X

96,97,33,200 രൂപയുടെ കുടിശ്ശിക; സ്‌കൂള്‍ യൂണിഫോം വിതരണം പ്രതിസന്ധിയില്‍

സംസ്ഥാനത്ത് സ്‌കൂൾ യൂണിഫോം വിതരണത്തിൽ പ്രതിസന്ധി. 96,97,33,200 രൂപ കുടിശ്ശികയാണ് സ്‌കൂൾ യൂണിഫോം വിതരണം ചെയ്ത വകയിൽ കൊടുക്കാനുള്ളത്. അതുകൊണ്ടുതന്നെ സ്‌കൂൾ തുറന്ന് നാളിതുവരെയായിട്ടും വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

എ.പി.അനിൽകുമാർ എം.എൽ.എ.യുടെ ചോദ്യത്തിനു മറുപടിയായി വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

webdesk13: