Connect with us

Culture

ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍

Published

on

കൊല്‍ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്‌ബോളിലെ വമ്പന്‍ക്ലബായ എഫ്.സി ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്‍കിയ മത്സരത്തിലാണ് കറ്റാലന്‍സിനെതിരെ ഐ.എം വിജയന്‍ കളിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലബായ മോഹന്‍ ബഗാന്റെ ഇതിഹാസ താരങ്ങളെ നേരിടാനായാണ് സ്പാനിഷ് ക്ലബ് ബാര്‍സലോണ കൊല്‍ക്കത്തിയില്‍ എത്തുന്നത്.

ബാര്‍സയെ നേരിടാനുള്ള 51 അംഗ സാധ്യതാ ടീമിനെയാണ് മോഹന്‍ ബഗാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരമായ ഐ.എം.വിജയന്‍ ഇടം നേടിയത്. മലയാളികള്‍ക്ക് അഭിമാനമായി ജോപോള്‍ അഞ്ചേരിയും ടീമിലുണ്ട്. ഈ ടീമില്‍ നിന്നും 30 പേരെ പിന്നീട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ഫൈനല്‍ ടീമിനെ പ്രഖ്യാപിക്കുക.

ബൈചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നീ സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഇതിഹാസങ്ങളെ ടീമിലെടുത്തിട്ടുണ്ടെന്നാണ് മോഹന്‍ ബഗാന്‍ അധികൃതര്‍ പറഞ്ഞത്. വിവേകാനന്ദ യുബ ഭാരതി ക്രിരംഗനില്‍ സെപ്റ്റംബര്‍ 28നാണ് ഇതിഹാസങ്ങളുടെ പോരാട്ടം നടക്കുക.കൊല്‍ക്കത്തയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങള്‍ക്ക് തങ്ങള്‍ ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന താരങ്ങളെ ഒരിക്കല്‍ കൂടി കാണാന്‍ അവസരമൊരുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ ബഗാന്‍ സെക്രട്ടറി അന്‍ജന്‍ മിത്ര പറഞ്ഞു.

ബാര്‍സക്കായി ഇതിഹാസ താരങ്ങളായ പാട്രിക് ക്ലവര്‍ട്, എറിക് അബിദാല്‍, എഡ്ഗാര്‍ ഡേവിസ്, ബ്രസീലിയന്‍ താരം എഡ്മില്‍സണ്‍ എന്നിവര്‍ കളിത്തിലിറങ്ങുമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ചരിത്ര മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കൊല്‍ക്കത്തയിലെ ഫുട്ബോള്‍ പ്രേമികള്‍.250, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

51 അംഗ സാധ്യതാ ടീം
Shilton Paul, Mehtab Hossain, Sangram Mukherjee, Renedy Singh, Dipendu Biswas, Dulal Biswas, Basudeb Mondal, Bhaichung Bhutia, IM Vijayan, Hemanta Dora, Arpan Dey, Amit Das, Shankarlal Chakraborty, Sanjay Majhi, Lolendra Singh, Surkumar Singh, Dharamjit Singh, Manitombi, Tomba Singh, James Singh, Gunbir Singh, Manjit Singh, Andrew Lewis, Denson Devdas, Ishfaq Ahmed, RC Prakash, Deepak Mondal, Micky Fernandes, Jo Paul Ancheri, Raman Vijayan, Sanjib Maria, Syed Rahim Nabi, Rajat Ghosh Dastidar, Amitabha Chandra, Goutam Ghosh, Sandip Nandy, Mehrajuddin Wadoo, Abdul Khalique, Prosanta Dora, Kalyan Choubey, Abhay Kumar, Tushar Rakshit, Amar Ganguly, Aloke Das, Ashim Biswas, Prasanta Chakraborty, Habibur Rehman, Sekh Sikander, Jose Ramirez Barreto and Sunil Chhetri

kerala

നവകേരള സദസ്സിന്റെ പരസ്യബോര്‍ഡ് സ്ഥാപിക്കല്‍; സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ

ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

Published

on

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

ഇതിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.

അതേസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത്.

Continue Reading

Film

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘ബാഷ’ റീ റിലീസിന്‌

4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

Published

on

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.

രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film

ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍

Published

on

ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.

“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം ‍എക്സിൽ കുറിച്ചു.

https://twitter.com/iam_RaviMohan/status/1878766496543088968

‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.

പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.

Continue Reading

Trending