Connect with us

Video Stories

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പഠനം വേണം

Published

on

കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍ കെല്‍പില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ കേരളത്തിന്റെ ഭൂപ്രതലത്തെ സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും താങ്ങിനാര്‍ത്താനുള്ള തയാറെടുപ്പുകള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്.

പുതിയ കേരളം പടുത്തുയര്‍ത്താനും പുനരധിവാസം പൂര്‍ത്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കൊപ്പം ദുരന്തകാരണങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടിന്റെ കാഠിന്യത്തില്‍നിന്നും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു കരുതിയിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനത്തുപെയ്ത് ദുരിതംവിതച്ചത്. ആഗോള താപനത്തിന്റെ അനന്തരഫലം ഇങ്ങനെയും സംഭവിക്കാമെന്ന നിഗമനങ്ങളിലാണ് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രളയ കാരണം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ അഭിപ്രായം. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആഗോള താപനത്തിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി കാലാവസ്ഥാ വ്യതിയാനത്തോട് ചേര്‍ത്തുവായിക്കുന്ന പലതരം പഠനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍. ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. ചില ഗവേഷകരും നിരീക്ഷകരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പ്രവചനാതീതമായ ചൂടും കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കുറച്ചു നാളുകളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടുനിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറിനിന്നാല്‍ ഉടനെത്തുന്ന കൊടും ചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു വ്യക്തം. പ്രളയക്കെടുതിയുടെ പ്രാരംഭ ലക്ഷണങ്ങളും കെടുതികള്‍ക്കുശേഷമുണ്ടായ കാലാവസ്ഥയിലെ പരിണാമങ്ങളുമെല്ലാം ഇതു തെളിയിക്കുന്നുണ്ട്.

വെള്ളം കവിഞ്ഞൊഴുകിയ പുഴകളിലിപ്പോള്‍ മണല്‍ത്തിട്ടകള്‍ കണ്ടുതുടങ്ങി. പുഴകളിലും തോടുകളിലും കൊടും വേനലിലും വെള്ളം നിറഞ്ഞുനിന്നിരുന്ന ഗര്‍ത്തങ്ങളില്‍ പലതും ഇപ്പോള്‍ മണല്‍ക്കുന്നുകളായി രൂപപ്പെട്ടിരിക്കുകയാണ്. മണല്‍ക്കുന്നുകള്‍ കണ്ടിരുന്ന ഇടങ്ങളില്‍ ആഴമേറിയ ഗര്‍ത്തളാണ്. വെള്ളം സമൃദ്ധമായിരുന്ന കുളങ്ങളും കിണറുകളും പയിടങ്ങളിലും വറ്റിവരളുകയും തീരെ വെള്ളമില്ലാതെ കിടന്നിരുന്ന ജലാശയങ്ങളില്‍ പലതും വെള്ളത്താല്‍ സമൃദ്ധമാവുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് രൂപപ്പെട്ട ‘സൈരന്ധ്രി’ ബീച്ചും ഇതോടൊപ്പം ചേര്‍ത്തുവായിക്കണ്ടതാണ്. ബീച്ചില്ലാത്ത പാലക്കാട്ടുകാര്‍ക്ക് പ്രളയം നല്‍കിയ മനോഹര തീരമായി ‘സൈരന്ധ്രി’ മാറി. അര കിലോ മീറ്ററോളം കുന്തിപ്പുഴ മാറിയൊഴുകിയതാണ് തീരത്തെ തെളിമണലും ഉരുളന്‍ കല്ലുകളുംകൊണ്ട് സമ്പന്നമാക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുതലാണ്. കാലവര്‍ഷം മൂന്നു ദിവസം തുടര്‍ച്ചയായി പെയ്തപ്പോഴേക്കും അതുവരെയുണ്ടായിരുന്ന മഴയളവുകളുടെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടു. കനത്തു പെയ്ത മഴ അല്‍പം മാറി നിന്നപ്പോഴേക്കും വെള്ളം ഉള്‍വലിയാനും തുടങ്ങി. പ്രളയമുണ്ടായതും പിന്നീട് വെള്ളം ഇറങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അത്രമേല്‍ കൊടും ചൂടാണ് മഴക്കു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെവരെ താളംതെറ്റിക്കാന്‍ ക്രമംതെറ്റിയ കാലാവസ്ഥക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ഇരുട്ടടിയായിരിക്കുകയാണ്. വയനാട്ടിലെ നാണ്യവിളകളും മറ്റു കൃഷികളും കൂപ്പുകുത്തിത്തുടങ്ങി. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുട്ടനാട്ടിലെയും മറ്റു പ്രളയബാധിത പ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഏതുതരം കൃഷികള്‍ക്കും ഭൂമി പാകമായി വരാന്‍ ഇനിയും കാലമേറെ വേണ്ടിവരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വെള്ളത്തിന്റെ ലഭ്യതയും നേരത്തെ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിതി പോലും മാറിയിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പഠനവിധേയമാക്കിയാല്‍ മാത്രമേ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ.

കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന തോതിലാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ വര്‍ഷവും ഇത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ #ോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലും യു.എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും അതിശൈത്യവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായി വേണം കണക്കാക്കാന്‍. കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ വിരുന്നൂട്ടാനുള്ള വിഭവമായി കേരളം മാറാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending