X

ടാക്സി ഡ്രൈവറുടെ അക്കൗണ്ടില്‍ 9,000 കോടി ലഭിച്ച സംഭവം; ബാങ്ക് സിഇഒ രാജിവച്ചു

ബാങ്കിലെ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്ക് ഒന്‍പതിനായിരം കോടി ലഭിച്ച സംഭവത്തിന് പിന്നാലെ ബാങ്ക് സിഇഒ രാജിവച്ചു. തമിഴ്‌നാട് മെര്‍ക്കന്റല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് ഇദ്ദേഹം രാജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ രാജി അംഗീകരിക്കും വരെ ഇദ്ദേഹം തല്‍സ്ഥാനത്ത് തുടരും.

ഈ മാസം ആദ്യമാണ് അബദ്ധത്തില്‍ ഒന്‍പതിനായിരം കോടി രൂപ ബാങ്കില്‍ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത്. ഇത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.

webdesk11: