Connect with us

Culture

ആരായിരുന്നു യഥാര്‍ഥത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര; ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്

Published

on

അവസാന ഓവറുകൾ നിറഞ്ഞു കളിച്ച ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ
*********************************************************

ബാലഗോപാല്‍ ബി നായര്‍

രാജ്യത്തെ 45 ആമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. 46 ആമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നാളെ ചുമതല ഏൽക്കും. 2017 ആഗസ്റ്റ് 28 ന് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ ദിവസം മുതൽ ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ ആയിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കഴിഞ്ഞ പതിമൂന്ന് മാസങ്ങളിൽ ദേശിയ പ്രാദേശിക ദിനപത്രങ്ങളിലെ ആദ്യ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെ കാളും കൂടുതൽ തവണ പ്രസിദ്ധീകരിക്കപ്പെട്ട പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേത് ആകും. ദൃശ മാധ്യമങ്ങളുടെ തലക്കെട്ട് പരിശോധിച്ചാലും സ്ഥിതി വ്യത്യസ്ഥം ആകാൻ സാധ്യത ഇല്ല.

പതിമൂന്ന് മാസങ്ങളും സംഭവബഹുലം ആയിരുന്നു എങ്കിലും, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന രണ്ട് ആഴ്ചകൾ 20 : 20 ക്രിക്കറ്റിൽ ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് പോലെ ഹരം പിടിപ്പിക്കുന്നത് ആയിരുന്നു. മികച്ച ഫോമിൽ ആയ ദിവസം തലങ്ങും വെലങ്ങും സിക്സറുകളും ഫോറുകളും അടിച്ച് ഗാലറിയെ ത്രസിപ്പിക്കുന്ന ഗെയിലിനെ പോലെ അവസാന രണ്ട് ആഴ്ച്ച ഇരുപതോളം വിധികൾ ഇറക്കി ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യയെ അകെ ത്രസിപ്പിച്ചു. ആഴത്തിൽ പരിശോധിക്കുമ്പോൾ ജസ്റ്റിസ് മിശ്ര ഈ ദിവസങ്ങളിൽ ഇറക്കിയ ചില വിധികളോട് ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും, അതിനെ ഒക്കെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാതെ തരം ഇല്ല.

സുപ്രീം കോടതി ന്യായാധിപൻ എന്ന നിലയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യൻ ജുഡീഷ്യറിക്ക് നൽകിയ സേവനം പോസ്റ്റിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് വിലയിരുത്തനോ, അദ്ദേഹത്തിന്റെ വിധി ന്യായങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യാനോ അല്ല ഈ എഴുത്ത്. നിയമത്തിലും കോടതിയിലും നല്ല അറിവ് ഉള്ള നിരവധി പേര് ചീഫ് ജസ്റ്റിസ് മിശ്രയെ കുറിച്ചും, അദ്ദേഹത്തിന്റെ വിധികളെ കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാൽ അധികം ആരും അധികം എഴുതിയിട്ടില്ലാത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ആണ് ഈ എഴുത്ത്. പാബ്ലോ നെരൂദയുടെയുടേം എറിക് സെഗാളിന്റെയും വരികളെ പ്രണയിക്കുന്ന ന്യായാധിപന്റെ ചില സ്വകാര്യ താത്പര്യങ്ങളെ കുറിച്ച്. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അവസാനമായി മാധ്യമ പ്രവർത്തകരോട് നടത്തിയ കുശല സംഭാഷണത്തിലെ ചില രസകരം ആയ മുഹൂർത്തങ്ങളെ കുറിച്ചാണ് ഈ എഴുത്ത്.

അഭിഭാഷകനോ, ന്യായാധിപൻ ആയില്ലായിരുന്നു എങ്കിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരാകുമായിരുന്നു? നിസംശയം പറയാം. ഇന്ത്യയിലെയോ വിദേശത്തെയോ ഏതെങ്കിലും ഒരു സർവ്വകലാശാലയിലെയോ, കോളേജിലോ ഇംഗ്ലീഷ് അധ്യാപകൻ ആയേനെ. ഒപ്പം മികച്ച ഒരു എഴുത്തുകാരനും. സാഹിത്യത്തോടും എഴുത്തിനോടും അത്രയ്ക്ക് അഭിനിവേശം ആണ് ജസ്റ്റിസ് മിശ്രയ്ക്ക്. കട്ടക്കിലെ റവൻഷാ കോളേജിലെ പഠന കാലത്ത് ആണ് സാഹിത്യ ലോകത്തേക്ക് ഉള്ള ഗൗരവ്വം ഏറിയ ചുവട് വയ്പ്പ്. അക്കാലത്ത് കോളേജ് കേന്ദ്രീകരിച്ച് സഫയർ (Zephyr) എന്ന മാഗസിൻ ജസ്റ്റിസ് മിശ്ര ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യം ആണ് പഠിച്ചത് എന്ന് പറഞ്ഞാൽ പഠന കാലത്തേ സിലബസ് മിശ്ര ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

കട്ടക്ക് മധുസൂദൻ ലോ കോളേജിലെ വിദ്യാഭ്യാസകാലത്ത് ജസ്റ്റിസ് മിശ്ര നാടകങ്ങൾ എഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചില ന്യായാധിപൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട്. അഭിനയത്തെക്കാളും ജസ്റ്റിസ് മിശ്ര ശോഭിച്ചത് തിരക്കഥാകൃത്ത് എന്ന നിലയിൽ ആയിരുന്നു. വിദ്യാർത്ഥികളുടെ കൈയ്യടി കിട്ടുന്ന കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ ആയിരുന്നു ജസ്റ്റിസ് മിശ്രയുടെ മാസ്റ്റർ പീസ്. ന്യായാധിപ ജീവിതത്തിലേക്ക് കടന്നപ്പോൾ നാടകവും അഭിനയവും ഒക്കെ കൈവിട്ടു എങ്കിലും, കൈയടി നേടുന്ന ഡയലോഗുകൾ സൃഷ്ടിക്കുന്ന സ്വഭാവം അദ്ദേഹത്തോട് ഒപ്പം തുടർന്നു. ആ ഡയലോഗുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മാധ്യമ പ്രവർത്തകർ ആയിരുന്നു. ചീഫ് ജസ്റ്റിസ് കോടതിയിലെ അവസാന ദിവസം പോലും കാച്ചി കുറുക്കിയ ഡയലോഗിലൂടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയി നടത്തിയ കൂടി കാഴ്ചകളുടെ എണ്ണം വിരലിൽ എണ്ണാവുന്നത് ആണെങ്കിലും, ഓരോ കൂടിക്കാഴ്ചയും മനസ്സിൽ തങ്ങി നിൽക്കുന്നത് ആണ്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് മാർ മാധ്യമ പ്രവർത്തകരേ കാണുന്നത് സാധാരണ ജഡ്ജസ് ലോഞ്ചിൽ വച്ചാണ്. എന്നാൽ വിരമിക്കൽ ദിവസം ചീഫ് ജസ്റ്റിസ് മിശ്ര മാധ്യമ പ്രവർത്തകരെ കണ്ടത് സുപ്രീം കോടതിയിലെ മീഡിയ റൂമിൽ വച്ചാണ്. ആദ്യം അക്രിഡിറ്റേഡ് ജേർണലിസ്റ്റുകളുടെ മീഡിയ റൂമിൽ, പിന്നീട് നോൺ അക്രിഡിറ്റേഡ് ജേർണലിസ്റ്റുകളുടെ മീഡിയ റൂമിൽ വച്ച്. രണ്ട് മീഡിയ റൂമുകളും നവീകരിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലഘട്ടത്തിൽ ആയിരുന്നു. കൂടിക്കാഴ്ച്ചയിൽ അർത്ഥം വച്ചുള്ള ഡയലോഗുകൾക്ക് ഒരു കുറവും ഉണ്ടായില്ല.

കൂടിക്കാഴ്ചയിൽ സംഭാഷണം ആരംഭിച്ചത് ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ ഈ അഭിപ്രായ പ്രകടനത്തോടെ ആണ്. “ഞങ്ങൾ അങ്ങയുടെ ആരാധകർ (admirer) ആണ്’. മീഡിയ റൂമിലെ ഫാൻ (fan) ചൂണ്ടി ഉടൻ വന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ആ ഫാൻ ഓഫ് ചെയ്യൂ. എനിക്ക് ഫാനിനോട് അലർജി ആണ്. ഫാൻ കറങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദ്ദം കാരണം ഞാൻ പറയുന്നത് മറ്റുള്ളവർ കേൾക്കുമോ എന്ന ആശങ്ക ഉണ്ട്. അങ്ങ് ഏത് ഫാനിനെ കുറിച്ച് ആണ് പറയുന്നത് എന്നായി മാധ്യമ പ്രവർത്തകരുടെ സംശയം ചുമരിലെ ഫാനോ (പങ്ക) അതോ ഇംഗ്ലീഷ് ഭാഷയിലെ fan ഓ ( ആരാധകൻ എന്ന അർത്ഥമോ) ? കണ്ണ് ഇറുക്കി ഉള്ള ചിരി ആയിരുന്നു മറുപടി.

ആരോടെങ്കിലും പരാതിയോ പരിഭവമോ ഉണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി ഒരു മറു ചോദ്യം ആയിരുന്നു. എറിക്ക് സെഗാളിന്റെ ലവ് സ്റ്റോറിയിലെ പ്രസിദ്ധമായ വരി ഏതാണ്? ഒരു മാധ്യമ സുഹൃത്ത് മറുപടി നൽകി “Love means never having to say you’re sorry”. അതെ എന്ന മറുപടി നൽകി ചീഫ് ജസ്റ്റിസ് ആദ്യ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.

അടുത്ത ചോദ്യം, ക്രിക്കറ്റിലെ സ്ലോഗ് ഓവറുകളെ പോലെ സംഭവ ബഹുലം ആയിരുന്നെല്ലോ കഴിഞ്ഞ രണ്ട് ആഴ്ച്ച. ചീഫ് ജസ്റ്റിസ് ഈ ദിവസങ്ങളിൽ എത്ര മണിക്കൂർ ഉറങ്ങി ? “ഉറക്കം ഇല്ലായ്മയും (Insomnia), കഠിന പ്രയത്നവും വ്യത്യസ്തമായി കാണണം എന്ന് മറുപടി. ജീവിതത്തിൽ എല്ലാ സമയത്തും ഞാൻ കഠിനമായി പ്രയത്നിക്കും ആയിരുന്നു. എന്നാൽ എനിക്ക് Insomnia ഇല്ലായിരുന്നു” ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒപ്പം ഒരു ഉപദേശവും ബോളിവുഡ് ഹിറ്റ് ആയ Insomnia തന്റെ ഇഷ്ട സിനിമകളിൽ ഒന്നായിരുന്നു.

സുപ്രീം കോടതിയിലെ സഹജഡ്ജിമാരും ആയി എന്നും രാവിലെ നടക്കുന്ന പതിവ് ചായ സൽക്കാരത്തിൽ ഇംഗ്ലീഷ് സാഹത്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ആണ് ഷേക്ക്സ്പീയർ, വില്യം ബ്ലേക്ക്, ജോൺ ഡോൺ എന്നിവരുടെ എഴുത്തുകളോട് ഉള്ള ഇഷ്ടം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വെളുപ്പെടുത്തിയത്. പക്ഷേ ചീഫ് ജസ്റ്റിസിന് പ്രണയം തോന്നിയിട്ടുള്ളത് പാബ്ലോ നെരൂദയുദയുടെയും എറിക് സെഗാളിന്റെയും വരികളോട്. നെരൂദയുടെ Twenty love poems and a song of despair എന്ന പുസ്തകം തന്റെ എക്കാലത്തെയും പ്രീയപ്പെട്ട പുസ്തകം ആണ്.

ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ വരികളോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും ഇഷ്ടപെട്ട എഴുത്തുകാരിൽ പ്രമുഖൻ ബ്രിട്ടീഷ് ചിന്തകനും പൊളിറ്റിക്കൽ എക്കണോമിസ്റ്റും ആയ ജോൺ സ്റ്റുവേർട്ട് മില്ലും ബ്രിട്ടീഷ് ജൂറിസ്റ്റ് ജെർമി ബെൻതാമും. ചീഫ് ജസ്റ്റിസിന്റെ അവസാന വിധികളിൽ പലതിലും ജോൺ സ്റ്റുവർട്ട് മില്ലിന്റെ വാക്കുകൾ ഉദ്ധരിച്ചിരുന്നു.

സുപ്രീം കോടതി യിലെ കാലഘട്ടത്തിൽ ഏറ്റവും സുന്ദരമായ മുഹൂർത്തം ഏത് എന്ന ചോദ്യത്തിന്, മറുപടി ഇങ്ങനെ. “ക്ഷമിക്കണം, എനിക്ക് നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. നാളത്തെ തലക്കെട്ട് എന്റെ ആ വാചകം ആയിരിക്കില്ല”. അടുത്ത ചോദ്യം ഭാവി പരിപാടികൾ എന്തൊക്കെ ? ചീഫ് ജസ്റ്റിസ് ന്റെ ഉത്തരം ഉത്തരം ” ഞാൻ ജ്യോൽസ്യൻ അല്ല”.

രാഷ്ട്രീയ പ്രാധാന്യം ഉള്ളത് ആയിരുന്നു അടുത്ത ചോദ്യം, “ഇന്ത്യയിലെ ലിബറൽ സമൂഹത്തിന്റെ പുതിയ ഡാർലിംഗ് ആണെല്ലോ അങ്ങ് ഇപ്പോൾ . എങ്ങനെ തോന്നുന്നു ? ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ ” സ്നേഹം സ്ഥായി അല്ല”.

ചീഫ് ജസ്റ്റിസിന്റെ വക ആയിരുന്നു അടുത്ത ചോദ്യം “എന്നോട് സംസാരിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ട് എത്തുന്നില്ലേ ? ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഉടൻ മറുചോദ്യത്തിലൂടെ അതിന് മറുപടി നൽകി ” എന്തേ അങ്ങേയ്ക്ക് അതിൽ സംശയം ഉണ്ടോ?”. ചീഫ് ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ ” ഇല്ല, എനിക്ക് സംശയം ഇല്ല. A conceptual doubter won’t grow. നിങ്ങൾ ആരും ആ വിഭാഗത്തിൽ പെടുന്നവർ അല്ല. വലിയ അർത്ഥതലം ഉള്ള പരാമർശം ആയിരുന്നു ചീഫ് ജസ്റ്റിസ് ന്റേത്.

മാധ്യമ പ്രവർത്തകർക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നൽകിയ ഉപദേശം. “എല്ലാ വിഷയങ്ങളെ കുറിച്ചും അറിവ് വേണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങളിൽ നിന്ന് ഉള്ള പ്രസിദ്ധമായ പ്രയോഗങ്ങൾ പോലും അറിഞ്ഞിരിക്കണം. ഇത് സാഹചര്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കുമ്പോൾ ആണ് മികച്ച എഴുത്തുകൾ ഉണ്ടാകുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആയുള്ള ആ സംഭാഷണം ഏതാണ്ട് 40 മിനുട്ടോളം നീണ്ടു നിന്നു. ഒടുവിൽ എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം ചീഫ് ജസ്റ്റിസ് ചേമ്പറിലേക്ക് മടങ്ങി. മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ചീഫ് ജസ്റ്റിസ് ആയിരുന്നു ദീപക് മിശ്ര. അതേ കുറിച്ച് കൂടി എഴുതി നിറുത്താം .

ഏതാണ്ട് ആറ് മാസം മുമ്പ് വരെ അഭിഭാഷകർക്ക് മാത്രം ആയിരുന്നു കോടതി മുറികളിലേക്ക് ഫോൺ കൊണ്ട് പോകാൻ അനുമതി. കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർ കോടതി മുറിക്കുള്ളിൽ നിൽക്കുമ്പോൾ അഭിഭാഷകർ കോടതി മുറിക്ക് ഉള്ളിൽ നിന്ന് ട്വീറ്റ് ചെയ്യും ആയിരുന്നു. ഇത് പ്രയാസം സൃഷ്ടിക്കുന്നു എന്ന് അറിയിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ആദ്യം അക്രിഡിറ്റേഡ് ജേർണലിസ്റ്റുകൾക്കും പിന്നീട് നോൺ അക്രിഡിറ്റേഡ് ജേർണലിസ്റ്റുകൾക്കും കോടതി മുറിക്കുള്ളിൽ ഫോൺ കൊണ്ട് പോകാൻ അനുമതി നൽകി. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത അങ്ങനെ ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് ഉള്ളിൽ ഉറപ്പാക്കി. ഇന്ന് കോടതിയിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം ജനങ്ങളിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാരണം ആണ്. നിയമ ബിരുദം ഇല്ലാത്തവർക്കും അക്രിഡിറ്റേഷൻ നൽകാൻ ഉള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വിപ്ലവകരം എന്ന് പറയാതെ വയ്യ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അടുത്ത് അറിയാൻ സാധിച്ചത് കേരളത്തിലെ പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവർത്തനവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗം ആയാണ്. അദ്ദേഹത്തിന്റെ സഹായവും സഹകരണവും ഉണ്ടായിരുന്നില്ല എങ്കിൽ, ജഡ്‌ജിമാരെ കൂടി ഉൾപ്പെടുത്തി കൊണ്ട് ഒരു ധനസമാഹരണ പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ലായിരുന്നു. കേരളത്തോട് ജസ്റ്റിസ് മിശ്രയ്ക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.

ഒട്ടേറെ ആരോപണങ്ങൾ നേരിട്ട വ്യക്തി ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ആണ് ആ ആരോപണങ്ങൾക്ക് വഴി വച്ചത് എന്ന് പറയുന്നവർ ഉണ്ട്. അതിന്റെ നിജസ്ഥിതി കാലം തെളിയിക്കട്ടെ. ഏതായാലും ജസ്റ്റിസ് മിശ്രക്ക് നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Film

‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്

സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

Published

on

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘

എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending