Connect with us

More

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

Published

on

 

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

crime

‘ആ കളി ഇവിടെ ചിലവാകില്ല’; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാര്‍ഥി

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു

Published

on

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാര്‍ഥി. പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.

ഒരു പരസ്യ തട്ടിപ്പില്‍ അശ്വഘോഷിന്റെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്‍ സെല്ലിനു കോള്‍ കൈമാറുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.

എന്നാല്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്‍കി അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നും ഇത്തരക്കാര്‍ വിളിക്കുമ്പോള്‍ സ്വന്തം വിവരങ്ങള്‍ നല്‍കരുതെന്നും അശ്വഘോഷ് പറഞ്ഞു.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പ്: പാലക്കാട് നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച്ച അവധി

നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബുധനാഴ്ച്ച(നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

Continue Reading

kerala

തലയില്‍ ആഴത്തിലുള്ള മുറിവ്; ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

Published

on

കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കളമശേരിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെന്റിലെ ശുചിമുറിയിവ്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ജെയ്‌സിയുടെ കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജെയ്‌സിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഇത് കവര്‍ച്ച ചെയ്യപ്പെട്ടതാണോ എന്നു പൊലീസിനു സംശയമുണ്ട്. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സജീവമായിരുന്നു ജെയ്‌സി ഏബ്രഹാം. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാൻ ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

Continue Reading

Trending