ഹോളിവുഡ്: പ്രൗഢോജ്ജ്വലമായ വേദിയില്‍ 91 ാമത് ഓസ്‌കര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം റജീന കിംഗിനാണ്. ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയത്തിനാണ് റജീന കിംഗിനെ മികച്ച സഹനടക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്.
മികച്ച ക്യാമറ അല്‍ഫോണ്‍സോ ക്വാറോണ്‍ (സിനിമ: റോമ). മികച്ച ഡോക്യുമെന്റി (ഫീച്ചര്‍): ഫ്രീ സോളോ. മികച്ച ചമയം കേശാലങ്കാരം എന്നിവനയ്ക്കുള്ള ഓസ്‌കര്‍ വൈറസ് നേടി. മികച്ച വസ്ത്രാലങ്കരം ബ്ലാക്ക് പാന്തറിന് ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്‌കറും ബ്ലാക്ക് പാന്തറിനാണ്. മികച്ച ശബ്ദലേഖനം ബൊഹീമിയന്‍ റാപ്‌സഡിക്കാണ്. ബൊഹീമിയന്‍ റാപ്‌സഡിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ജോണ്‍ ഓഗ് മാന്‍ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗത്തില്‍ സ്‌പൈഡര്‍മാന്‍ ഇന്റ് റ്റു ദ സ്‌പൈഡര്‍ വേഴേസിനാണ്. മികച്ച ആനിമേഷന്‍ ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് ബാവോ നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ് റോമ നേടി.