ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 96 കോടി രൂപയും 4700 കിലോ ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടി. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 87.67 കോടി രൂപ. 6.60 കോടി പഞ്ചാബില്‍ നിന്നും 1.27 കോടി ഗോവയില്‍ നിന്നും 47. 06 ലക്ഷം ഉത്തരാഖണ്ഡില്‍ നിന്നും 8.13 ലക്ഷം രൂപ മണിപ്പൂരില്‍ നിന്നും പിടിച്ചെടുത്തു. ഏകദേശം 25.22 കോടി രൂപ വിലവരുന്ന 14.27 ലക്ഷം ലിറ്റര്‍ മദ്യമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. യുപിയില്‍ നിന്ന് എട്ട് ലക്ഷം ലിറ്ററും പഞ്ചാബില്‍ നിന്ന് അഞ്ച് ലക്ഷം ലിറ്ററും ഉത്തരാഖണ്ഡില്‍ നിന്ന് 93.91 ലക്ഷം ലിറ്ററും മദ്യം കണ്ടെടുത്തു. 15.14ലക്ഷം ലിറ്റര്‍ മദ്യമാണ് ഗോവയില്‍ നിന്നും പിടികൂടിയത്. മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ ഏറെയും പിടിച്ചെടുത്തത് പഞ്ചാബില്‍ നിന്നാണ്. പൊലീസിന്റെയും ആന്റി-നാര്‍ക്കോട്ടിക് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. 19.83 കോടി രൂപയുടെ 4774 കിലോ ഗ്രാം ലഹരി ഉല്‍പ്പന്നങ്ങളാണ് പഞ്ചാബില്‍ നിന്നും പിടിച്ചെടുത്തത്. 4.89 കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ യുപിയില്‍ നിന്നും പിടികൂടി. ഹെറോയിന്‍, പോപ്പി ഹസ്‌ക്, ചരസ്, കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തതില്‍ ഏറെയും. തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 200 നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കള്ളപ്പണം കണ്ടെത്താനും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
- 8 years ago
chandrika
Categories:
Video Stories