനസ്സാക്ഷിയെ കൊല്ലാനും മതപരമായ അവകാശങ്ങളെയും കര്‍മ്മങ്ങളെയും സംബന്ധിച്ചേടത്തോളം ഈ കാര്യങ്ങളില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു എന്നവരെ തോന്നിപ്പിക്കാനും അല്ലാതെ മറ്റെന്തിന് ഇതുപകരിക്കും? ഭൂരിപക്ഷ സമുദായം ഇതിന്നനുകൂലമാണെന്ന് കണക്കുകൂട്ടിയാല്‍ തന്നെ ഞാന്‍ പറയുന്നു, ഇതനുവദിക്കരുത്. ഇത് അധിക്ഷേപിക്കപ്പെടണം. കാരണം ജനാധിപത്യത്തില്‍ ഓരോ ന്യൂനപക്ഷത്തിന്റെയും പാവനമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം മര്‍ദ്ദിച്ചൊതുക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കുന്നത് അനുചിതമാകുന്നു, അത് ജനാധിപത്യമല്ല, ഏകാധിപത്യമാകുന്നു”
ഭേദഗതികളൊക്കെ വോട്ടിനിട്ട് തള്ളി. പക്ഷേ ലീഗതിന്റെ സമരം തുടര്‍ന്നു. ഏകീകൃത സിവില്‍കോഡിനുള്ള ശ്രമം വളഞ്ഞ വഴിയിലൂടെ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നൊക്കെ തുടര്‍ന്നു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗിന്റെ എതിര്‍പ്പും അതേ ശക്തിയില്‍ തുടര്‍ന്നു. വ്യക്തിനിയമ പരിഷ്‌കരണത്തിന് നിയമിക്കപ്പെടുമായിരുന്ന കമ്മീഷന്റെ കാര്യത്തിലുണ്ടായ എതിര്‍പ്പ് ഒരുദാഹരണം. പ്രത്യേക വിവാഹ ബില്ലിന് (ുെലരശമഹ ാമൃൃശമഴല യശഹഹ) എതിരായി പോക്കര്‍ സാഹിബ് ഒറ്റക്കു നിന്ന് നടത്തിയ പോരാട്ടം മറ്റൊരുദാഹരണമാണ്. ഈ നിയമം മുസ്‌ലിംകളടക്കം ആരുടെമേലും അടിച്ചേല്‍പിക്കുകയില്ലെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോക്കര്‍ സാഹിബിന് ഉറപ്പ് കൊടുത്തത് സമരത്തിന്റെ വിജയമായിരുന്നു.
മര്‍ഹൂം ഗുലാം മഹമൂദ് ബനാത്ത്‌വാലാ സാഹിബാണ് ഈ സമരം നിയമനിര്‍മ്മാണ സഭകളില്‍ രൂക്ഷമായി തുടര്‍ന്നത്. 1971 ഏപ്രില്‍ 6ന് മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരിക്കെ സഭയില്‍ ബഹുഭാര്യത്വം നിരോധിക്കാനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. മുസ്‌ലിം വ്യക്തിനിയമം നിലവിലുള്ള ഏത് നിയമത്തെക്കാളും പുരോഗമനപരമാണെന്നദ്ദേഹം എഡ്മണ്ട്ബക്ക്, എഡ്വാഡ് ഗിബ്ബണ്‍, ലിയോ ടോള്‍സ്റ്റോയി, ലിബാന്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധ ചിന്തകരെ ഉദ്ധരിച്ചു സമര്‍ത്ഥിച്ചു. പ്രസംഗം സമാപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ”അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം ഞാന്‍ പറയട്ടെ, വ്യക്തിനിയമം എന്ന സിദ്ധാന്തം ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. അംഗീകൃത തത്വമാണിത്. മതേതരത്വം ഓരോരുത്തര്‍ക്കും ജീവിതരീതിയുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഉറപ്പു വരുത്തുന്നത്. ന്യൂനപക്ഷങ്ങളുടെ ജീവിത രീതിയെ ചവിട്ടിത്തേക്കാന്‍ നടത്തുന്ന ഏത് ശ്രമവും ഇന്ത്യയുടെ മതേതരത്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചീത്തയും ആത്മഹത്യാപരവുമായിരിക്കും.” മഹാരാഷ്ട്ര എം.എല്‍.എ ആയിരിക്കെ വേറെയും സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ധീരമായി പോരാടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവയിലേറ്റവും പ്രസിദ്ധമാണ് ബഹുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍ബന്ധ വന്ധീകരണത്തിരെ നടത്തുകയും വിജയിക്കുകയും ചെയ്ത സമരം.
പിന്നീടദ്ദേഹം എം.പി.യായി 1977ലെ തെരഞ്ഞെടുപ്പില്‍. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം ലോക്‌സഭയില്‍ മര്‍ഹൂം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിന്തുണയോടെ അദ്ദേഹം തുടര്‍ന്നു. ഇവയിലേറ്റവും പ്രസിദ്ധങ്ങളായ പോരാട്ടങ്ങള്‍ നാലെണ്ണമാണ്. ഒന്ന് മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളില്‍നിന്ന് അന്നേക്ക് 44-ാം വകുപ്പായിത്തീര്‍ന്ന് ഏകീകൃത സിവില്‍ നിയമം അനുശാസിക്കുന്ന വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് അവതരിപ്പിച്ച സ്വകാര്യ ബില്‍, രണ്ട്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവശ്യപ്പെട്ടു കൊണ്ട് ശ്രീ ആതിഥ്യനാഥ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്നെതിരായി നടത്തിയ പോരാട്ടം, മൂന്ന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വകുപ്പ് 125ഉം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടവതരിപ്പിച്ച സ്വകാര്യ ബില്‍, നാല്, മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ (ബനാത്ത്‌വാല അവതരിപ്പിച്ചതും പിന്നീട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം പിന്‍വലിച്ച് ഗവണ്‍മെന്റ് അവതരിപ്പിച്ചതുമായ ബില്‍).
ഏകീകൃത സിവില്‍ കോഡിനെപ്പറ്റി പറയുന്ന മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളിലെ വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലില്‍ അദ്ദേഹം ഊന്നിയത് താഴെ പറയുന്ന കാര്യങ്ങളിലാണ്. 1) വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണം. 2) ഏകീകൃത സിവില്‍ കോഡ് എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളെയും അസാധുവാക്കുന്നു. ഇത് ഒട്ടാകെ അനിശ്ചിതത്വം ഉണ്ടാക്കും. 3) മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഇസ്‌ലാമിക കല്‍പനകളുടെ ഭാഗമാണ്. ഇതനുസരിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണ്. ദിവ്യവെളിപാടുകളിലൂടെ ലഭ്യമായ സത്യം അവ്യയവും സ്ഥായിയുമാകുന്നു. 4) ഏകീകൃത സിവില്‍ കോഡ് എന്ന ആശയം സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചിന്തകള്‍ക്കെതിരാണ്. 5) എല്ലാം തട്ടി നിരപ്പാക്കി ഒറ്റ ഒന്നാക്കുക മതേതരത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിനും കടകവിരുദ്ധമാണ്. 6) മൂല്യങ്ങളുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുടെ (രീിരെശലിരല) പ്രശ്‌നമാണ്. ശാസ്ത്ര (രെശലിരല) വിഷയമല്ല. 7) ഖുര്‍ആനിനെയും സുന്ന:യെയും മുസ്‌ലിം രാജ്യങ്ങള്‍ കൈവിട്ടിരിക്കുന്നുവെന്ന വിശ്വാസം അബദ്ധമാണ്. ഈ കാര്യങ്ങളുടെ വിശദാംശങ്ങളായിരുന്നു ബില്ലവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗം. 1985 ലാണ് ഈ ബില്‍ അവതരിപ്പിച്ചത്.
ആദിഥ്യനാഥ് എം.പിയുടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നിയമം നിര്‍മ്മിക്കാനാവശ്യപ്പെടുന്ന സ്വകാര്യ ബില്ലിനെ പല്ലും നഖവുമുപയോഗിച്ചാണ് ബനാത്ത്‌വാലാ സാഹിബ് എതിര്‍ത്തത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന്: ”ഏകീകൃത സിവില്‍ കോഡ് മതേതര ജനാധിപത്യത്തെ കൊല്ലുകയും ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യും” പ്രസംഗം ഊന്നിയത് ഇക്കാര്യങ്ങളിലായിരുന്നു. 1) ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെ മരണമണിയായിരിക്കും. 2) ഏകീകൃത സിവില്‍ കോഡ് ദേശീയൈക്യം ശക്തിപ്പെടുത്തുമെന്നത് വളരെ തെറ്റായ ഒരു മിഥ്യ മാത്രമാണ്. 3) സമുദായങ്ങളെയും ഗോത്രങ്ങളെയും അവരുടെ വ്യക്തിനിയമം കയ്യൊഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. 4) ജനങ്ങള്‍ തള്ളിക്കളഞ്ഞ ആശയമാണ് ഏകീകൃത സിവില്‍ കോഡ്. 5) ശരീഅത്ത് സമ്പൂര്‍ണമായ ഒരു സാമൂഹ്യക്രമമാണ് അവതരിപ്പിക്കുന്നതെന്നത് കൊണ്ട് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണം. ഇതിന്റെ വേറെ പതിപ്പുകളായിരുന്നു മറ്റു രണ്ട് ബില്ലുകളിലും കാണാനാവുക.(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending